ADVERTISEMENT

‘കോവിഡ്-19’ പശ്ചാത്തലത്തിൽ ലോകം മുഴുവൻ വിദ്യാർഥികളുടെ ഭാവിക്കുമുമ്പിൽ പകച്ചുനിന്നപ്പോൾ ഒരു കച്ചിത്തുരുമ്പു തന്നെയായിരുന്നു ഓൺലൈൻ പഠനം. കേരളത്തിലെ രക്ഷിതാക്കളുടേയും വിദ്യാർഥികളു‌ടെയും ആധിയെ കുറച്ചൊക്കെ പിടിച്ചു നിർത്താൻ ഇത് മൂലം സാധിച്ചിട്ടുണ്ട്.

 

ഇതിന് ഗുണങ്ങൾ ധാരാളമുണ്ടെങ്കിലും മറഞ്ഞിരിക്കുന്ന ഒരു സത്യം വെളിപ്പെടുത്താതെ വയ്യ. ഇതുവരെ മൊബൈൽ ഫോൺ കയ്യിൽ പോലും കൊടുക്കാതെ സുരക്ഷിതരാക്കി നമ്മൾ വളർത്തിയ കുട്ടികൾക്കൊക്കെ ഇന്ന് സ്വന്തമായി മൊബൈൽ ആയി.

 

നഴ്സറി, എൽപി ക്ലാസ്സുകളിൽ പഠിക്കുന്ന കുട്ടികളെ മൊബൈലിന്റെ മാസ്മരിക ലോകത്തേക്ക് കടത്താതെ നിയന്ത്രിക്കാൻ മാതാപിതാക്കൾക്ക് ഒരു പരിധി വരെ സാധിക്കും.

 

എന്നാൽ യുപി ക്ലാസ്സുകളിൽ പഠിക്കുന്ന കുട്ടികളിൽ ഇത് വലിയ സ്വാധീനം ചെലുത്തുന്നു. ഗെയിമുകളാണ് ഇവരുടെ ഇഷ്ട തോഴൻ. കളിച്ചു നടക്കേണ്ട പ്രായത്തിൽ അവർ അവരവരുടെ ലോകത്തിൽ ഒതുങ്ങി പോകുന്നു. 

 

ഹൈസ്കൂൾ തലത്തിൽ എത്തുന്നതോടെ സ്വന്തം മൊബൈൽ ഇല്ലെങ്കിൽ പഠനം നടക്കില്ല എന്ന അവസ്ഥയാണ്. പഠനത്തിനപ്പുറം അവർ ചെയ്യുന്നതെന്തെന്ന് മനസ്സിലാക്കാൻ പല രക്ഷിതാക്കൾക്കും സാധിക്കുന്നുമില്ല. ഒരു വിരൽ തുമ്പിൽ ലോകം മുഴുവൻ കാൽകീഴിൽ ആണെന്ന ധാരണയിൽ പെൺകുട്ടികൾ ചതിക്കുഴിയിൽ വീണു പോകുന്ന അവസ്ഥയാണ് ഇന്നുള്ളത്. വാട്ട്സാപ്പ്, ഇൻസ്റ്റാഗ്രാം, ഫെയിസ്ബുക്ക് തുടങ്ങി പല ചതിക്കുഴികളും അവർക്കു മുന്നിൽ വാതിൽ തുറന്ന് ഇരിക്കുകയാണ്.. ആൺകുട്ടികൾ പബ്ജി പോലുള്ള കളികളിലേക്ക് വീണു പോകുന്നു.

 

ഉറക്കമില്ലായ്മ, കാഴ്ചയുടെ പ്രശ്നങ്ങൾ, അശ്ലീല വീഡിയോകൾക്ക് അടിമപ്പെടൽ ഇങ്ങനെ നിരവധി ദോഷങ്ങൾ ഓൺലൈൻ പഠനം വരുത്തി വെയ്ക്കാൻ സാധ്യതയുണ്ട്.

 

ജോലിക്കായി പുറത്തു പോകേണ്ടി വരുന്ന രക്ഷിതാക്കളിൽ ഈ പഠനം ഉണ്ടാക്കുന്ന മാനസിക സമ്മർദ്ദം കുറച്ചൊന്നുമല്ല. ഇനി രക്ഷിതാക്കൾ വീട്ടിലുണ്ടെങ്കിലും കുട്ടികളുടെ കള്ളത്തരങ്ങൾ മനസ്സിലാക്കാനും അവർക്ക് കഴിയുന്നുമില്ല.

 

ഓൺലൈൻ പഠനത്തിന് ഉപയോഗിക്കുന്ന ഇത്തരം നവമാധ്യമങ്ങൾ കുട്ടികളുടെ ആത്മ  മിത്രമായി മാറുകയാണ്.

ഇതിനെ ചോദ്യം ചെയ്യുന്നതാൽ ആത്മഹത്യയിലേക്കും, വീട്ടിൽ നിന്ന് ഇറങ്ങി പോകുന്നതിലേക്കും കുട്ടികൾ തിരിയുന്നതിനാൽ രക്ഷിതാക്കളും അധ്യാപകരും മൗനം പാലിക്കുകയാണ് 

 

നവമാധ്യമങ്ങൾ തകർക്കുന്ന മൂല്യങ്ങളെ കുട്ടികളിൽ വീണ്ടും എത്തിക്കുക എന്നത് രക്ഷിതാക്കൾക്കും അധ്യാപകർക്കും ഒരു ബാലികേറാ മല തന്നെയായിരിക്കും എന്നതിൽ സംശയമില്ല.

English Summery : Online classes for school students

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com