Activate your premium subscription today
Monday, Apr 21, 2025
തിരുവനന്തപുരം∙ സാമൂഹികക്ഷേമ പെന്ഷന് വര്‍ധിപ്പിക്കുമെന്നതടക്കം പ്രതീക്ഷിച്ച പ്രഖ്യാപനങ്ങള്‍ ഒന്നും ഇല്ലാതെ ഭൂനികുതിയും കോടതി ഫീസും വര്‍ധിപ്പിച്ച് രണ്ടാം പിണറായി സര്‍ക്കാരിന്റെ അവസാന സമ്പൂര്‍ണ ബജറ്റ്. തദ്ദേശ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ ക്ഷേമ പെൻഷൻ 200 രൂപയെങ്കിലും വർധിപ്പിക്കുമെന്നായിരുന്നു പ്രതീക്ഷ. ഇത്തരത്തിലുള്ള സൂചനകൾ ധനമന്ത്രിയും നൽകിയിരുന്നു. എന്നാൽ ക്ഷേമ പെൻഷന്റെ മൂന്നു മാസത്തെ കുടിശിക സമയബന്ധിതമായി നൽകുമെന്ന് മാത്രമായിരുന്നു ബജറ്റിൽ ധനമന്ത്രി പറഞ്ഞത്. സര്‍ക്കാര്‍ ജീവനക്കാര്‍ക്കും പെന്‍ഷന്‍കാര്‍ക്കും ഒരു ഗഡു ക്ഷാമബത്ത ഏപ്രിലിലെ ശമ്പളത്തില്‍ നല്‍കും. ഭൂനികുതി 50 ശതമാനം വര്‍ധിപ്പിക്കുകയും ചെയ്തു. കോടതി ഫീസും വർധിപ്പിച്ചു.
തിരുവനന്തപുരം ∙ കഴിഞ്ഞ വർഷം ട്രഷറി ഇടപാടുകളിൽ നിയന്ത്രണം ഏർപ്പെടുത്തിയ ശേഷം സർക്കാർ പുറപ്പെടുവിച്ച സർക്കുലറിലെ സമയ പരിധിക്കുള്ളിൽ ട്രഷറിയിൽ സമർപ്പിച്ചിട്ടും പാസാകാതെ ഈ വർഷത്തെ ക്യൂവിൽ ഉൾപ്പെടുത്തിയ ബില്ലുകൾ കൈകാര്യം ചെയ്യാൻ മാർഗനിർദേശം പുറപ്പെടുവിച്ചു.
തിരുവനന്തപുരം ∙ സംസ്ഥാന സർക്കാരിന്റെ ആകെ കടം 6 ലക്ഷം കോടിയിലേക്കു കുതിക്കുന്നു. കഴിഞ്ഞ ജനുവരിയിലെ കണക്കു പ്രകാരം കടം 4.22 ലക്ഷം കോടിയിലെത്തി. ഇൗ വർഷത്തെ കടമെടുപ്പു കൂടി പൂർത്തിയാക്കുമ്പോഴാണ് 6 ലക്ഷം കോടിയിലേക്ക് ഉയരുക. 40,000 കോടി രൂപ ഇൗ വർഷം കടമെടുക്കാൻ കേന്ദ്രം അനുമതി നൽകിയിട്ടുണ്ട്. ഇതിനു പുറമേ കിഫ്ബിയും സാമൂഹിക സുരക്ഷാ പെൻഷൻ കമ്പനിയുടെ കടവും മറ്റു ബാധ്യതകളും കൂടി ഉൾപ്പെടുത്തുമ്പോഴാണു കടം 6 ലക്ഷം കോടിയിലേക്ക് ഉയരുക.
തിരുവനന്തപുരം ∙ 2 ലക്ഷം കോടിയുടെ ബജറ്റിലേക്കു കടക്കുന്ന സംസ്ഥാന സർക്കാർ ഇൗ സാമ്പത്തിക വർഷം കടമെടുക്കാൻ പദ്ധതിയിടുന്നത് 45,000 കോടി രൂപ. ഇന്നു മുതൽ ശമ്പളവും പെൻഷനും കൊടുത്തു തുടങ്ങാൻ സർക്കാരിന്റെ കയ്യിൽ കാര്യമായി പണമില്ല. അതിനാൽ എത്രയും പെട്ടെന്ന് ഇൗ വർഷത്തേക്കുള്ള കടമെടുപ്പിനായി കേന്ദ്രാനുമതി കിട്ടേണ്ടതുണ്ട്. കഴിഞ്ഞ വർഷം ഏറെ വൈകിയാണ് കടമെടുപ്പിനുള്ള അനുമതി കേന്ദ്രത്തിൽ നിന്നു ലഭിച്ചത്. മുൻപ് സാമ്പത്തിക വർഷം ആരംഭിക്കുന്നതിനു മുൻപു തന്നെ അനുമതി ലഭിക്കുമായിരുന്നു. ഇക്കുറിയും വൈകിയാണ് അനുമതി ലഭിക്കുന്നതെങ്കിൽ സർക്കാർ പുതുവർഷത്തിന്റെ തുടക്കത്തിൽ പ്രതിസന്ധിയിലാകും.
തിരുവനന്തപുരം ∙ കഴിഞ്ഞ സാമ്പത്തിക വർഷത്തേക്കുള്ള ബജറ്റിൽ പ്രഖ്യാപിച്ച പദ്ധതികൾക്കായി സർക്കാർ ചെലവിട്ടത് 24,805 കോടി രൂപ. ചെലവാക്കാൻ ലക്ഷ്യമിട്ടതിന്റെ 63.79% മാത്രമാണിത്. എന്നാൽ, തൊട്ടു മുൻവർഷത്തെ പദ്ധതികളിൽ കൊടുത്തു തീർക്കാനുള്ള ബില്ലുകൾക്ക് നൽകിയ പണം കൂടി ഉൾപ്പെടുത്തിയാൽ ആകെ പദ്ധതിച്ചെലവ് ഇതിന്റെ ഇരട്ടിയോളമെത്തിയെന്നാണ് ധനവകുപ്പിന്റെ കണക്ക്. ദൈനംദിന ചെലവുകളും കൂടി. നികുതി വരുമാനത്തിൽ കഴിഞ്ഞ വർഷം, തൊട്ടു മുൻവർഷത്തെക്കാൾ മുന്നേറിയെന്നാണു ധനവകുപ്പിന്റെ പ്രാഥമിക വിലയിരുത്തൽ.
തിരുവനന്തപുരം ∙ സംസ്ഥാന ബജറ്റിൽ പ്രഖ്യാപിച്ച നിരക്കുവർധനകൾ ഒഴിവാക്കി നിലവിലെ കുറഞ്ഞ നിരക്കിൽ ഇടപാടുകൾ നടത്താൻ അവസരം ഇന്നു കൂടി മാത്രം. ഇൗ സാമ്പത്തിക വർഷത്തിലെ അവസാന പ്രവൃത്തി ദിവസമാണ് ഇന്ന്. നാളെ ഞായറും മറ്റന്നാൾ ഈദുൽ ഫിത്ർ കാരണമുള്ള അവധിയുമാണ്. അതിനാൽ സർക്കാർ ഓഫിസുകൾ പ്രവർത്തിക്കില്ല.
