ADVERTISEMENT
We've detected that you're currently using an ad-blocker
You can now access Manorama Online with minimal ads by subscribing to Premium
Subscribe Now
OR

Please turn off your ad blocker

Already a Premium Member?

കുറേ സമയം കംപ്യൂട്ടറിന്റെ മുമ്പിലിരുന്നു കഴിഞ്ഞാൽ കഴുത്തിനും പുറത്തുമെല്ലാം വേദന തുടങ്ങുകയായി. വർക് ഫ്രം ഹോം കൂടി ആയതോടെ കഴുത്തുവേദന അനുഭവിക്കുന്നവരുടെ എണ്ണവും കൂടി. ഓൺലൈൻ പഠനം സ്കൂൾ കുട്ടികളിലും കഴുത്തുവേദന സൃഷ്ടിച്ചിരിക്കുന്നു. കംപ്യൂട്ടറിന്റെ അമിതമായ ഉപയോഗം, തെറ്റായ രീതിയിലുള്ള ഇരിപ്പ്, വ്യായാമത്തിന്റെ അഭാവം എന്നിവയെല്ലാം കഴുത്തു വേദനയ്ക്കു കാരണമാകാം. കഴുത്തിലെ കശേരുക്കൾക്കു തേയ്മാനം വരുന്നതു മൂലമുള്ള സെർവിക്കൽ സ്പോണ്ടിലോസിസിന്റെ ലക്ഷണവും കഴുത്തിനുണ്ടാകുന്ന വേദനയാണ്.

ഇരിപ്പു ശരിയാക്കാം

ഇരിപ്പു ശരിയായ രീതിയിലാക്കിയാൽതന്നെ കഴുത്തുവേദനയ്ക്കു കുറവു വരും. നടുവും തലയും നിവർത്തി വേണം കംപ്യൂട്ടറിനു മുന്നിൽ ഇരിക്കാൻ. കണ്ണുകൾ കംപ്യൂട്ടറിന്റെ സ്ക്രീനിന് നേരേ വരത്തക്കവിധം കസേരയുടെ ഉയരം ക്രമീകരിക്കണം. കാൽ മുട്ടുകൾ ഇടുപ്പിനു തൊട്ടു താഴെവരത്തക്കവിധം കാൽ തറയിൽ നിന്നും ഉയർത്തിവയ്ക്കണം.

നട്ടെല്ലിൽ കഴുത്തിന്റെ ഭാഗത്തുള്ള അസ്ഥികൾക്കു വേദന വരാതിരിക്കാനും ചലനശേഷി നിലനിർത്താനും ദിവസവും ഇടയ്ക്കിടെ ചില വ്യായാമങ്ങൾ ചെയ്യാം.

കഴുത്തിന്റെ ചലനശേഷിക്കായുള്ള വ്യായാമങ്ങൾ

നേരെ നോക്കി നിൽക്കുക, ശരീരം തിരിക്കാതെ മുഖം ഇടത്തേക്കും വലത്തേയ്ക്കും മുകളിലേയ്ക്കും താഴേയ്ക്കും സാവധാനം ചലിപ്പിക്കാം.

ഇടത്തേ തോളിലേക്ക് തലചരിച്ചു ചെവി തോളിൽ മുട്ടിക്കുക. ഇതുതന്നെ വലതു തോളിനും ചെയ്യാം. 10—15 തവണ ആവർത്തിക്കണം.

ഇടത്തുനിന്നു വലത്തോട്ടും വലത്തുനിന്നും ഇടത്തോട്ടും ഇരുദിശയിലും തലകൊണ്ട് വൃത്തം വരയ്ക്കുന്നതുപോലെ പതുക്കെ വട്ടം കറക്കുക. കറക്കുമ്പോൾ താടിയെല്ല് നെഞ്ചിൽ തൊട്ടുവേണം പോകാൻ. വാ അടച്ചു പിടിക്കാനും ശ്രദ്ധിക്കണം. പലതവണ ആവർത്തിക്കാം.

പേശികൾ ശക്തമാക്കാൻ

കഴുത്തിലെ പേശികളെ ശക്തിപ്പെടുത്താൻ വ്യായാമങ്ങളുണ്ട്.

∙ കൈവിരലുകൾ കോർത്തുപിടിച്ച് തലയ്ക്കു പുറകിൽ ചേർത്തു പിടിക്കുക. കൈവെള്ളയും തലയും പരസ്പരം ശക്തിയായി അമർത്തുക. ഇങ്ങനെ അഞ്ചു സെക്കന്റ് മുറുകെ പിടിക്കണം.

∙ കൈവിരലുകൾ മടക്കി മുഷ്ടി ചുരുട്ടി താടിയെല്ലിന്റെ താഴെനിന്ന് മുകളിലേക്ക് അമർത്തുക. അഞ്ചു സെക്കന്റ് ഇങ്ങനെ അമർത്തി പിടിക്കണം.

∙ ഇരുകവിളുകളിലും ഇരു കൈവെള്ള കൊണ്ട് അമർത്തുക. അഞ്ചു സെക്കന്റ് നേരം ഇങ്ങനെ തുടരാം.

ഈ വ്യായാമങ്ങൾ കടുത്ത വേദനയുള്ളപ്പോൾ ചെയ്യരുത്. വ്യായാമം ചെയ്യുമ്പോൾ വേദന അനുഭവപ്പെട്ടാലും ഉടൻ നിർത്തിവയ്ക്കണം. 

English Summary : Neck stretches for pain relief

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com