ഇന്റർനാഷണൽ ഇന്ത്യൻ ഐക്കൺ 2021 പുരസ്ക്കാരം യൂസഫലി ഏറ്റുവാങ്ങി

Mail This Article
തിരുവനന്തപുരം∙വേൾഡ് മലയാളി കൗൺസിലിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച ഗ്ലോബൽ ബിസിനസ് മീറ്റ് (ICONIC INSIGHTS) ബിസിനസ് സംരംഭകർക്കും നിക്ഷേപകർക്കും സമൂഹത്തിനാകെയും ദിശാബോധം പകരുന്നതായി. ജൂലൈ 24 ശനിയാഴ്ച ഇന്ത്യൻ സമയം വൈകിട്ട് 6.30ന് നടന്ന വിർച്വൽ മീറ്റിങ്ങിൽ ലുലൂ ഗ്രൂപ്പ് ചെയർമാനും ആഗോള ബിസിനസ് പ്രമുഖനുമായ എം.എ. യൂസഫലിക്ക് 'ഇന്റർനാഷണൽ ഇന്ത്യൻ ഐക്കൺ 2021' പുരസ്‌ക്കാരവും സമ്മാനിച്ചു. ജസ്റ്റിസ് കുര്യൻ ജോസഫ് ചെയർമാനായും കേരളാ ചീഫ് സെക്രട്ടറി ഇ.പി.ജോയി, ക്രിസ്റ്റി ഫെർണാണ്ടസ് ഐഎഎസ്, മുൻ കർണ്ണാടക ചീഫ് സെക്രട്ടറി ജെ. അലക്‌സാണ്ടർ, മുൻ അംബാസിഡർ ടി.പി.ശ്രീനിവാസൻ എന്നിവർ അംഗങ്ങളായും ഉള്ള കമ്മിറ്റിയാണ് എം.എ.യൂസഫലിയെ 'ഇന്റർനാഷണൽ ഇന്ത്യൻ ഐക്കൺ 2021' ആയി തിരഞ്ഞടുത്തത്.
നിലവിലുള്ളതും വരാനിരിക്കുന്നതുമായ ആഗോള ബിസിനസ് സാധ്യതകൾ, ഇന്ത്യയിലെ നിക്ഷേപക സാധ്യതകൾ, പുതു സംരംഭകർക്കുള്ള സാധ്യതകളും പ്രതിസന്ധികളും തുടങ്ങി വിഷയങ്ങൾ അവതരിച്ചുകൊണ്ട് യൂസഫലി നടത്തിയ സംവാദത്തിൽ വിർച്ച്യുൽ സൂമിലൂടെയും യുട്യൂബ്, ഫെയ്സ്ബുക്ക് ലൈവിലൂടെയും വേൾഡ് മലയാളി കൗൺസിലിന്റെ വിവിധ റീജിയനുകളിൽ നിന്നും ലോകത്തിന്റെ വിവിധ സ്ഥലങ്ങളിൽനിന്ന് ആയിരക്കണക്കിന് ആളുകൾ പങ്കാളികളായി.

കേരളാ ചീഫ് സെക്രട്ടറി ഇ.പി.ജോയി, ജസ്റ്റിസ് കുര്യൻ ജോസഫ്, ക്രിസ്റ്റി ഫെർണാണ്ടസ് ഐഎഎസ്, മുൻ കർണ്ണാടക ചീഫ് സെക്രട്ടറി ജെ.അലക്‌സാണ്ടർ ഐഎസ് എന്നിവർ വിശിഷ്ടാതിഥികളായി പങ്കെടുത്തു. വേൾഡ് മലയാളി കൗൺസിൽ അഡ്വൈസറി ബോർഡ് ചെയർമാൻ ഐസക്ക് പി. ജോൺ മോഡറേറ്റർ ആയിരുന്നു. ഗ്ലോബൽ ചെയർമാൻ ജോണി കുരുവിള, ഗ്ലോബൽ പ്രസിഡന്റ് ടി.പി.വിജയൻ, മുൻ ചെയർമാൻ ഡോ.എ.വി.അനൂപ് എന്നിവർ പ്രസംഗിച്ചു. ഗ്ലോബൽ ബിസിനസ് ഫോറം ചെയർമാൻ ഷാജി ബേബി ജോൺ സ്വാഗതവും കോർപ്പറേറ്റ് നെറ്റ്‌വർക്ക് ഫോറം ചെയർമാൻ മോഹൻ നായർ കൃതജ്ഞതയും പറഞ്ഞു. അമേരിക്ക റീജിയൻ ചെയർമാൻ ഹരി നമ്പൂതിരി അവതാരകനായി പരിപാടികൾ നിയന്ത്രിച്ചു.
