ADVERTISEMENT

പലപ്പോഴും പറഞ്ഞറിയിക്കാനാകാത്ത വിധം ജീവിതം തൊടാറുണ്ട് ചില വരികൾ. അത്തരത്തിൽ ഹൃദയസ്പർശിയായ വരികളുമായി എത്തുകയാണ് ‘എവിടെ’ എന്ന ചിത്രത്തിലെ ‘ആരൊരാൾ’ എന്നു തുടങ്ങുന്ന ഗാനം. 

 

ആരൊരാൾ മീട്ടീടുമോ, കൈവിരൽ തുമ്പാലേ

എൻജന്മ സാരംഗി, ഈ സ്വരമായ് പൊഴിഞ്ഞീടാൻ

വെറുതെയൊരു മോഹം അകമേ...

പാതിയിൽ പൊഴിയാതെ നീ, സൂര്യനായ് തെളിയൂ

ആരോരുമല്ലാതെ ഞാൻ തണലു തന്നു നിന്നീടാം...

 

ബി.കെ. ഹരിനാരായണന്റേതാണ് വരികൾ. ഔസേപ്പച്ചന്റെ അതിമനോഹരമായ സംഗീതം ഗാനത്തെ മറ്റൊരു തലത്തിലേക്ക് കൊണ്ടുപോകുന്നു. കെ.എസ്. ഹരിശങ്കറും റീന മുരളിയും ചേർന്നാണ് ഗാനം ആലപിച്ചിരിക്കുന്നത്. 

 

മനോജ് കെ. ജയൻ, ആശ ശരത്ത് എന്നിവർ പ്രധാന വേഷത്തിൽ എത്തുന്ന ചിത്രമാണ് ‘എവിടെ’. ഉദാഹരണം സുജാതയിലൂടെ പ്രേക്ഷകർക്കു പരിചിതയായ അനശ്വര രാജനും ചിത്രത്തിൽ പ്രധാന വേഷത്തിൽ എത്തുന്നു. കെ.കെ. രാജീവിന്റെ സംവിധാനത്തിൽ എത്തുന്ന ചിത്രത്തിന്റെ തിരക്കഥ ബോബി സഞ്ജയ് ആണ്. 

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com