ADVERTISEMENT

മിഷിഗൻ ∙ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തുമെന്നറിയിച്ച് യുഎസ് പ്രസിഡന്റ് സ്ഥാനാർഥി ഡോണൾഡ് ട്രംപ്. സെപ്റ്റംബർ 17 ന് മിഷിഗനിലെ ഫ്ലിന്റിൽ നടന്ന പ്രചാരണ പരിപാടിയിലാണ് ട്രംപ് ഇക്കാര്യം അറിയിച്ചത്.

അതേസമയം കൂടിക്കാഴ്ചയെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല. ഇന്ത്യ- അമേരിക്ക വ്യാപാര ബന്ധത്തെ കുറിച്ചും  ട്രംപ് സംസാരിച്ചു. സെപ്റ്റംബർ 21 മുതൽ നരേന്ദ്ര മോദി യുഎസ് സന്ദർശിക്കുമെന്ന് കഴിഞ്ഞദിവസം വിദേശകാര്യ മന്ത്രാലയം അറിയിച്ചിരുന്നു. ഡെലവെയറിൽ ഓസ്‌ട്രേലിയ, ജപ്പാൻ എന്നിവിടങ്ങളിലെ നേതാക്കളുമായി യുഎസ് പ്രസിഡന്റ് ജോ ബൈഡൻ നടത്തുന്ന ഉച്ചകോടിയിലും മോദി പങ്കെടുക്കും. 

English Summary:

Donald Trump says he will meet with Indian PM Narendra Modi next week.

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com