ADVERTISEMENT

പഴങ്ങളും പച്ചക്കറികളും കഴിക്കേണ്ടത് ആരോഗ്യത്തിന് അത്യാവശ്യമാണ്. എന്നാൽ ചില പഴങ്ങളും പച്ചക്കറികളും ഒരുമിച്ച് കഴിക്കുന്നത് ഗുണത്തേക്കാളേറെ  ദോഷം ചെയ്യും. ദഹനക്കേടും മറ്റ് ആരോഗ്യപ്രശ്നങ്ങളും ഇത് മൂലം ഉണ്ടാകാം. ഏതൊക്കെയാണ്  ഒരുമിച്ചു കഴിക്കാൻ പാടില്ലാത്തത് എന്നു നോക്കാം. 

1. പപ്പായയും നാരങ്ങയും: പലപ്പോഴും പപ്പായ മുറിച്ച്  നാരങ്ങാനീര് പിഴിഞ്ഞത് ചേർത്ത് കഴിക്കാറുണ്ട്. ഒരേ സമയം പുളിയും മധുരവും കിട്ടാനാണ് ഇങ്ങനെ ചെയ്യാറ്. എന്നാൽ ഇത് ഒഴിവാക്കണം. കാരണം വിളർച്ച ഉണ്ടാകാനും ഹീമോഗ്ലോബിൻ അസന്തുലനത്തിനും ഇത് കാരണമാകും. 

2. ഓറഞ്ചും പാലും: പാലും ഓറഞ്ചും ഒരുമിച്ചു കഴിക്കരുത്. ദഹിക്കാൻ പ്രയാസമാണെന്നു മാത്രമല്ല നിരവധി ആരോഗ്യപ്രശ്നങ്ങൾക്കും ഇത് കാരണമാകും. 

3. ഓറഞ്ചും കാരറ്റും : ഓറഞ്ചും കാരറ്റും ഒരുമിച്ചു കഴിച്ചാൽ നെഞ്ചെരിച്ചിലും വൃക്കത്തകരാറും സംഭവിക്കും. 

4. പേരയ്ക്കയും വാഴപ്പഴവും : ഈ പഴങ്ങൾ ഒരുമിച്ചു കഴിച്ചാൽ അസിഡിറ്റി, ഓക്കാനം, വയറിനു കനം, വായുകോപം, തലവേദന ഇവ വരാൻ സാധ്യത കൂടുതലാണ്. 

5. പൈനാപ്പിളും പാലും : പൈനാപ്പിളിൽ ബ്രോമെലെയ്ൻ എന്ന സംയുക്തം അടങ്ങിയിട്ടുണ്ട്. പാൽ പൈനാപ്പിളിനൊപ്പം കഴിച്ചാൽ ആരോഗ്യത്തിനു ദോഷം ചെയ്യും. ഗ്യാസ്ട്രബിൾ, വയറു വേദന, ഓക്കാനം, തലവേദന, അണുബാധകൾ ഇവയ്ക്കു കാരണമാകും.

ഇനി പഴങ്ങൾ കഴിക്കുമ്പോൾ ഈ കോംപിനേഷനുകൾ ഒഴിവാക്കാൻ ശ്രദ്ധിക്കാം.

English Summary : Incomopatible foods

 

 

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com