തിരുവനന്തപുരം ∙ കേന്ദ്രം കനിഞ്ഞതോടെ 5990 കോടി രൂപ കൂടി അധികം കടമെടുക്കാന്‍ കേരളം. അടുത്ത ചൊവ്വാഴ്ചയോടെ കടമെടുക്കാനുള്ള നടപടികളാണ് പുരോഗമിക്കുന്നത്. ഡല്‍ഹിയില്‍ ഗവര്‍ണർ രാജേന്ദ്ര അർലേക്കർ, മുഖ്യമന്ത്രി പിണറായി വിജയൻ, കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ എന്നിവർ നടത്തിയ കൂടിക്കാഴ്ചയ്ക്കു പിന്നാലെയാണു കേരളത്തിനു അധികതുക കടമെടുക്കാന്‍ കേന്ദ്രം അനുമതി നല്‍കിയത്.
തിരുവനന്തപുരം ∙ സാമ്പത്തിക വർഷം അവസാനിക്കാൻ ഇനി രണ്ടാഴ്ച മാത്രം ബാക്കിയുള്ളപ്പോൾ സംസ്ഥാന സർക്കാർ പദ്ധതിയിനത്തിൽ ചെലവിട്ടതു പകുതി മാത്രം. സാമ്പത്തിക പ്രതിസന്ധി കാരണം വകുപ്പുകൾ വൻതോതിൽ പദ്ധതികൾ വെട്ടിക്കുറച്ചതാണു പദ്ധതിച്ചെലവു കുത്തനെ ഇടിയാൻ കാരണം. എന്നാൽ, സർക്കാരിന്റെ ചെലവിനാകട്ടെ ഒരു കുറവുമില്ല. കഴിഞ്ഞ വർഷം പാസാക്കാൻ കഴിയാത്ത ബില്ലുകൾ ഇൗ വർഷത്തേക്കു മാറ്റിയതിനാൽ പദ്ധതിച്ചെലവു താഴ്ന്നു നിൽക്കുമ്പോഴും ട്രഷറിയിൽ നിന്നുള്ള പണച്ചെലവ് ഉയരുകയാണ്. ഇൗ മാസം മാത്രം 25,000 കോടി രൂപയുടെയെങ്കിലും ബില്ലുകൾ പാസാക്കി പണം നൽകേണ്ടതുണ്ട്.
‘‘സാമ്പത്തിക ഞെരുക്കത്തിന്റെ തീക്ഷ്ണമായ ഘട്ടത്തെ നാം അതിജീവിച്ചു തുടങ്ങുകയാണ്. നമ്മുടെ സമ്പദ്വ്യവസ്ഥയെ കൂടുതൽ കരുത്തുറ്റതാക്കാൻ കഴിയുന്നു എന്ന സന്തോഷ വർത്തമാനമാണ് ബജറ്റിന് മുന്നോടിയായി പങ്കുവയ്ക്കാനുള്ളത്’’– ബജറ്റ് പ്രസംഗത്തിന് നിയമസഭയിലെത്തുന്നതിന് മുൻപ് ധനമന്ത്രി കെ.എൻ.ബാലഗോപാൽ സമൂഹ മാധ്യമത്തിൽ കുറിച്ച വാക്കുകളാണിത്. ഈ വാക്കുകൾ പ്രതീക്ഷിച്ച് സന്തോഷ വാർത്ത കേൾക്കാനായാണ് ഓരോരുത്തരും ധനമന്ത്രിയുടെ ബജറ്റ് പ്രസംഗം കണ്ടത്. ധനപ്രതിസന്ധിയിൽനിന്നു കേരളം കരകയറിയെന്നു പറഞ്ഞുകൊണ്ടാണ് ധനമന്ത്രി ബജറ്റ് അവതരിപ്പിച്ചു തുടങ്ങിയത്. മണിക്കൂറുകൾ നീണ്ട ബജറ്റിൽ നിരവധി പ്രഖ്യാപനങ്ങളും നടത്തി. എന്നാൽ ബജറ്റിൽ സർക്കാർ പ്രഖ്യാപിച്ച പദ്ധതികളെല്ലാം നടപ്പിലാക്കാൻ സാധിക്കുമോ? അതിനെല്ലാമുള്ള തുക ഖജനാവിലുണ്ടോ? എത്രത്തോളമുണ്ട് കേരളത്തിന്റെ സാമ്പത്തിക ഭദ്രത? എങ്ങനെ പദ്ധതികൾക്കായി പണം കണ്ടെത്തും? നിരീക്ഷണങ്ങൾ പങ്കുവയ്ക്കുകയാണ്, ധനകാര്യ വിദഗ്ധയും പബ്ലിക് എക്പൻഡിച്ചർ കമ്മിറ്റി മുൻ അധ്യക്ഷയുമായ ഡോ.മേരി ജോർജും ഗുലാത്തി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫിനാൻസ് ആൻഡ് ടാക്സേഷൻ മുൻ സീനിയർ ഫാക്കൽറ്റിയും ധനകാര്യ വിദഗ്ധനുമായ ഡോ. ജോസ് സെബാസ്റ്റ്യനും.
തിരുവനന്തപുരം ∙ നിയമസഭയിൽ ബജറ്റ് ചര്‍ച്ചയ്ക്കുള്ള മറുപടിയിൽ പുതിയ പ്രഖ്യാപനങ്ങളുമായി ധനമന്ത്രി കെ.എൻ.ബാലഗോപാൽ. പഴശ്ശി ചരിത്ര സ്മാരകം വികസിപ്പിക്കാൻ 2 കോടി, തലശ്ശേരി ഹെറിറ്റേജ് ടൗണ്‍ സൗന്ദര്യവല്‍ക്കരണത്തിന് 1 കോടി, തൃത്താലയിലെ ആയുര്‍വേദ പാര്ക്കിന് 2 കോടി രൂപ എന്നിങ്ങനെ വകയിരുത്തിയതായി മന്ത്രി അറിയിച്ചു.
ബജറ്റിനെക്കുറിച്ച് പ്രതിപക്ഷത്തിനു മതിപ്പു തീരെയില്ലെങ്കിലും അവതരിപ്പിച്ച മന്ത്രിയോടു നീരസമില്ല. അതു കെ.എൻ.ബാലഗോപാലിന്റെ മിടുക്ക്. ആളു ധനമന്ത്രിയാണ്, മണ്ഡലത്തിൽ വല്ലതും നടക്കണമെങ്കിൽ അദ്ദേഹം കനിയുകയും വേണം. അതുകൊണ്ട് ബാലഗോപാൽ നിഷ്കളങ്കനാണെന്നുവരെ വച്ചുകാച്ചി പി.ഉബൈദുല്ല. വെറും നിഷ്കളങ്കനല്ല, തന്നെപ്പോലെ നിഷ്കളങ്കനാണെന്നും കൂട്ടിച്ചേർത്തു. ലേശം കളങ്കം ഉണ്ടായിരുന്നെങ്കിൽ കൊട്ടാരക്കരയും തളിപ്പറമ്പും ധർമടവും ആവർത്തിച്ച് ബജറ്റിൽ കടന്നുവരില്ലായിരുന്നു.
