ADVERTISEMENT

യമുനൈ ആട്രിലെ ഈറക്കാട്രിലെ

കണ്ണനോടു നാൻ ആടെ

 

തേൻ കിനിയുന്ന ശബ്ദത്തിൽ ഗായിക മിൻമിനി പാടുകയാണ്. കീബോർഡിൽ കോഡ്സ് വായിച്ച് തൊട്ടടുത്ത് ഭർത്താവ് ജോയ് ഇരിക്കുന്നു. ഇളയരാജയുടെ സംഗീതത്തിൽ പിറന്ന ആ തമിഴ്ഗാനം മിൻമിനി ആലപിക്കുമ്പോൾ ഏതൊരു സംഗീതപ്രേമിയും കണ്ണടച്ചു ആസ്വദിച്ചു പോകും. അത്രയും ഫീലോടുകൂടിയാണ് മിൻമിനിയുടെ ആലാപനം. 

 

സമൂഹമാധ്യമത്തിൽ മിൻമിനി പങ്കുവച്ച ഗാനം ആരാധകർ ഏറ്റെടുത്തു. മാജിക്കലായ അനുഭവമാണ് മിൻമിനിയുടെ ആലാപനം സമ്മാനിക്കുന്നതെന്ന് ആസ്വാദകരുടെ കമന്റ്. ദളപതി എന്ന ചിത്രത്തിനു വേണ്ടി മിത്താലി ആലപിച്ച ഗാനമാണ് യമുന ആട്രിലെ. പാട്ടിന്റെ ആത്മാവ് ചോരാതെ മിൻമിനി പാടുമ്പോൾ ആരാധകർക്കും അതു മനസു നിറയുന്ന അനുഭവമായി. ആരാധകരുടെ പിന്തുണക്കു നന്ദി പറഞ്ഞുകൊണ്ടായിരുന്നു തനിക്കേറ്റവും പ്രിയപ്പെട്ട ഇളയരാജയുടെ പാട്ട് മിൻമിനി പാടി പങ്കുവച്ചത്. 

 

ഗായിക സിത്താര കൃഷ്ണകുമാറും മിൻമിനിയുടെ പാട്ട് സ്വന്തം ഫെയ്സ്ബുക്ക് പേജിൽ പങ്കുവച്ചിരുന്നു. മിൻമിനിയുടെ പാട്ടു കേട്ടതിന്റെ സന്തോഷവും കൗതുകവും അടയാളപ്പെടുത്തുന്നതായിരുന്നു സിത്താരയുടെ വാക്കുകൾ. "ഈ സ്ത്രീ... അവരുടെ ശബ്ദം.. അതിലെ വികാരങ്ങൾ... മിൻമിനി ചേച്ചി, ഒരുപാടിഷ്ടം... ഒരു കോടി നമസ്കാരം", സിത്താര കുറിച്ചു. ലോക്ഡൗൺ ആയതിനുശേഷം ഔദ്യോഗിക പേജിലൂടെ നിരവധി പാട്ടുകൾ മിൻമിനി ആരാധകർക്കായി പങ്കുവയ്ക്കാറുണ്ട്. മികച്ച പ്രതികരണമാണ് മിൻമിനിയുടെ പാട്ടുകൾക്ക് സമൂഹമാധ്യമത്തിൽ നിന്നു ലഭിക്കുന്നത്. 

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com