ചര്‍ച് ഓഫ് ഗോഡ് മിഡിലീസ്റ്റ് റീജനല്‍ സൂപ്രണ്ടായി ഡോ. സുശീല്‍ മാത്യു നിയമതിനായി
Mail This Article
അറ്റ്‌ലാന്‍റ∙ ഇൻഡ്യാനപൊളിസിൽ നടന്ന ചർച്ച് ഓഫ് ഗോഡിന്‍റെ 79-ാമത് രാജ്യാന്തര പൊതുസമ്മേളനത്തിൽ ഡോ. സിശീൽ മാത്യുവിനെ മധ്യപൂർവ ദേശങ്ങളുടെ സൂപ്രണ്ടായി (മിഡിൽ ഈസ്റ്റ് റീജനൽ സൂപ്രണ്ട്) നിയമിച്ചു. 2014 മുതൽ 2024 വരെ കുവൈത്ത്, തുർക്കി, അർമേനിയ എന്നീ രാജ്യങ്ങളിലെ ദേശീയ മേൽനോട്ടക്കാരനായി (നാഷനൽ ഓവർസിയർ) സേവനമനുഷ്ഠിച്ച വ്യക്തിയാണ് സിശീൽ മാത്യു.
ഗൾഫ് രാജ്യങ്ങളിലെ കിഴക്കൻ മേഖലയുടെ ആത്മീയ വികസനത്തിനായി ചർച്ച് ഓഫ് ഗോഡ് വേൾഡ് മിഷൻ പുതുതായി ആരംഭിച്ച പദവിയാണ് ഇത്. ഈ പുതിയ നിയമനത്തിലൂടെ, സഭകളുടെ നേതാക്കളെയും നിലവിലുള്ള സഭകളെയും ശക്തിപ്പെടുത്തുന്നതിനും മേഖലയിലെ സഭയുടെ വളർച്ചയ്ക്കും പുതിയ സഭകൾ സ്ഥാപിക്കുന്നതിനും നേതൃത്വം നൽകുന്ന എന്നീ ദൗത്യങ്ങൾ ഡോ. സിശീൽ മാത്യു നിർവഹിക്കും.
മുൻ ഇന്ത്യൻ സൈനിക ഓഫിസറും (മേജർ) ബിസിനസ് അഡ്മിനിസ്ട്രേഷൻ ബിരുദാരിയുമായ ഡോ. സിശീൽ 1988-ൽ യുഎസിലേക്ക് കുടിയേറിയിരുന്നു. പൊതു, സ്വകാര്യ മേഖലകളിൽ മികച്ച നിലയിൽ പ്രവർത്തിച്ച അദ്ദേഹം ലീ യൂണിവേഴ്സിറ്റി, ഓറൽ റോബർട്ട്സ് യൂണിവേഴ്സിറ്റി, കലിഫോർണിയയിലെ പാറ്റൻ യൂണിവേഴ്സിറ്റി എന്നിവിടങ്ങളിൽ അധ്യാപകനായും സേവനമനുഷ്ഠിച്ചിട്ടുണ്ട്. കുവൈത്തിലെ ചർച്ച് ഓഫ് ഗോഡ് സെമിനാരിയുടെ പ്രസിഡന്‍റായും ഗ്വാട്ടിമാലയിലെ എസ്സിഇബിഐപിസിഎയിൽ വിവിധ മിഷൻ കോഴ്‌സുകൾ പഠിപ്പിക്കുന്ന വിസിറ്റിങ് പ്രഫസറായും പ്രവർത്തിക്കുന്നു.
ഭാര്യ: ഗ്രേസി (ചര്‍ച്ച് ഓഫ് ഗോഡ് മുന്‍ ശുശ്രൂഷകനായിരുന്ന പരേതനായ പാസ്റ്റര്‍ ഏ.റ്റി. തോമസിന്‍റെ മകള്‍). മക്കള്‍: അലന്‍, ഷെറില്‍, ആന്‍ മാത്യു. കൊച്ചുമകള്‍: ഏലിയാ എന്നിവര്‍ ടെക്സസിലെ റൗലറ്റില്‍ താമസിക്കുന്നു.
വാര്‍ത്ത: രാജന്‍ ആര്യപ്പള്ളില്‍