കോട്ടയം ∙ ഇനി വരുന്നതു യുഡിഎഫ് സർക്കാരെന്ന് ഉറപ്പിക്കുന്ന ബജറ്റാണു ധനമന്ത്രി കെ.എൻ. ബാലഗോപാൽ കഴിഞ്ഞ ദിവസം അവതരിപ്പിച്ചതെന്നു പ്രതിപക്ഷനേതാവ് വി.ഡി.സതീശൻ. കേരള പ്രൈവറ്റ് കോളജ് ടീച്ചേഴ്സ് അസോസിയേഷൻ സംസ്ഥാന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സംസ്ഥാന ട്രഷറി പത്തു പൈസയില്ലാതെ പൂച്ച പെറ്റുകിടക്കുന്ന നിലയിലാണെന്നും പ്രതിപക്ഷ നേതാവ് പരിഹസിച്ചു. ലോകത്ത് അറിവിന്റെ വിസ്ഫോടനം നടക്കുമ്പോൾ സംസ്ഥാനത്തെ സർവകലാശാലകളിൽ അക്കാദമിക് വിഷയങ്ങൾ ചർച്ച ചെയ്യുന്നില്ല. സിൻഡിക്കറ്റ് ചേർന്നാൽ നടക്കുന്ന ചർച്ച ജീവനക്കാരുടെ ട്രാൻസ്ഫർ സംബന്ധമായ കാര്യങ്ങളാണെന്നും അദ്ദേഹം പറഞ്ഞു.
കേരളത്തിന്റെ സാമ്പത്തിക അച്ചടക്കത്തിലും കാര്യക്ഷമതയിലും സംഭവിച്ച ഇടിവ് നിരാശപ്പെടുത്തുന്നതാണ്. സംസ്ഥാന ബജറ്റിൽ പറയാത്ത ചിലതു കൂടി പറഞ്ഞാലേ നിരാശയുടെ കാരണം വ്യക്തമാകൂ. തനതു വരുമാനം (നികുതിയും നികുതി ഇതരവും) 9.8% വർധിച്ചതിൽ മന്ത്രി ആഹ്ലാദവാനായി. എന്നാൽ, നികുതി പിരിവിലെ കാര്യക്ഷമത അളക്കാനുള്ള മാനദണ്ഡം
കൊച്ചി ∙ സംസ്ഥാന ബജറ്റിൽ വീണ്ടും ഇടംപിടിച്ച ‘കൊച്ചി മറൈൻ ഇകോ–സിറ്റി’യുടെ ആദ്യ ഘട്ടത്തിന് ടെൻഡർ വിളിച്ചത് കഴിഞ്ഞ മാസം. പദ്ധതി നിശ്ചയിച്ച് 10 വർഷങ്ങൾക്ക് ശേഷമാണ് നടപ്പാക്കൽ രൂപത്തിലേക്ക് അടുക്കുന്നതും. കൊച്ചി മറൈൻ ഡ്രൈവിനു സമീപം ജി സ്മാരകത്തിനും മംഗളവനത്തിനുമടുത്തുള്ള കേരള സംസ്ഥാന ഹൗസിങ് ബോർഡിന്റെ 17.9 ഏക്കർ സ്ഥലത്താണ് ഫ്ലാറ്റുകൾ, ഷോപ്പിങ് മാളുകൾ, കൺവെൻഷൻ സെന്റർ, ഓഫിസുകൾ, ഹോട്ടലുകൾ തുടങ്ങിയവ ഉൾപ്പെടുന്ന ഇകോ–സിറ്റി നിർമിക്കുന്നത്. 2400 കോടി രൂപ ചെലവ് വരുന്ന ഈ പദ്ധതി പൂർത്തിയാകുമ്പോൾ ഹൗസിങ് ബോർഡിന് 3650 കോടി രൂപയുടെ വരുമാനം ലഭിക്കുമെന്നാണ് ബജറ്റ് പ്രസംഗത്തിൽ ധനമന്ത്രി കെ.എൻ.ബാലഗോപാൽ പറഞ്ഞത്.
ക്ഷേമപെന്ഷന് വര്‍ധിപ്പിക്കുന്നതു സംബന്ധിച്ച് പ്രഖ്യാപനങ്ങള്‍ ഉണ്ടാകാതിരുന്ന സംസ്ഥാന ബജറ്റില്‍ 2026 മാര്‍ച്ച് 31ന് അവസാനിക്കുന്ന വര്‍ഷത്തില്‍ ഗവര്‍ണര്‍ക്കും മന്ത്രിമാര്‍ക്കും അവരുടെ സ്റ്റാഫുകൾക്കും സെക്രട്ടേറിയറ്റിനും പബ്ലിക് സര്‍വീസ് കമ്മിഷനും വേണ്ടി മാറ്റിവച്ചിരിക്കുന്നത് 936.43 കോടി രൂപ (കഴിഞ്ഞ വര്‍ഷം പുതുക്കിയ എസ്റ്റിമേറ്റ് - 774.93 കോടി). രാഷ്ട്രപതി, ഉപരാഷ്ട്രപതി, ഗവര്‍ണര്‍, കേന്ദ്രഭരണ പ്രദേശങ്ങളിലെ ഭരണത്തലവന്മാര് എന്നിവരുടെ ചെലവിനായി വകയിരുത്തിയിരിക്കുന്നത് 13.9 കോടി രൂപയാണ്.
