പൊക്കിൾക്കൊടി 5 തവണ കഴുത്തിൽ ചുറ്റിയ കുഞ്ഞിന് അദ്ഭുത രക്ഷപ്പെടൽ

Mail This Article
പൊക്കിൾക്കൊടി 5 തവണ കഴുത്തിൽ ചുറ്റി അപകടാവസ്ഥയിലായ ഗർഭസ്ഥശിശുവിനെ ഓമശ്ശേരി ശാന്തി ആശുപത്രിയിൽ ശസ്ത്രക്രിയയിലൂടെ രക്ഷിച്ചു. അനക്കക്കുറവ് ശ്രദ്ധയിൽ പെട്ടതിനെ തുടർന്നുള്ള പരിശോധനയിലാണ് പൊക്കിൾക്കൊടി കഴുത്തിൽ അത്യപൂർവമാം വിധം 5 ചുറ്റായി കുരുങ്ങിയതു കണ്ടെത്തിയത്.
ഇതു മരണത്തിലേക്കു വരെ നയിക്കും. കുഞ്ഞ് ഗർഭപാത്രത്തിൽ കിടന്നു തിരിയുന്നതിന്റെ ഫലമായി ഒന്നോ രണ്ടോ ചുറ്റലുകൾ കഴുത്തിൽ ഉണ്ടാകാറുണ്ട്. അതുപോലും മരണത്തിനു കാരണമാകാം. ഡോ. ഇ. വി. മുഹമ്മദിന്റെ നേതൃത്വത്തിൽ നടത്തിയ ശസ്ത്രക്രിയയിലൂടെയാണ് ഒരു പോറൽ പോലും ഏൽക്കാതെ കുഞ്ഞിനെ രക്ഷിച്ചത്.
English Summary: Umbilcal cord wrapped baby's neck