പൂർണആരോഗ്യത്തിനു പരമ്പരാഗത രീതിയിൽ സൂര്യനമസ്കാരം കൃത്യമായി ചെയ്യാം; വിഡിയോ
Mail This Article
സൂര്യനെ നമസ്കരിക്കുന്ന രീതിയിലുള്ള ശാരീരിക വ്യായാമമാണ് യോഗയിലെ രാജാവ് എന്നറിയപ്പെടുന്ന സൂര്യനമസ്കാരം. എല്ലാ വ്യായാമങ്ങളുടെയും മൂല്യം അടങ്ങിയിരിക്കുന്ന ഒരു യോഗ പദ്ധതിയാണ് സൂര്യ നമസ്കാരം. സൂര്യമനസ്കാരം ചെയ്യുന്നതിലൂടെ നമ്മുടെ ശരീരത്തിലെ എല്ലാ സന്ധികൾക്കും ചലനം ലഭിക്കും. 12 യോഗാസ്റ്റെപ്പുകൾ ചേർന്നതാണ് ഒരു സൂര്യനമസ്കാരം. മൂന്നിന്റെ ഗുണിതഫലങ്ങളായി (3,6,9,12 എന്നിങ്ങനെ) വേണം സൂര്യനമസ്കാരം ചെയ്യേണ്ടത്.
സൂര്യോദയവും സൂര്യാസ്തമയവുമാണ് സൂര്യനമസ്കാരം ചെയ്യാൻ ഏറ്റവും അനുയോജ്യമായ സമയം. ശരീരത്തിലെ എല്ലാ അവയവങ്ങളും ഒരു പോലെ വ്യായാമം ചെയ്യുന്നുവെന്നതാണ് ഇതിന്റെ പ്രത്യേകത. ആന്തരികാവയവങ്ങളുടെ ഡീടോക്സിഫിക്കേഷൻ നടത്താനും സൂര്യനമസ്കാരം സഹായകമാണ്. കൈകൾ, തോൾ, തുട, അരക്കെട്ട്, പുറം, വയർ തുടങ്ങി എല്ലാ ശരീരഭാഗങ്ങളിലേക്കും രക്തയോട്ടം വര്‍ധിക്കുകയും ചലനം ആയാസകരമാകുകയും ചെയ്യും. കഠിനമായ വർക്ക് ഔട്ട് ഒന്നും ഇല്ലാതെതന്നെ 30 മിനിറ്റ് നടത്തുന്ന സൂര്യനമസ്കാരം 420 കാലറി ഊർജത്തെ എരിച്ച് കളയും.
യോഗ ശാസ്ത്രീയമായി അഭ്യസിച്ചിട്ടില്ലാത്തവർക്കും പ്രായഭേദമന്യേ നിത്യജീവിതത്തിൽ സാധാരണയായി ശീലിക്കാവുന്ന ഒന്നാണ് സൂര്യനമസ്കാരം. സ്ഥിരമായി അഭ്യസിക്കുന്നതിലൂടെ ചർമത്തിനു കീഴിലായി അടിഞ്ഞുകൂടിയിട്ടുള്ള കൊഴുപ്പ് ക്രമേണ ഇല്ലാതാവുകയും ചർമത്തിന് തിളക്കം കൂടുകയും ചെയ്യും. നല്ല വിശപ്പുണ്ടാകാനും ദഹന-ശോധനക്രമങ്ങള്‍ സുഖകരമാക്കാനും സൂര്യനമസ്‌കാരം സഹായകമാണ്. മറ്റു വ്യായാമങ്ങളെ അപേക്ഷിച്ച് ഏറെ സൗകര്യപ്രദമാണ് സൂര്യനമസ്‌കാരം.
പരമ്പരാഗത രീതിയിൽ സൂര്യനമസ്കാരം കൃത്യമായി ചെയ്യുന്നതെങ്ങനെയെന്നു വിഡിയോയിലൂടെ മനസ്സിലാക്കാം.
Content Summary: Surya Namaskar For Beginners