∙ സർക്കാരിന്റെയും പൊതുമേഖലാസ്ഥാപനങ്ങളുടെയും തദ്ദേശസ്ഥാപനങ്ങളുടെയും ഉപയോഗിക്കാത്ത ഭൂമിയിൽ കെട്ടിടം നിർമിച്ചു വാടകയ്ക്കു നൽകാൻ ബജറ്റ് നിർദേശം. വ്യവസായ നിക്ഷേപം ആകർഷിക്കലും തദ്ദേശസ്ഥാപനങ്ങളുടെ വരുമാനം വർധിപ്പിക്കലുമാണു ലക്ഷ്യം. ഇവിടെ കിഫ്ബി പണം മുടക്കി, കേരള ഐടി ഇൻഫ്രാസ്ട്രക്ചർ ലിമിറ്റഡ് (കിറ്റ്ഫ്ര)
തിരുവനന്തപുരം ∙ സ്റ്റാർട്ടപ്പുകൾക്ക് കോ-വർക്കിങ് സ്പേസ് സ്ഥാപിക്കുന്നതിനു വായ്പ നൽകുമെന്നു ബജറ്റ് പ്രഖ്യാപനം. തുടക്കത്തിൽ 10 കോടി രൂപ വകയിരുത്തിയിട്ടുണ്ട്. ഈ വർഷം രാജ്യാന്തര ജിസിസി കോൺക്ലേവ് സംഘടിപ്പിക്കുന്നതിനായി 2 കോടി നൽകും. സംസ്ഥാനത്തുടനീളമുള്ള കേരള സ്റ്റാർട്ടപ് മിഷന്റെ പ്രവർത്തനങ്ങൾക്കായി യങ്
തിരുവനന്തപുരം ∙ കൊച്ചി, തിരുവനന്തപുരം, കോഴിക്കോട് നഗരങ്ങളുടെ വികസനത്തിന് മെട്രോപ്പൊലിറ്റൻ ആസൂത്രണ സമിതികൾ രൂപീകരിക്കുമെന്ന് ബജറ്റിൽ പ്രഖ്യാപിച്ചു. നഗര നയ കമ്മിഷന്റെ നിർദേശങ്ങൾ പരിഗണിച്ച് പരിപാടികൾ തയാറാക്കും. സമീപ നഗരസഭകളെയും ആവശ്യമെങ്കിൽ പഞ്ചായത്തുകളെയും ഉൾപ്പെടുത്തിയാകും ഈ സമിതികൾ രൂപീകരിക്കുക. 3
തിരുവനന്തപുരം ∙ ബജറ്റിനു മുൻപ് വിവാദം അഴിച്ചുവിട്ട കിഫ്ബിയുടെ ടോൾ പിരിവുനീക്കത്തിന് ബജറ്റിൽ മന്ത്രി കെ.എൻ. ബാലഗോപാലിന്റെ സ്ഥിരീകരണം. കിഫ്ബി രൂപീകരിച്ചപ്പോൾത്തന്നെ വരുമാനം ഉറപ്പാക്കുന്ന പദ്ധതികൾ ഏറ്റെടുക്കാൻ നിശ്ചയിച്ചിരുന്നെന്ന് അദ്ദേഹം വ്യക്തമാക്കി. സംസ്ഥാന സർക്കാർ കിഫ്ബിക്കു പണം
തിരുവനന്തപുരം ∙ കഴിഞ്ഞ ബജറ്റിൽ മന്ത്രി കെ.എൻ.ബാലഗോപാൽ ഉയർത്തിയ ചർച്ച പ്ലാൻ ബി ആയിരുന്നെങ്കിൽ ഇത്തവണത്തെ ബജറ്റിൽ ഇടംപിടിച്ചത് പ്ലാൻ സി അഥവാ കോൺക്ലേവ്. 2 കോൺക്ലേവുകൾക്കായി 4 കോടി രൂപയാണു ബജറ്റിൽ നീക്കിവച്ചത്. സംസ്ഥാനത്ത് ഇപ്പോൾ തുടർച്ചയായി നടന്നുവരുന്ന കോൺക്ലേവുകൾക്കു പുറമേയാണ് അടുത്ത സാമ്പത്തിക വർഷം
തിരുവനന്തപുരം ∙ സംസ്ഥാനത്തെ കോൺട്രാക്ട് കാര്യേജ് വാഹനങ്ങളുടെ നിലവാരം മെച്ചപ്പെടുത്തുന്നതിനായി നികുതി ഏകീകരിച്ചു. ടൂറിസത്തിന്റെ ഭാഗമായി യാത്രാസൗകര്യം വർധിപ്പിക്കുന്നതിനാണ് നടപടി. ടൂറിസ്റ്റ് ബസുകളിലും കോൺട്രാക്ട് കാര്യേജ് വാഹനങ്ങളിലും സീറ്റിന്റെ നിലവാരം അനുസരിച്ചായിരുന്നു കേരളത്തിൽ നികുതി
തിരുവനന്തപുരം ∙ ജനനനിരക്കിലെ കുറവു മുതൽ കുടിയേറുന്ന മലയാളികൾ നേരിടുന്ന ദുരിതം ഉൾപ്പെടെ പങ്കുവച്ച ബജറ്റിൽ കേരളത്തിന്റെ ഭാവിയെക്കുറിച്ച് ഉത്കണ്ഠ. കുഞ്ഞുങ്ങളുടെ എണ്ണത്തിൽ വലിയ കുറവുണ്ടാകുന്നതിന്റെയും പ്രായമായവരുടെ അനുപാതം വർധിക്കുന്നതിന്റെയും പ്രത്യാഘാതങ്ങൾ ഏറെ ഗൗരവത്തോടെ കാണണമെന്നാണ് അഭിപ്രായം. 2014ൽ
തിരുവനന്തപുരം ∙ സഹകരണ ബാങ്കുകളിൽ ഭൂമി പണയംവച്ച് വായ്പയെടുക്കുമ്പോൾ റജിസ്റ്റർ ചെയ്യുന്ന ഗഹാനും പണയത്തുക പൂർണമായി തിരിച്ചടച്ചതിനുള്ള റജിസ്ട്രേഷൻ രേഖയായ ഗഹാൻ റിലീസിനും ഫീസ് കുത്തനെ കൂട്ടി. ഇതിലൂടെ 15 കോടി രൂപയുടെ അധിക വരുമാനമാണു പ്രതീക്ഷ. നിലവിൽ 100 രൂപ വീതമാണു ഫീസെങ്കിൽ അടുത്ത സാമ്പത്തികവർഷം മുതൽ
തിരുവനന്തപുരം ∙ കെഎസ്ആർടിസിക്ക് ബസ് വാങ്ങുന്നതിന് കഴിഞ്ഞ ബജറ്റിൽ പ്രഖ്യാപിച്ച 92 കോടി ഇതുവരെ നൽകിയിട്ടില്ലെങ്കിലും ഇത്തവണത്തെ ബജറ്റിലും ബസ് വാങ്ങുന്നതിന് 107 കോടി രൂപ അനുവദിക്കുന്നതായി പ്രഖ്യാപനം. ആധുനിക ബിഎസ് 6 ഡീസൽ ബസുകൾ വാങ്ങുന്നതിനാണു പണം. നിലവിൽ 15 വർഷം പിന്നിട്ട, പൊളിക്കേണ്ട സ്ഥിതിയിലായ 1700
സംസ്ഥാനത്തുണ്ടായ സാമ്പത്തികഞെരുക്കത്തിന്റെ പശ്ചാത്തലത്തിലും ചെലവുകൾക്കു യാതൊരു കുറവും സർക്കാർ വരുത്തിയിട്ടില്ല’ എന്നു ബജറ്റിൽ ധനമന്ത്രി കെ.എൻ.ബാലഗോപാൽ അഭിമാനത്തോടെ പറഞ്ഞതിന് ഒരു ഫലിതത്തിന്റെ രുചിയാണുള്ളത്. പല കാര്യങ്ങളിലും സർക്കാർവിലാസം ധൂർത്താഘോഷത്തിൽ മുഴുകി, നിർലോഭം ചെലവുചെയ്തതുകൊണ്ടാണല്ലോ അതിസാധാരണക്കാരുടെ ജീവിതപ്രശ്നങ്ങൾക്കു പരിഹാരം കാണാനുള്ള ശ്രമങ്ങൾ ഈ ബജറ്റിൽ ഇല്ലാതെപോയത്.
