ADVERTISEMENT

പുതുമുഖങ്ങളെ അണി നിരത്തി ഷാബു ഉസ്മാൻ സംവിധാനം ചെയ്യുന്ന വിശുദ്ധ പുസ്തകത്തിലെ സ്വപ്നങ്ങൾ തൻ എന്ന ഗാനം ശ്രദ്ധേയമാകുന്നു. വിധുപ്രതാപും അന്ന ബേബിയും ചേർന്നാണ് ഗാനം ആലപിച്ചിരിക്കുന്നത്. പൂവച്ചൽ ഖാദറിന്റെ വരികൾക്ക് സംഗീതം ഒരുക്കിയിരിക്കുന്നത് സുമേഷ് കൂട്ടിക്കൽ ആണ്.

 

ബാദുഷാ, മനോജ് കെ ജയൻ, ജനാർദ്ധനൻ, മാമുക്കോയ, ഭീമൻ രഘു, കലാഭവൻ നവാസ്, ഉല്ലാസ് പന്തളം, കനകലത എന്നിവരും ചിത്രത്തിൽ വേഷമിടുന്നു. വിശുദ്ധ പുസ്തകത്തിലെ പാട്ടുകൾ സംബന്ധിച്ച് സംഗീത സംവിധായകൻ സുമേഷ് കൂട്ടിക്കലിന്റെ വാക്കുകൾ ഇങ്ങനെ: ‘എന്റെ മൂന്നാമത്തെ ചിത്രമാണ്.പൂവച്ചൽ ഖാദർ, എസ്. രമേശൻ നായർ എന്നിവർ വർഷങ്ങൾക്കു ശേഷം ഗാനരചന നിർവഹിക്കുന്ന ചിത്രം. അവരുടെ വരികൾക്ക് സംഗീതമൊരുക്കാൻ കഴിഞ്ഞതിൽ വലിയ സന്തോഷമുണ്ട്.’ ഇടുക്കി മുണ്ടക്കയം സ്വദേശിയായ സുമേഷ് മികച്ച കീറ്റാർ പെർഫോർമർ കൂടിയാണ്. 

 

മൂന്നുഗാനങ്ങളുണ്ട് ചിത്രത്തിൽ. ശ്രേയ ജയദീപും അഭിജിത്ത് കൊല്ലവും ചിത്രത്തില്‍ ഗാനങ്ങൾ ആലപിച്ചിട്ടുണ്ട്. ചിത്രത്തിലേതായി പുറത്തിറങ്ങിയ ഗാനങ്ങളെല്ലാം തന്നെ ഇതിനോടകം ശ്രദ്ധ നേടിക്കഴിഞ്ഞു. ഈ മാസം 31ന് ചിത്രം തീയറ്ററിലെത്തും. 

 

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com