പാരസെറ്റാമോൾ സ്ഥിരമായി കഴിക്കാറുണ്ടോ? കരൾ സ്തംഭനത്തിനു കാരണമായേക്കാം

Mail This Article
നമ്മുടെ നാട്ടിലെന്നല്ല ലോകത്തില്‍ തന്നെ ഏറ്റവും വ്യാപകമായി ഉപയോഗിക്കുന്ന വേദനസംഹാരികളില്‍ ഒന്നാണ് പാരസെറ്റാമോള്‍. തലവേദനയ്ക്ക് മുതല്‍ വലിയ ശസ്ത്രക്രിയ കഴിഞ്ഞ രോഗികളുടെ വേദനയ്ക്ക് വരെ പാരസെറ്റാമോള്‍ നിര്‍ദ്ദേശിക്കപ്പെടുന്നു. എന്നാല്‍ ഇതിന്റെ അമിത ഉപയോഗം കരള്‍ നാശത്തിലേക്കും കരള്‍ സ്തംഭനത്തിലേക്കും നയിക്കാമെന്ന് എഡിന്‍ബര്‍ഗ് സര്‍വകലാശാലയില്‍ നടത്തിയ പഠനം ചൂണ്ടിക്കാട്ടുന്നു.
എലികളുടെയും മനുഷ്യരുടെയും കോശങ്ങളില്‍ നടത്തിയ പഠനത്തിലാണ് ഈ കണ്ടെത്തല്‍. ചില സാഹചര്യങ്ങളില്‍ പാരസെറ്റാമോള്‍ കരളിലെ കോശങ്ങള്‍ക്കിടയിലുള്ള ടൈറ്റ് ജംഗ്ഷനുകള്‍ എന്ന ഘടനാപരമായ സന്ധിസ്ഥാനങ്ങളെ ബാധിച്ച് കരള്‍ കോശസംയുക്തങ്ങള്‍ക്ക് നാശം വരുത്തുമെന്നാണ് ഗവേഷകര്‍ പറയുന്നത്. അര്‍ബുദം, ലിവര്‍ സിറോസിസ്, ഹെപ്പറ്റൈറ്റിസ് പോലുള്ള രോഗങ്ങളുമായി ബന്ധപ്പെട്ട് കാണപ്പെടുന്ന ഈ കോശ ക്ഷതം പാരസെറ്റാമോള്‍ അമിത ഉപയോഗവുമായും ബന്ധപ്പെട്ടിരിക്കുന്നതായി റിപ്പോര്‍ട്ട് കൂട്ടിച്ചേര്‍ക്കുന്നു.

പാരസെറ്റാമോളിന്റെ ഉപയോഗത്തെ സംബന്ധിച്ച മുന്നറിയിപ്പ് നല്‍കുന്നതാണ് പഠനം. അനുയോജ്യമല്ലാത്ത ഉപയോഗം വഴി പാരസെറ്റാമോള്‍ ഉണ്ടാക്കുന്ന നാശം ലഘൂകരിക്കാനുള്ള വഴികളെ സംബന്ധിച്ചും പഠനം പുതിയ സൂചനകള്‍ നല്കുന്നു. കൂടുതല്‍ സുരക്ഷിതമായ ബദല്‍ മരുന്നുകളുടെ സാധ്യതകളിലേക്കും വഴി തുറക്കുന്നതാണ് പഠനമെന്ന് ഗവേഷകര്‍ അവകാശപ്പെടുന്നു.
സ്ട്രെസ് അകറ്റാൻ മൂന്ന് ടെക്നിക്: വിഡിയോ