ഇരുതല മൂർച്ചയുള്ള ആധുനിക കാലത്തിലെ ബജറ്റ്. അതായത്, ഒരു വശത്ത് സാമ്പത്തിക വളർച്ച ലക്ഷ്യമാക്കണം; മറുവശത്ത് ക്ഷേമ സങ്കൽപ്പങ്ങളോട് നീതിയും പുലർത്തണം.ഈ നിലയിൽ കേരള ബജറ്റ് സത്യസന്ധത പുലർത്തിയിട്ടുണ്ട്. വളർച്ചക്ക് ആക്കം കൂട്ടുന്ന നിരവധി നിർദ്ദേശങ്ങളും, ക്ഷേമ പരിപാടികളിൽ നിന്ന് പിന്നോക്കം പോകാതെയും
തിരുവനന്തപുരം ∙ ക്ഷേമ പെൻഷൻ വർധന പരിഗണനയിലുണ്ടെന്നു മന്ത്രി കെ.എൻ.ബാലഗോപാൽ. കുടിശിക കൊടുത്തു തീർക്കുന്നതിനാണ് ഇപ്പോൾ മുൻഗണന നൽകുന്നത്. അതിനു ശേഷം തുക വർധിപ്പിക്കാൻ കഴിയുമോ എന്നാലോചിക്കും. ക്ഷേമ പെൻഷൻ വർധിപ്പിക്കുന്നത് ബജറ്റിലൂടെ തന്നെ വേണമെന്നു നിർബന്ധമില്ല. ക്ഷേമ പെൻഷൻ 2500 രൂപയാക്കുമെന്ന എൽഡിഎഫ് പ്രകടന പത്രികയിലെ പ്രഖ്യാപനത്തിന് ഒപ്പം തന്നെയാണു നിൽക്കുന്നത്. എന്നാൽ പ്രകടന പത്രിക തയാറാക്കുന്ന ഘട്ടത്തിൽ കേന്ദ്രം ഇതുപോലെ കേരളത്തെ സാമ്പത്തികമായി ഞെരുക്കുമെന്നു കരുതിയിരുന്നില്ല.
കേരളം കടന്നുപോകുന്ന കടുത്ത ധനകാര്യ പ്രതിസന്ധി പരിഹരിക്കുന്നതിനുള്ള ശ്രമങ്ങൾ ബജറ്റിലുണ്ടാകുമെന്നാണു പ്രതീക്ഷിച്ചത്. കടുത്ത പ്രതിസന്ധിയുടെ കാലം കടന്നുപോയെന്നാണു ധനമന്ത്രി ബജറ്റ് പ്രസംഗത്തിൽ വ്യക്തമാക്കിയിരിക്കുന്നത്. എന്നാൽ, ചെലവിനങ്ങളിൽ ഏർപ്പെടുത്തിയിരിക്കുന്ന കടുത്ത നിയന്ത്രണങ്ങൾ ഈ അവകാശവാദങ്ങൾക്കു നിരക്കുന്നതല്ല. സവിശേഷമായതോ പുതുമയുള്ളതോ ആയ ഒന്നും ബജറ്റിൽ കാണുന്നുമില്ല. സംസ്ഥാനത്തിനുള്ള വിഹിതത്തിൽ കേന്ദ്രസർക്കാർ വരുത്തുന്ന കുറവുകൾ ന്യായീകരിക്കാവുന്നതല്ല. എന്നാൽ, കേന്ദ്രത്തെ കുറ്റം പറയുന്നതുകൊണ്ടു നമ്മുടെ ആവശ്യങ്ങൾ പരിഹരിക്കാൻ കഴിയില്ലെന്ന വസ്തുത ഗൗരവമായി ഇനിയെങ്കിലും കണക്കിലെടുക്കണം.
തിരുവനന്തപുരം∙ ധനമന്ത്രിയുടെ മണ്ഡലമായ കൊട്ടാരക്കരയ്ക്കും അദ്ദേഹത്തിന്റെ ജില്ലയായ കൊല്ലത്തിനും മുഖ്യമന്ത്രി പിണറായി വിജയന്റെ ജില്ലയായ കണ്ണൂരിനും സംസ്ഥാന ബജറ്റിൽ കൈനിറയെ പദ്ധതികൾ...
തിരുവനന്തപുരം ∙ സംസ്ഥാന ബജറ്റിൽ പുതിയ പശ്ചാത്തല വികസന പദ്ധതികളൊന്നുമില്ല. വിഴിഞ്ഞം രാജ്യാന്തര തുറമുഖത്തിന്റെ സാധ്യതകൾ പ്രയോജനപ്പെടുത്താൻ വിഴിഞ്ഞം– കൊല്ലം– പുനലൂർ ഇൻഡസ്ട്രിയൽ ആൻഡ് ഇക്കണോമിക് ഗ്രോത്ത് ട്രയാംഗിൾ പദ്ധതിയാണ് ഈ മേഖലയിലെ വലിയ ബജറ്റ് പ്രഖ്യാപനം. 1000 കോടി രൂപ ചെലവിട്ടു ഭൂമി വാങ്ങുമെന്നും പ്രഖ്യാപിച്ചു. എന്നാൽ, കഴിഞ്ഞ നവംബറിൽ കിഫ്ബി ബോർഡ് അംഗീകാരം നൽകിയ പദ്ധതിയാണിത്. ഭൂമി വാങ്ങാൻ 1000 കോടി രൂപയ്ക്കും കിഫ്ബി അംഗീകാരം നൽകിയിരുന്നു. സാമ്പത്തികഞെരുക്കത്തിൽനിന്നു കരകയറിയെന്നു ബജറ്റ് പ്രസംഗത്തിന്റെ ആമുഖത്തിൽ മന്ത്രി അവകാശപ്പെട്ടെങ്കിലും വൻകിട പദ്ധതികൾ ഏറ്റെടുക്കാനുള്ള ത്രാണി കൈവരിച്ചിട്ടില്ലെന്നു വ്യക്തമാക്കുന്നതാണു പശ്ചാത്തല വികസന പദ്ധതികളോടുള്ള സമീപനം.
തിരുവനന്തപുരം∙ കായിക മേഖലയിലെ അടിസ്ഥാന സൗകര്യ വികസനത്തിന് 18.8 കോടി മാത്രം. സ്പോർട്സ് ഉപകരണ വ്യവസായത്തിന് 5 കോടിയും. മൂന്നാർ ഹൈ ആൾട്ടിറ്റ്യൂഡ് സെന്റർ നവീകരണം, ആക്കുളം മേനംകുളത്തെ ജിവി രാജ സ്പോർട്സ് എക്സലൻസ് സെന്റർ നിർമാണം തുടങ്ങി പ്രഖ്യാപനത്തിലൊതുങ്ങിയ വൻ പദ്ധതികൾക്കൊന്നും ബജറ്റിൽ പണമില്ല. മുൻ ബജറ്റുകളിൽ പ്രഖ്യാപിച്ച പദ്ധതികളിൽ പലതും ആവർത്തിച്ചു. സ്വകാര്യ ഫണ്ട് ഉൾപ്പെടെ സ്വരൂപിച്ചുള്ള കായിക വികസന ഫണ്ട് രൂപീകരിക്കുമെന്നതാണ് ഇതിൽ പ്രധാനം. ഇതിനായി 8.40 കോടി രൂപ ഇത്തവണയും വകയിരുത്തി. ‘എല്ലാ പഞ്ചായത്തിലും നിലവാരമുള്ള കളിക്കളം’ എന്ന കഴിഞ്ഞ ബജറ്റുകളിലെ പദ്ധതി പ്രഖ്യാപനത്തിന് ഇത്തവണ18 കോടിയാണ് വകയിരുത്തൽ. കായികമേഖലയ്ക്ക് 145.39 കോടി രൂപയാണ് ബജറ്റിൽ വകയിരുത്തിയിരിക്കുന്നത്.