ഗ്ലോബൽ സെക്രട്ടറി ജനറൽ പോൾ പാറപ്പള്ളിൽ, ഗ്ലോബൽ ട്രഷറർ ജെയിംസ് കൂടൽ, ഗ്ലോബൽ വി.പി.അഡ്മിൻ സി.യു.മത്തായി, ഗ്ലോബൽ വി.പി ഓർഗനൈസർ ബേബി മാത്യു സോമതീരം, ഗ്ലോബൽ വൈസ് ചെയർമാൻ രാജീവ് നായർ, തുടങ്ങിയവർ ബിസിനസ് മീറ്റിന് നേതൃത്വം നൽകി. ഇന്ത്യൻ വേൾഡ് വൈഡ് ചേംബർ ഓഫ് കോമേഴ്‌സ്, കേരളാ ട്രാവൽ മാർട്ട്, മലബാർ ഇന്നൊവേറ്റീവ് എന്റർപ്രണർഷിപ്പ് സോൺ, കേരളാ ആയുർവേദിക് മെഡിസിൻ മാനുഫാച്ചേർസ് അസോസിസേഷൻ തുടങ്ങിയ സംഘടനകൾ ബിസിനസ് മീറ്റിന് സംവാദത്തിൽ പങ്കെടുത്തു. വ്യവസായ നിക്ഷേപ സൗഹൃദ അന്തരീക്ഷം കേരളത്തിൽ സൃഷ്ടിക്കുന്നതിന് വേൾഡ് മലയാളി കൗൺസിൽ ബിസിനസ് ഫോറവും കോർപ്പറേറ്റ് നെറ്റ് വർക്കിംഗ് ഫോറവും നടത്തുന്ന വെബ് സീരിസിന് ഗ്ലോബൽ മീറ്റിൽ തുടക്കം കുറിച്ചു. ബിസിനസ് മേഖലയിൽനിന്നും ടുറിസും രംഗത്ത് നിന്നും ഒട്ടേറെ പ്രമുഖർ ചർച്ചകളിൽ സജീവമായി പങ്കടുത്തു.

വേൾഡ് മലയാളി കൗൺസിൽ വൈസ് ചെയർ പേര്സൺസ് ഡോ . സൂസൻ ജോസഫ് , ഡോ.അജികുമാർ കവിദാസൻ, ജോർജ് കുളങ്ങര, രാജീവ് രവീന്ദ്രൻ നായർ, സെക്രട്ടറി ജിമ്മികുട്ടി, ദിനേശ് നായർ, ജോയിന്റ് സെക്രട്ടറി ഡോ.സുനന്ദകുമാരി, എൻ.പി.വാസുനായർ, ജോയിന്റ് ട്രഷറർ പ്രൊമി മാത്യൂസ്, വൈസ് പ്രസിഡന്റ് മിഡിൽ ഈസ്റ്റ് റീജിയൻ ചാൾസ് പോൾ, യൂറോപ്പ് റീജിയൻ ജോസഫ് കിള്ളിയൻ, ആഫ്രിക്ക റീജിയൻ സിസിലി ജേക്കബ്, അമേരിക്ക റീജിയൻ എസ്.കെ. ചെറിയാൻ, ഇന്ത്യ റീജിയൻ ഷാജി എം മാത്യു, ഫാർ ഈസ്റ്റ് റീജിയൻ ഇർഫാൻ മാലിക്, ഗ്ലോബൽ വുമൺസ് ഫോറം ചെയർപേഴ്‌സൺ തങ്കമണി ദിവാകരൻ, പ്രസിഡന്റ് ജാനറ്റ് വർഗീസ്, സെക്രട്ടറി ആൻസി ജോയ്, ഗ്ലോബൽ യൂത്ത് ഫോറം പ്രസിഡന്റ് ഷിബു ഷാജഹാൻ, വൈസ് പ്രസിഡന്റെ ജോർജ്ജ് ഈപ്പൻ,സെക്രട്ടറി സീമ ബാലകൃഷ്ണൻ, ട്രഷറർ അഞ്ജലി വർമ്മ, എൻവിയോർമെൻറ് & ഹ്യൂമൻ റൈറ്‌സ് പ്രൊട്ടക്ഷൻ ഫോറം ചെയർമാൻ അഡ്വ.