വിഗ്നേഷ് ശിവന്റെ വരികൾ പാടി അനിരുദ്ധ് രവിചന്ദർ; തരംഗമായി ഡ്രാഗണിലെ പുതിയ ഗാനം

Mail This Article
അശ്വത് മാരിമുത്തു രചനയും സംവിധാനം നിർവഹിച്ച സൂപ്പർ ഹിറ്റ് ചിത്രം ഡ്രാഗണിലെ പുതിയ ഗാനം പ്രേക്ഷകർക്കരികിൽ. ‘റൈസ് ഓഫ് ഡ്രാഗൺ’ എന്നു പേരിട്ടിരിക്കുന്ന പാട്ടിന് വിഗ്നേഷ് ശിവൻ ആണ് വരികൾ കുറിച്ചത്. ലിയോൺ ജെയിംസ് ഈണമൊരുക്കി. അനിരുദ്ധ് രവിചന്ദർ, നദിഷ തോമസ് എന്നിവർ ചേർന്നാണു ഗാനം ആലപിച്ചത്. പാട്ട് ചുരുങ്ങിയ സമയത്തിനകം ശ്രദ്ധേയമായിക്കഴിഞ്ഞു. മികച്ച പ്രതികരണങ്ങളും ലഭിക്കുന്നുണ്ട്.
‘ലവ് ടുഡേ’ എന്ന ചിത്രത്തിനു ശേഷം പ്രദീപ് രംഗനാഥൻ നായകനായ ചിത്രമാണ് ‘ഡ്രാഗൺ’. ചിത്രത്തിൽ അനുപമ പരമേശ്വരൻ നായികയായെത്തുന്നു. കയാദു ലോഹർ, മിഷ്കിൻ, ഗൗതം വാസുദേവ് മേനോൻ, ജോർജ് മരിയൻ, കെ.എസ്.രവികുമാർ, വി.ജെ.സിന്ധു, ഇന്ദുമതി എന്നിവരാണ് ചിത്രത്തിലെ മറ്റു പ്രധാന അഭിനേതാക്കൾ.
വിജയ് നായകനായ ഗോട്ടിനു ശേഷം എജിഎസ് എന്‍റർടെയ്ൻമെന്‍റ്സിന്‍റെ ബാനറിൽ കൽപാത്തി എസ്. അഘോരം, കൽപാത്തി എസ്.ഗണേഷ്, കൽപാത്തി എസ്.സുരേഷ് എന്നിവർ ചേർന്നാണു ‘ഡ്രാഗൺ’ നിർമിച്ചിരിക്കുന്നത്. ചിത്രത്തിനു മികച്ച പ്രേക്ഷകസ്വീകാര്യതയും ലഭിക്കുന്നു.