ബജറ്റ് എത്ര ചെറുപ്പം? യുവാക്കളുടെ വിദേശത്തേക്കുള്ള ഒഴുക്കു ഭാവിയിലുണ്ടാക്കാവുന്ന പ്രതിസന്ധിയെക്കുറിച്ച് ആശങ്കപ്പെട്ട ധനമന്ത്രി കെ.എൻ.ബാലഗോപാൽ, തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിനും പുതിയ അവസരങ്ങളൊരുക്കുന്നതിനുമുള്ള പ്രഖ്യാപനങ്ങൾ നടത്തിയോ? കേരളം ഒറ്റ നഗരമായി വികസിപ്പിക്കാനുള്ള ദീർഘവീക്ഷണം ബജറ്റിൽ പ്രതിഫലിച്ചോ? ബജറ്റ് അവതരണത്തിന്റെ പശ്ചാത്തലത്തിൽ മനോരമ സംഘടിപ്പിച്ച ചർച്ചയിലെ വിലയിരുത്തലുകളും വീക്ഷണങ്ങളും.
തിരുവനന്തപുരം ∙ മുതിർന്ന പൗരന്മാർക്കു പുതിയ സംരംഭങ്ങൾ ആരംഭിക്കാൻ ന്യൂ ഇന്നിങ്സ് പദ്ധതിയും ആരോഗ്യ സംരക്ഷണത്തിന് ഓപ്പൺ എയർ ജിമ്മും ആരംഭിക്കും. ചില വ്യവസായികൾ മുതിർന്ന പൗരൻമാരായതിനു ശേഷമാണു വ്യവസായ – വാണിജ്യ രംഗത്തേക്കു കടന്നതെന്നും ഇതാണ് ന്യൂ ഇന്നിങ്സിന്റെ അടിത്തറയെന്നും ബജറ്റിൽ പറയുന്നു. പദ്ധതിക്ക് 5 കോടി രൂപ നൽകും. പാർക്കുകളിൽ മുതിർന്ന പൗരന്മാർക്കു വ്യായാമ യന്ത്രങ്ങൾ സ്ഥാപിച്ച് മൾട്ടി ജനറേഷൻ പാർക്കുകളാക്കി മാറ്റും. ഇതിനും 5 കോടി രൂപ.
തിരുവനന്തപുരം ∙ ഹൈദരാബാദിൽ കേരള ഹൗസ് തുറക്കുമെന്നു ബജറ്റ് പ്രഖ്യാപനം. ഇതിനായി 5 കോടി രൂപ അനുവദിച്ചു. നിലവിൽ ഡൽഹിയിലും മുംബൈയിലുമാണ് കേരള ഹൗസുള്ളത്. താമസസൗകര്യം, നോർക്ക സേവനം എന്നിവയടക്കമുള്ള സൗകര്യങ്ങളാണു കേരള ഹൗസിലുണ്ടാവുക. റസിഡന്റ് കമ്മിഷണർക്കായിരിക്കും മേൽനോട്ടച്ചുമതല.
കോട്ടയം∙ കേരളത്തിന്റെ എഐ സ്വപ്നങ്ങൾക്ക് ബജറ്റിന്റെ ലോഞ്ച് പാഡ്. എഐ മേഖലയിൽ കേരളത്തെ പ്രധാന കേന്ദ്രമാക്കി മാറ്റുന്നതിന് തിരുവനന്തപുരത്ത് ലോകോത്തര ജിപിയു (ഗ്രാഫിക്സ് പ്രോസസിങ് യൂണിറ്റ്) ക്ലസ്റ്റർ കൊണ്ടുവരുമെന്നും വിവിധ മേഖലകളിൽ ഏജന്റിക് എഐയുടെ സാധ്യത പ്രയോജനപ്പെടുത്തുന്നതിന് ദേശീയതലത്തിൽ ഹാക്കത്തോൺ സംഘടിപ്പിക്കും എന്നുമാണ് ബജറ്റിലെ പ്രഖ്യാപനങ്ങൾ. 850 കോടി രൂപ ചെലവിൽ ഓപ്പൺ എഐ രൂപപ്പെടുത്തിയിരുന്ന ജിപിടി–4 മോഡലിനെ വെല്ലുവിളിച്ച് ചൈനീസ് കമ്പനി വെറും 50 കോടി രൂപ ചെലവിൽ വികസിപ്പിച്ച ഡീപ്സീക് വലിയ തരംഗം സൃഷ്ടിച്ച വാർത്ത ഓർമിപ്പിച്ചാണ് ബജറ്റ് പ്രസംഗത്തിൽ മന്ത്രി കെ.എൻ. ബാലഗോപാൽ എഐ വികസനത്തിനായി 11 കോടി രൂപ ബജറ്റിൽ നീക്കിവച്ചത്.
തിരുവനന്തപുരം∙ ബജറ്റില്‍ കോടതി ഫീസില്‍ വരുത്തിയിരിക്കുന്നതു വന്‍ വര്‍ധനവ്. 5 രൂപയായിരുന്ന കോര്‍ട്ട് ഫീ 250 രൂപ വരെയാണ് വര്‍ധിപ്പിച്ചിരിക്കുന്നത്. 2023ലെ ഭാരതീയ നാഗരിക സുരക്ഷ സന്ഹിത പ്രകാരം ഹൈക്കോടതി മുന്‍പാകെയുള്ള ജാമ്യാപേക്ഷയ്ക്കും മുന്‍കൂര്‍ ജാമ്യപേക്ഷയ്ക്കും 500 രൂപയാണ് ഇനി ഫീസ്. സെഷന്‍സ് കോടതി മുന്‍പാകെയുള്ള ജാമ്യാപേക്ഷയ്ക്ക് 200 രൂപയും മുന്‍കൂര്‍ ജാമ്യാപേക്ഷയ്ക്ക് 250 രൂപയും തുടര്‍ന്നുള്ള ഓരോ ഹര്‍ജികള്‍ക്കും അതാതിന്റെ പകുതി ഫീസുമാക്കി. ഇതല്ലാതെയുള്ള മറ്റു കോടതികളില്‍ ഓരോ ഹര്‍ജിക്കാരനും 50 രൂപ എന്നതിനു വിധേയമായി പരമാവധി 250 രൂപയും ഫീസായി ഏര്‍പ്പെടുത്തിയിട്ടുണ്ട്.
തിരുവനന്തപുരം∙ വര്‍ഷങ്ങള്‍ക്കപ്പുറം സംസ്ഥാനത്തെ നിരത്തുകളില്‍ വാഹനങ്ങള്‍ ഓടുന്നതും ഒരുപക്ഷെ വീടുകളില്‍ അടുപ്പ് കത്തിക്കുന്നതും ഹൈഡ്രജന്‍ ഉപയോഗിച്ചാകുമോ. ഹരിത ഹൈഡ്രജന്‍ ഉല്പാദന രംഗത്തേക്കുള്ള കാല്‍വയ്പ്പ് എന്ന നിലയിലാണ് സംസ്ഥാന ബജറ്റില്‍ ഹൈഡ്രജന്‍ വാലി പദ്ധതിക്കായി സര്‍ക്കാര്‍ അഞ്ചു കോടി രൂപ മാറ്റിവച്ചിരിക്കുന്നത്. പദ്ധതി നിര്‍വഹണത്തിനായി കമ്പനി രൂപീകരിക്കും.
