ഹൃദയം തൊടും ഈണവുമായി ‘നവ നർത്തനം’; വിഡിയോ ശ്രദ്ധേയം

Mail This Article
നവരാത്രിയോടനുബന്ധിച്ചു പുറത്തിറക്കിയ ‘നവ നർത്തനം’ സംഗീത വിഡിയോ ശ്രദ്ധേയമാകുന്നു. ആർ.രഘുപതി പൈ ഈണമൊരുക്കിയ ഗാനമാണിത്. സംസ്കൃതത്തിലും തമിഴിലുമായൊരുക്കിയ പാട്ടിനു വേണ്ടി വരികൾ കുറിച്ചത് അജു കഴക്കൂട്ടവും ആർ.കെ.കാർത്തികേയനും ചേർന്നാണ്.
ആർ.രഘുപതി പൈ ഈണമൊരുക്കിയ ഗാനം ജിയ ഹരികുമാർ, നിധി സുബ്രഹ്മണ്യം, സ്നേഹ വിനോയ്, രമ്യ ശ്രീ, ഐശ്വര്യ മാത്യു, എലിസബത്ത് ഐപ്പ്, ലക്ഷ്മി പ്രിയ, ദുർഗലക്ഷ്മി, ലക്ഷ്മി എന്നിവർ പാട്ടിന്റെ പിന്നണിയിൽ സ്വരമായി.
ചുരുങ്ങിയ സമയത്തിനകം ശ്രദ്ധേയമായ ഗാനം ഇതിനോടകം നിരവധി ആസ്വാദകരെയും സ്വന്തമാക്കിക്കഴിഞ്ഞു. മികച്ച പ്രതികരണങ്ങളാണു പാട്ടിനു സമൂഹമാധ്യമങ്ങളിൽ നിന്നും ലഭിക്കുന്നത്. നിരവധി പേർ പാട്ട് പങ്കുവയ്ക്കുകയുമുണ്ടായി.