ADVERTISEMENT

മൂന്ന് കോവിഡ് കഥകൾ 

 

1. കോവിഡ് കഴിഞ്ഞാലും... 

 

ഒരു ഡോക്ടറുടെ ക്ലിനിക് 

ഡോക്ടർ : എത്ര പേഷ്യന്റ് ഉണ്ട്? 

സിസ്റ്റർ : രണ്ടു പേർ 

ഡോക്ടർ : മാസ്ക് വെച്ച് വരുന്നവരെയെല്ലാം സോപ്പിട്ടു കൈ കഴുകിച്ചല്ലേ കടത്തി വിടുന്നുള്ളൂ. 

സിസ്റ്റർ : അതെ സർ 

ഡോക്ടർ : കോവിഡ് വന്നശേഷം പേഷ്യൻസ് നന്നായി കുറഞ്ഞു അല്ലെ? 

സിസ്റ്റർ : പകുതിയിൽ ഏറെ കുറഞ്ഞു സർ. 

ഡോക്ടർ : ഈ കോവിഡ് കഴിഞ്ഞാലും മാസ്കും സോപ്പ് വെള്ളവും ശീലമാക്കിയാൽ അസുഖങ്ങൾ വളരെ കുറയും. ആരോഗ്യം മെച്ചപ്പെടും. പിന്നെ കുറെ പേര് ഒരസുഖവും ഇല്ലാതെയും വന്നിരുന്നു. അതാണിപ്പോ മനസ്സിലായ ഒരു കാര്യം. 

സിസ്റ്റർ : സത്യം സർ. 

 

2. കൂട്ട് 

 

പറമ്പിൽ ഇറങ്ങാൻ തയാറായി കൈക്കോട്ട് തോളിൽ വെച്ചു നിൽക്കുന്ന അച്ഛൻ : ഇനി മുതൽ പറമ്പിൽ എന്തെങ്കിലും പണിയെടുത്തു ജീവിക്കാം.

മകൾ : അച്ഛാ, ഏങ്ങനെയെങ്കിലും ഒരു വർഷം കൂടി മാനേജർ ജോലിയിൽ പിടിച്ചുനിൽക്കണം.

അച്ഛൻ : അതെന്തിനാ ഒരു വർഷം? 

മകൾ : ഈ കൊല്ലം ഞാൻ പത്തിൽ അല്ലെ. സർട്ടിഫിക്കറ്റിൽ അച്ഛന്റെ ജോലി എന്നിടത്ത് കൂലിപ്പണി എന്ന് എഴുതേണ്ടി വരില്ലേ. കൂട്ടുകാരികൾ അറിഞ്ഞാൽ മോശമല്ലേ. 

ആലോചിച്ചു നിൽക്കുന്ന അച്ഛൻ. 

അച്ഛൻ : അതോർത്ത് മോള് വിഷമിക്കണ്ട. കുറെ കൂട്ടുകാരികളുടെ അച്ഛന്മാര് ഇതുപോലെ കൂലിപ്പണിക്കാര് ആയിട്ടുണ്ടാവും ഇപ്പൊ.. 

മകൾ : എങ്കിൽ കുഴപ്പമില്ല. കമ്പനിക്ക് ആളുണ്ടായാ മതി. 

അച്ഛൻ : കൂട്ട് കൂടാതെ സാമൂഹിക അകലം പാലിക്കാൻ പറഞ്ഞാലും കോവിഡ് ഇങ്ങനെ കുറെ കൂട്ടുകാരെ ഉണ്ടാക്കി തരും. 

മകൾ : ഈ നൂറ്റാണ്ടിലെ സാമൂഹിക പരിഷ്‌ക്കർത്താവ് ആരെന്ന ചോദ്യത്തിന്  ഉത്തരം കോവിഡ്. 

 

3. കണ്ണുകൾ

 

മാസ്ക് വന്നതോടെ ചുണ്ടുകൾക്ക് പണി കുറഞ്ഞു. ചിരിക്കേണ്ട,  അധികം സംസാരിക്കേണ്ട...

ചിലപ്പോഴൊക്കെ  ചിരിയും സംസാരവും ഏറ്റെടുക്കേണ്ടി വരുന്ന കണ്ണുകൾക്കോ പണി കൂടി... 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com