കോട്ടയം∙ തെക്കൻ കേരളത്തിൽ പുതിയ കപ്പൽ നിർമാണശാലയെന്ന ധനമന്ത്രി കെ.എൻ. ബാലഗോപാലിന്റെ ബജറ്റ് പ്രസംഗം വിരൽ ചൂണ്ടുന്നത് പൂവാറിൽ കപ്പൽ നിർമാണശാലയെന്ന സ്വപ്ന പദ്ധതിയിലേക്ക്. രാജ്യാന്തര തുറമുഖമായ വിഴിഞ്ഞത്ത് നിന്നും 10 കിലോമീറ്റർ മാത്രം ദൂരമുള്ള ഈ തീരദേശഗ്രാമത്തിൽ കപ്പൽ നിർമാണശാലയെന്നതു വർഷങ്ങൾ നീണ്ട ആലോചനയാണ്. കപ്പൽശാല തുടങ്ങാൻ കേന്ദ്രം മുൻകയ്യെടുക്കുമെന്നാണ് സംസ്ഥാനത്തിന്റെ പ്രതീക്ഷ. ഇക്കാര്യത്തിൽ സംസ്ഥാനം ഏറ്റെടുക്കേണ്ട ഉത്തരവാദിത്തം നിർവഹിക്കുമെന്നാണ് ബജറ്റ് പ്രസംഗത്തിൽ ബാലഗോപാൽ പറഞ്ഞത്.
കോഴിക്കോട്∙ ഉരുൾപൊട്ടലുണ്ടായതിന് പിന്നാലെ വയനാട് തുരങ്കപാതയ്ക്കെതിരെ ആശങ്കയുയർത്തി പ്രതിപക്ഷമുൾപ്പെടെ രംഗത്തെത്തിയെങ്കിലും സർക്കാർ മുന്നോട്ടു തന്നെ എന്ന് വ്യക്തമാക്കി ബജറ്റ്. വയനാട് തുരങ്ക പാതയ്ക്കായി 2,134 കോടി രൂപയാണ് ഇത്തവണയും ബജറ്റിൽ നീക്കി വച്ചത്. കോഴിക്കോട് ജില്ലയിലെ ആനക്കാംപൊയിലിൽ നിന്നു തുടങ്ങി മേപ്പാടി കള്ളാടിയിൽ അവസാനിക്കുന്ന തരത്തിലാണ് തുരങ്ക പാത നിർമിക്കുന്നത്. കള്ളാടിക്കു സമീപത്താണ് ഉരുൾപൊട്ടൽ ദുരന്തമുണ്ടായ ചൂരൽമലയും മുണ്ടക്കൈയും. ഇവിടെ തുരങ്കം പണിയുന്നതു വലിയ പാരിസ്ഥിതിക പ്രശ്നമുണ്ടായേക്കുമെന്നു പ്രതിപക്ഷമുൾപ്പെടെ മുന്നറിയിപ്പ് നൽകിയിട്ടും പദ്ധതിയുമായി മുന്നോട്ടു പോകുമെന്ന ഉറച്ച തീരുമാനത്തിലാണ് സർക്കാർ.
സംസ്ഥാന ബജറ്റും നെടുമ്പാശേരി വിമാനത്താവളത്തിലെ മാലിന്യക്കുഴിയിൽ വീണ് മൂന്നു വയസ്സുകാരൻ മരിച്ചതും ഉൾപ്പെടെ ഒട്ടേറെ വാർത്തകളാൽ സമ്പന്നമായ ഒരു ദിവസംകൂടിയാണ് കടന്നുപോകുന്നത്. മുക്കം മാമ്പറ്റയിൽ ഹോട്ടൽ ജീവനക്കാരിയെ പീഡിപ്പിക്കാൻ ശ്രമിച്ച കേസിൽ കൂടുതൽ തെളിവുകൾ ലഭിക്കുന്നു, യുഎസിൽനിന്നു നാടുകടത്തപ്പെട്ട് കൈകളും കാലുകളും ചങ്ങലകളാൽ ബന്ദിക്കപ്പെട്ട് ഇന്ത്യയിൽ തിരികെയെത്തിയവരുടെ കൂടുതൽ ദുരിത കഥകൾ പുറത്തുവരുന്നു, കേരളത്തിലെ ഏറ്റവും വലിയ ഡിജിറ്റൽ സംഗമമായ ‘ടെക്സ്പെക്റ്റേഷൻസിനു’ തിരശീല വീഴുന്നു തുടങ്ങിയ വാർത്തകളും ഈ ദിനത്തിൽ ശ്രദ്ധനേടി. ഈ വാർത്തകൾ ഒരിക്കൽകൂടി വിശദമായി വായിക്കാം.
തിരുവനന്തപുരം∙ നൂറു രൂപ ക്ഷേമ പെൻഷൻ കൂട്ടാൻ തയാറാകാത്ത മുഖ്യമന്ത്രി പിണറായി വിജയൻ പുതിയ നൂറു കാറുകൾ വാങ്ങുന്നത് അങ്ങേയറ്റം ജനവിരുദ്ധമാന്നെന്ന് കെപിസിസി പ്രസിഡന്റ് കെ.സുധാകരൻ എംപി. വലിയ ആശ്വാസ നടപടികളൊക്കെ ഉണ്ടാകുമെന്നു പ്രചാരണം നടത്തിയ ബജറ്റായിരുന്നു. പക്ഷേ മലപോലെ വന്ന് എലിപോലെ പോയ അവസ്ഥയാണെന്നും കെ.സുധാകരൻ പരിഹസിച്ചു.
