ടെന്നിസ് എൽബോ തനിയെ മാറുമോ? ശ്രദ്ധിക്കാം, ഇക്കാര്യങ്ങൾ..

Mail This Article
കൈമുട്ടിലുണ്ടാകുന്ന വേദനയാണിത്. കൈ മുട്ടിന്റെ അകം ഭാഗത്തുണ്ടാകുന്ന വേദനയെ ഗോൾഫേഴ്‌സ് എൽബോ (Golfer's Elbow) എന്നും പുറംഭാഗത്തുള്ള വേദനയെ ടെന്നിസ് എൽബോ (Tennis Elbow) എന്നും പറയുന്നു. മുട്ടിലെ തേയ്‌മാനവും സന്ധികളെ ബാധിക്കുന്ന വാതരോഗവും ഒക്കെ ഇതിനു കാരണമാണ്.
കൂടുതൽ ഭാരം തൂക്കിയെടുക്കുമ്പോൾ, തുണി പിഴിയുമ്പോൾ, കുപ്പിയുടെ അടപ്പു തുറക്കാൻ നോക്കുമ്പോൾ ഒക്കെയാണ് വേദന കൂടുതൽ അനുഭവപ്പെടുക. ടെന്നിസ് എൽബോ മിക്കവാറുംപേരിൽ തനിയെ സുഖമാകും.
ശ്രദ്ധിക്കേണ്ടത്
∙ വേദനയുളവാക്കുന്ന പ്രവൃത്തികൾ ചെയ്യാതെ മുട്ടിനു വിശ്രമം കൊടുക്കുക.
∙ വേദനയുള്ളിടത്ത് ചൂടോ തണുപ്പോ വയ്ക്കുക.
∙ ഭാരം തൂക്കി എടുക്കുന്നത് ഒഴിവാക്കുക.
English Summary : Tennis Elbow Symptoms, Causes and Treatments