ADVERTISEMENT

കൊച്ചി∙ യൂനിമണി ഫിനാന്‍ഷ്യല്‍ സര്‍വീസസ് എക്സിക്യൂട്ടീവ് വൈസ് ചെയര്‍മാനായി വി. ജോര്‍ജ് ആന്‍റണിയെ നിയമിച്ചു. മാര്‍ച്ച് 13 മുതൽ നിയമനം പ്രാബല്യത്തിൽ വന്നു. 2017ല്‍ യൂനിമണി മാനേജിങ് ഡയറക്ടറായി വിരമിച്ച അദ്ദേഹം തുടര്‍ന്ന് നോണ്‍ എക്സിക്യൂട്ടീവ് ഡയറക്ടറും വൈസ് ചെയര്‍മാനുമായി പ്രവര്‍ത്തിച്ചു വരികയായിരുന്നു. നിലവിലുള്ള കമ്പനിയുടെ ആവശ്യകത പരിഗണിച്ച് ബോര്‍ഡ് യോഗമാണ് ജോര്‍ജ് ആന്‍റണിയെ എക്സിക്യൂട്ടീവ് വൈസ് ചെയര്‍മാനായി നിമയിക്കാന്‍ തീരുമാനിച്ചത്. 

1999ല്‍ ഇന്ത്യയില്‍ യൂനിമണിക്കു തുടക്കം കുറിച്ച ജോർജ് ആന്‍റണി ഇന്ത്യയിലാകമാനം ഇതിനെ 375 ശാഖകളുള്ള സ്ഥാപനമായി വളര്‍ത്തിയിരുന്നു. കമ്പനിയില്‍ 3500 ജീവനക്കാരും 20,000 ഏജന്‍റുമാരുമാണുണ്ടായിരുന്നത്. അദ്ദേഹത്തിന്‍റെ കാലത്താണ് ഏറ്റവും മികച്ച ഫോറിന്‍ എക്സ്ചേഞ്ച് കമ്പനിയായും പണമയക്കല്‍ കമ്പനിയായും ട്രാവല്‍ ആന്‍റ് ടൂറിസം ബിസിനസ് രംഗത്തെ മികച്ച സ്ഥാപനമായും ഇത് മാറിയത്. അതോടൊപ്പം സ്വര്‍ണപ്പണയ വായ്പാ രംഗത്തും ഇന്‍ഷൂറന്‍സ്, ഷെയര്‍ രംഗത്തും കമ്പനി പ്രവേശിച്ചു. ഇന്ത്യയില്‍ പ്രവര്‍ത്തനം തുടങ്ങുന്നതിന് മുമ്പ് ജോര്‍ജ് ആന്‍റണി യുഎഇ എക്സ്ചേഞ്ച് സെന്‍റര്‍ അബൂദബിയിലെ ജീവനക്കാരനായി പതിനഞ്ച് വര്‍ഷത്തോളം വിവിധ തസ്തികകളില്‍ ജോലി ചെയ്ത് പ്രവർത്തി പരിചയം സ്വന്തമാക്കിയിട്ടുണ്ട്. 

English Summary: George Antony Unimoney Executive vice chairman

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com