ADVERTISEMENT

ന്യൂയോർക്ക്∙നോർത്ത് അമേരിക്ക യൂറോപ്പ് മാർത്തോമാ ഭദ്രാസന പ്രോഗ്രാം മാനേജരായി റവ ക്രിസ്റ്റഫർ പി.ഡാനിയേൽ നിയമിതനായി .റവ ഡോ ഫിലിപ്പ് വർഗീസ് സേവനം പൂർത്തിയാക്കിയതിനെ തുടർന്ന് ഒഴിവു വന്ന സ്ഥാനത്തേക്കാണു ക്രിസ് അച്ചനെ നിയമിച്ചിരിക്കുന്നത്

 

അമേരിക്കയിൽ ജനിച്ചു വളർന്ന ക്രിസ് അച്ചൻ  ബിരുദം നേടിയതിനു ശേഷം തിരുവല്ല മാർത്തോമാ വൈദീക സെമിനാരിയിൽ നിന്നു നാലു വർഷ ബിഡി ബിരുദം കരസ്ഥമാക്കി.2012 ൽ മാർത്തോമാ സഭയിലെ പൂർണ സമയ പട്ടക്കാരനായി സഭ ശുശ്രുഷയിൽ പ്രവേശിച്ചു .ന്യൂജഴ്‌സി ,ഷിക്കാഗോ മാർത്തോമാ ഇടവകളിൽ വികാരിയായും യൂത്ത് ചാപ്ലിയനായും പ്രവർത്തിച്ചു .

 

ഭദ്രാസന പ്രോഗ്രാം മാനേജർ ചുമതലക്കു  പുറമെ കണക്ടികട്ട് ജെറുസലം ഇടവക വികാരിയായും പ്രവർത്തിക്കുന്നു .ക്രിസ് അച്ചനോടൊപ്പം നീതി കൊച്ചമ്മയും സഭയുടെ സജീവ സേവനത്തിലാണ് .ഡാലസ് ഫാർമേഴ്‌സ് ബ്രാഞ്ച് മാർത്തോമാ ചർച്ച് അംഗമാണ് ക്രിസ് അച്ചൻ. 2021 വരെ ഭദ്രാസന പ്രോഗ്രാം മാനേജരായി സ്തുത്യഹ സേവനം അനുഷ്ഠിച്ച സഭയിലെ സീനിയർ പട്ടക്കാരനായ റവ ഡോ ഫിലിപ്പ് വര്ഗീസ്സിനും എലിസബേത് കൊച്ചമ്മക്കും ഭദ്രാസനം സമുചിതമായ യാത്രയയപ്പും നൽകി .

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com