ADVERTISEMENT

മമ്മൂട്ടിയെ നായകനാക്കി രമേഷ് പിഷാരടി സംവിധാനം ചെയ്ത ഗാനഗന്ധര്‍വൻ എന്ന സിനിമയിലെ പുതിയ ഗാനത്തിന്റെ ലിറിക്കല്‍ വിഡിയോ പുറത്തിറങ്ങി. 'കലയുടെ കേളീ സദനമുണര്‍ന്നു...' എന്നു തുടങ്ങുന്ന ഗാനത്തിന്റെ ലിറിക്കല്‍ വിഡിയോയാണ് അണിയറക്കാർ പുറത്തിറക്കിയത്. കൊച്ചിൻ കലാസദൻ എന്ന ഗാനമേള ട്രൂപ്പിലെ പ്രധാന ഗായകരിലൊരാളായിട്ടാണ് ചിത്രത്തിൽ മമ്മൂട്ടി വേഷമിടുന്നത്. ആ ഗാനമേളട്രൂപ്പിന്റെ വിവിധ പരിപാടികളുടെ ദൃശ്യങ്ങള്‍ ഉൾപ്പെടുത്തിയാണ് ഗാനത്തിന്റെ ലിറിക്കൽ വിഡിയോ പുറത്തിറക്കിയിരിക്കുന്നത്.

ശ്യാമപ്രസാദാണ് ഈ ഗാനം ആലപിച്ചിരിക്കുന്നത്. വ്യത്യസ്തത നിറഞ്ഞ ആലാപനശൈലിയാണ് ഗാനത്തിന്റെ മുഖ്യ സവിശേഷത. ഹരി പി. നായരുടെ വരികള്‍ക്ക് മധു പോള്‍ സംഗീതം പകർന്നിരിക്കുന്നു. ഹൃദ്യമായ ഗാനമാണിതെന്നാണ് ആരാധകപക്ഷം. ചിത്രത്തിലെ മറ്റ് ഗാനങ്ങൾ നേരത്തേ റിലീസ് ചെയ്തിരുന്നു. അവയ്ക്കും മികച്ച പ്രതികരണമാണ് ലഭിച്ചത്. 

പുതുമുഖതാരം വന്ദിത മനോഹർ ആണ് ചിത്രത്തിൽ മമ്മൂട്ടിയുടെ നായികയായെത്തുന്നത്.  മനോജ് കെ ജയന്‍, സുരേഷ് കൃഷ്ണ, ഹരീഷ് കണാരന്‍, മണിയന്‍പിളള രാജു, ധര്‍മ്മജന്‍ ബോള്‍ഗാട്ടി എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ദീപക് ദേവാണ് ചിത്രത്തിന് വേണ്ടി മറ്റ് ഗാനങ്ങൾ ഒരുക്കിയിരിക്കുന്നത്. ശ്രീലക്ഷ്മി, ശങ്കർ രാജ്, സൗമ്യ രമേഷ് എന്നിങ്ങനെ മൂന്ന് പേർ ചേർന്നാണ് സിനിമയുടെ നിർമാണം. 

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com