ശിവൻ മഠത്തിൽ, മലയാളം ലാംഗ്വേജ് പ്രൊമോഷൻ ഫോറം സി.പി. രാധാകൃഷ്ണൻ, ഹെൽത്ത് & ന്യൂട്രീഷൻ ഫോർ അണ്ടർ പ്രിവിലേജ്ഡ് & പാൻഡമിക് മെഡിക്കൽ സപ്പോർട്ട് ഫോറം ചെയർമാൻ ഡോ.റെജി കെ ജേക്കബ്, റൂറൽ ഹെൽത്ത് കെയർ ഫോറം ചെയർമാൻ ഡോ: മനോജ് തോമസ്, പ്രവാസി കോൺക്ലേവ് എൻആർകെ/എൻആർ ഐ ഫോറം ചെയർമാൻ മൂസ കോയ, സ്റ്റാർട്ട് അപ്പ് ടെക്‌നോളജി & ഐടി ഫോറം ചെയർമാൻ തുഷാര പ്രഭി, ഒസിഐ റിഡ്രസ്സൽ, ഇമ്മിഗ്രേഷൻ & ലേബർ ഫോറം ചെയർമാൻ ഡേവിസ് തെക്കുംതല, പ്രവാസി റിട്ടേർനെസ്സ് വെൽഫേർ & പ്രോപ്പർട്ടി പ്രൊട്ടക്ഷൻ ഫോറം ചെയർമാൻ സുജിത് ശ്രീനിവാസൻ, സെക്രട്ടറി ജോ പോൾ, എഡ്യൂക്കേഷൻ/ആർട്ട് & കൾച്ചറൽ ഫോറം ചെയർമാൻ ഡോ. ഷെറിമോൻ പി.സി, ട്രാവൽ& ടുറിസം ഫോറം ചെയർമാൻ ബാബു പണിക്കർ, വിഷ്വൽ സോഷ്യൽ മിഡിയാ & വേൾഡ് മലയാളി കൗൺസിൽ ന്യൂസ് ഫോറം ചെയർമാൻ വിജയചന്ദ്രൻ, ബ്ലൂ എക്കണോമി റെവല്യൂഷൻ ഫോറം ചെയർമാൻ അഡ്വ.നാനൂ വിശ്വനാഥൻ, പ്രസിഡന്റ് തങ്കം അരവിന്ദ്, ഇന്ത്യ റീജിയൻ ചെയർമാൻ ഡോ.ശശി നടക്കൽ, പ്രസിഡന്റ് ടി.എൻ. രവി, മിഡിൽ ഈസ്റ്റ് റീജിയൻ ചെയർമാൻ ടി.കെ.വിജയൻ, പ്രസിഡന്റ് ഷാഹുൽ ഹമീദ്, ഫാർ ഈസ്റ്റ് റീജിയൻ ചെയർമാൻ അജോയ് കല്ലാൻകുന്നിൽ, പ്രസിഡന്റ് സന്തോഷ് നായർ, യൂറോപ്പ് റീജിയൻ ചെയർമാൻ ഡോ.പ്രതാപ് ചന്ദ്രൻ, പ്രസിഡന്റ് അജിത് എം.ചാക്കോ എന്നിവർ ക്കൊപ്പം ആറു റീജിയനുകളിൽ നിന്നും 64 പ്രോവിൻസിൽ നിന്നും നൂറുകണക്കിന് പ്രതിനിധികൾ സൂം മുഖേന ഗ്ലോബൽ മീറ്റിൽ സജീവമായി പങ്കെടുത്തു. രാജീവ് കുമാറിന്റെ നേതൃത്വത്തിലുള്ള ടെക്‌നിക്കൽ ടീം പരിപാടികൾ പരിപാടികൾക്ക് കൂടുതൽ സാങ്കേതിക മികവ് നൽകി.