ADVERTISEMENT
We've detected that you're currently using an ad-blocker
You can now access Manorama Online with minimal ads by subscribing to Premium
Subscribe Now
OR

Please turn off your ad blocker

Already a Premium Member?

നടൻ ശിവകാർത്തികേയനുമായുള്ള ബന്ധം ഉലഞ്ഞെന്നു തുറന്നുപറഞ്ഞ് സംഗീതസംവിധായകൻ ഡി.ഇമ്മൻ. ശിവകാർത്തികേയനുമായി ചില പ്രശനങ്ങൾ ഉണ്ടെന്നു സമ്മതിച്ച ഇമ്മൻ ഇനി അദ്ദേഹത്തോടൊപ്പം ഒരു ചിത്രത്തിലും ഒരുമിച്ചു പ്രവർത്തിക്കില്ലെന്നും പറഞ്ഞു. സ്വകാര്യ യൂട്യൂബ് ചാനലിനു നൽകിയ അഭിമുഖത്തിലാണ് ഡി.ഇമ്മന്റെ തുറന്നുപറച്ചില്‍. 

‘ശിവകാർത്തികേയൻ എന്നെ വഞ്ചിച്ചു. അത് എന്റെ ജീവിതത്തെയാകെ മാറ്റി മറിച്ചു. എന്താണ് യഥാർഥ പ്രശ്നമെന്ന് ഇപ്പോൾ വെളിപ്പെടുത്താനാകില്ല. ഈ ജന്മത്തിൽ അദ്ദേഹത്തൊടൊപ്പം ഇനി ഞാൻ ജോലി ചെയ്യില്ല. അത് എനിക്ക് വലിയ ബുദ്ധിമുട്ടുണ്ടാക്കും. വലിയ ദ്രോഹമാണ് ശിവകാർത്തികേയൻ എന്നോടു ചെയ്തത്. പക്ഷേ അതു തിരിച്ചറിയാൻ ഞാൻ വൈകിപ്പോയി. 

എന്നോട് എങ്ങനെ ഇത് ചെയ്യാൻ തോന്നി എന്നു ചോദിച്ചിരുന്നു. അതിന് ശിവകാർത്തികേയൻ പറഞ്ഞ മറുപടി പുറത്തുപറയാനാകില്ല. ചില കാര്യങ്ങൾ മറച്ചുവയ്ക്കപ്പെടുകതന്നെ വേണം. അതിനു കാരണം എന്റെ കുഞ്ഞുങ്ങളുടെ ഭാവിയാണ്. നാട്ടുകാർ എന്നെ എന്തുപറയുന്നു എന്നത് എനിക്ക് പ്രശ്നമല്ല. ഞാനാരാണെന്ന് എനിക്കറിയാം. അപകടങ്ങൾ മുൻകൂട്ടി പറഞ്ഞിട്ടല്ലല്ലോ സംഭവിക്കുന്നത്? അതുപോലെ ഒന്നാണിത്. ജീവിതത്തിൽ സങ്കടങ്ങളുണ്ടാകും. അതിന് അദ്ദേഹം മാത്രമാണ് കാരണം എന്നുപറയാനാവില്ല. പക്ഷേ അദ്ദേഹം ഒരു മുഖ്യകാരണമാണ്. 

വർഷങ്ങളായി ഞങ്ങൾ ഇരുവരും ഒരു കുടുംബം പോലെ കഴിഞ്ഞിരുന്നവരാണ്. അദ്ദേഹത്തിൽ നിന്ന് എനിക്ക് ഇത്തരമൊരു സങ്കടാവസ്ഥയുണ്ടായത് അംഗീകരിക്കാനാവില്ല. എല്ലാം മറന്ന് അദ്ദേഹത്തോടൊപ്പം പ്രവർത്തിക്കുന്നത് ഇനി ബുദ്ധിമുട്ടാണ്. അങ്ങനെ ചെയ്താൽ, കലയോട് എനിക്ക് സത്യസന്ധത പുലർത്താൻ കഴിയില്ല. പണത്തിനു വേണ്ടി ജോലി ചെയ്യുന്ന ആളല്ല ഞാൻ. ഒരിക്കലും സംഗീതത്തെ ഒറ്റിക്കൊടുക്കാൻ സാധിക്കില്ല’, ഇമ്മൻ പറഞ്ഞു.  

ഇമ്മന്റെ ഈ വാക്കുകൾ ഇതിനകം ആരാധകർക്കിടയിൽ ചർച്ചയായിക്കഴിഞ്ഞു. നിരവധി ചിത്രങ്ങളിലാണ് ഇമ്മനും ശിവകാർത്തികേയനും ഒരുമിച്ച് പ്രവർത്തിച്ചിട്ടുള്ളത്. ‘മനം കൊത്തി പറവൈ’ ആണ് ഇവരുടെ ആദ്യ ചിത്രം. പിന്നാലെ വരുത്തപ്പെടാത വാലിബർ സംഘം, രജനിമുരുകൻ, സീമരാജ, നമ്മ വീട്ട് പുള്ളൈ എന്നീ ചിത്രങ്ങളിലും ഇരുവരും കൈകോർത്തു. ശിവകാർത്തികേയനെ ‘എൻ തമ്പി’ എന്നാണ് ഇമ്മൻ വിശേഷിപ്പിച്ചിരുന്നത്. 

English Summary:

D Imman opens up about the quarrel between Sivakarthikeyan

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com