പൊലീസുകാർക്ക് മഴക്കോട്ട് സമ്മാനിച്ച് നിറപറ

Mail This Article
കൊച്ചി ∙ മഴയും വെയിലും കോവിഡ് ഭീതിയും വകവയ്ക്കാതെ സേവനം ചെയ്യുന്ന പൊലീസുകാർക്ക് മഴക്കോട്ട് സംഭാവന ചെയ്ത് നിറപറ ഗ്രൂപ്പ്. കൊച്ചിയിലെ പൊലീസ് ഉദ്യോഗസ്ഥർക്ക് 500 മഴക്കോട്ടാണ് പ്രമുഖ ഭക്ഷ്യോൽപന്ന വിതരണ ബ്രാൻഡായ നിറപറ കേരളാ പൊലീസുമായി ചേർന്ന് വിതരണം ചെയ്തത്.
എറണാകുളം ടൗൺ നോർത്ത് പൊലീസ് സ്‌റ്റേഷനിൽ നടന്ന പരിപാടി കൊച്ചി സിറ്റി പൊലീസ് കമ്മിഷണർ വിജയ് സാഖറെ ഉദ്ഘാടനം ചെയ്തു. തുടർന്ന് പൊലീസുകാർക്കുള്ള മഴക്കോട്ടുകൾ കമ്മിഷണർ വിതരണം ചെയ്തു. ചടങ്ങിൽ അഡീഷനൽ കമ്മിഷണർ കെ.പി. ഫിലിപ്പ്, ഡിസിപി ജി. പൂങ്കുഴലി, എസിപി കെ. ലാൽജി, നോർത്ത് സിഐ സിബി ടോം, നിറപറ മാർക്കറ്റിങ് മാനേജർ എസ്. മുഹമ്മദ് റാഫി തുടങ്ങിയവർ പങ്കെടുത്തു.