ധനമന്ത്രി കെ.എൻ. ബാലഗോപാൽ അവതരിപ്പിച്ച ബജറ്റ്, കേന്ദ്ര സഹായത്തിലുള്ള ആശ്രയത്വം കുറയ്ക്കുന്നതിന് ഊന്നൽ നൽകുന്ന സംസ്ഥാനത്തിന്റെ ധനകാര്യ മാനേജ്മെന്റിലെ ഒരു പ്രധാന മാറ്റത്തെ സൂചിപ്പിക്കുന്നു. മത്സരാധിഷ്ഠിത ഫെഡറലിസ (Competitive Federalism) ത്തിനായുള്ള കേന്ദ്രത്തിന്റെ പ്രേരണയുടെ വർധിച്ചു വരുന്ന സ്വാധീനത്തെ ബജറ്റ് പ്രതിഫലിപ്പിക്കുന്നു, ഇത് കേരളത്തിന്റെ സാമ്പത്തിക ഇടത്തെ (fisacla space) പരിമിതപ്പെടുത്തി, വികസനവും ക്ഷേമ പദ്ധതികളും നിലനിർത്തുന്നതിന് സ്വന്തം വരുമാന ഉൽപാദന സംവിധാനങ്ങളെ ആശ്രയിക്കാൻ നിർബന്ധിതരാക്കി. ഈ ബജറ്റിൽ നിന്നുള്ള പ്രധാന നേട്ടങ്ങളിലൊന്ന് കേന്ദ്ര ഫണ്ടുകളെ ആശ്രയിക്കുന്നതിലെ കുത്തനെയുള്ള ഇടിവാണ്. വർഷങ്ങളായി, കേന്ദ്ര നികുതികളുടെ വിഹിതത്തിൽ കേരളം തുടർച്ചയായി കുറവുകൾ നേരിട്ടു, പത്താം ധനകാര്യ കമ്മിഷന്റെ കാലത്ത് 3.88%ൽ നിന്ന് പതിനഞ്ചാം ധനകാര്യ കമ്മീഷന്റെ കീഴിൽ 1.92% എന്ന ചരിത്രപരമായ താഴ്ന്ന നിലയിലേക്ക് കുറഞ്ഞു. ആവർത്തിച്ചുള്ള അപ്പീലുകൾ ഉണ്ടായിരുന്നിട്ടും, കേരളത്തിന് സാമ്പത്തിക ദുരിതം ലഘൂകരിക്കുന്നതിന് കേന്ദ്രം പ്രത്യേക സാമ്പത്തിക പാക്കേജുകളൊന്നും അനുവദിച്ചിട്ടില്ല. പകരം, മെച്ചപ്പെട്ട നികുതി പാലിക്കൽ, നികുതിയേതര വരുമാനം, വിവേകപൂർണ്ണമായ ചെലവ് നിയന്ത്രണം എന്നിവയിലൂടെ സംസ്ഥാന സർക്കാർ ആക്രമണാത്മക വിഭവസമാഹരണം തിരഞ്ഞെടുത്തു. കിഫ്ബി, കെഎസ്എസ്പിഎൽ (KIIFB, KSSPL) തുടങ്ങിയ ഏജൻസികൾ എടുത്ത മുൻകാല വായ്പകളിൽ മുൻകാല കിഴിവുകൾ
ജലജീവൻ മിഷൻ അടക്കം ജലവിഭവ വകുപ്പിന്റെ നേതൃത്വത്തിൽ നടപ്പാക്കുന്ന പദ്ധതികൾക്ക് മതിയായ തുക ബജറ്റിൽ മാറ്റി വച്ചിട്ടുണ്ടെന്നു മന്ത്രി റോഷി അഗസ്റ്റിൻ. 2028 വരെ നീട്ടിയിട്ടുള്ള ജലജീവൻ മിഷന് സംസ്ഥാന സർക്കാരിന്റെ വിഹിതമായി 560 കോടി രൂപയാണ് ബജറ്റിൽ നീക്കി വച്ചിട്ടുള്ളത്. കേന്ദ്ര സർക്കാർ വിഹിതത്തിന് ആനുപാതികമായി സംസ്ഥാനം തുക നൽകുമെന്നും ധനമന്ത്രി കെ.എൻ. ബാലഗോപാൽ ബജറ്റ് അവതരണ പ്രസംഗത്തിൽ വ്യക്തമാക്കി.
തിരുവനന്തപുരം∙ കേരളത്തില്‍ കൂടുതല്‍ ആളുകള്‍ ഇലക്ട്രിക് വാഹനങ്ങളിലേക്കു താല്പര്യം പ്രകടിപ്പിക്കുന്നതിനിടയില്‍ നികുതി വര്‍ധിപ്പിച്ച സര്‍ക്കാര്‍ തീരുമാനം ഇലക്ട്രിക് വാഹന വിപണിയെ പ്രതികൂലമായി ബാധിക്കുമെന്ന് വിപണനരംഗത്തുള്ളവര്‍ പറയുന്നു. 5 വര്‍ഷങ്ങള്‍ക്കു മുന്‍പ് വാഹനവിലയ്ക്ക് അനുസരിച്ചുള്ള നികുതിയാണ് ഏര്‍പ്പെടുത്തിയിരുന്നത്. അന്ന് 20 ശതമാനമാണ് നികുതി ചുമത്തിയിരുന്നത്. എന്നാല്‍ തമിഴ്നാട്ടിലും കര്‍ണാടകയിലും ഇപ്പോഴും ഇലക്ട്രിക്ക് കാറുകള്‍ക്കു റോഡ് നികുതി ഈടാക്കുന്നില്ല.
സംസ്ഥാനം നേരിടുന്ന സാമ്പത്തികബാധ്യതയെന്ന യാഥാര്‍ഥ്യം മനസില്‍ വച്ചുകൊണ്ടു തന്നെയാണ് ധനമന്ത്രി കെ.എന്‍.ബാലഗോപാല്‍ രണ്ടാം പിണറായി സര്‍ക്കാരിന്റെ അവസാന സമ്പൂര്‍ണ ബജറ്റ് സഭയില്‍ അവതരിപ്പിച്ചിരിക്കുന്നത്. അടുത്ത വര്‍ഷം വരാനിരിക്കുന്ന തദ്ദേശ തിരഞ്ഞെടുപ്പും പിന്നാലെയെത്തുന്ന നിയമസഭാ തിരഞ്ഞെടുപ്പും മുന്നില്‍ക്കണ്ടു സാമൂഹിക ക്ഷേമപെന്ഷന് വര്‍ധന ഉള്‍പ്പെടെ ജനപ്രിയ പ്രഖ്യാപനങ്ങള്‍ വാരിക്കോരി നടത്തുന്നതു കൂടുതല്‍ സാമ്പത്തികക്കുരുക്കിലേക്കു നയിക്കുമെന്ന യാഥാര്‍ഥ്യം മുഖ്യമന്ത്രിയെ ഉള്‍പ്പെടെ ബോധ്യപ്പെടുത്താന്‍ ധനമന്ത്രിക്കു കഴിഞ്ഞുവെന്നു വേണം വിലയിരുത്താന്‍.
"പ്രശസ്ത ഐ.ടി കമ്പനിയായ സോഹോ കോർപറേഷൻ കൊട്ടാരക്കരയിൽ അവരുടെ റിസര്‍ച്ച് & ഡവലപ്പ്മെന്റ് സെന്റർ ആരംഭിച്ചു. 250 പേർക്ക് തൊഴിലെടുക്കാവുന്ന സോഹോയുടെ ഐ ടി പാർക്ക് 2025 ൽ ഉദ്ഘാടനം ചെയ്യപ്പെടുകയാണ്" സോഹോ കോർപറേഷൻ കേരളത്തിൽ പ്രവർത്തനങ്ങൾ തുടങ്ങിയത് ഇന്നത്തെ ബജറ്റിൽ ധനമന്ത്രി എടുത്തു പറഞ്ഞ കാര്യമാണ്.
മലയോര മേഖലയിൽ വന്യമൃഗ ആക്രമണം രൂക്ഷമായിരിക്കെ ബജറ്റിൽ അനുവദിച്ച തുക തീർത്തും അപര്യാപ്തമെന്ന് ആക്ഷേപം. 50 കോടി രൂപ അധികം പ്രഖ്യാപിച്ചെങ്കിലും ഒന്നിനും തികയില്ലെന്നാണ് കിഫ (കേരള ഇൻഡിപെൻഡന്റ് ഫാർമേഴ്സ് അസോസിയേഷൻ) പറയുന്നത്. വനംവന്യജീവി മേഖലയ്ക്ക് 2025–26 വർഷത്തേക്ക് 305.61 കോടി രൂപ ബജറ്റിൽ വകയിരുത്തിയെന്നാണ് മന്ത്രി കെ.എൻ.ബാലഗോപാൽ പറഞ്ഞത്.
കൊച്ചി ∙ വാരിക്കോരി തന്നില്ലെങ്കിലും എറണാകുളം ജില്ലയെ നിരാശപ്പെടുത്താതെ സംസ്ഥാന ബജറ്റ്. കൊച്ചി മെട്രോപ്പൊലിൻ ആസൂത്രണ സമിതി രൂപീകരണം മുതൽ ഐടി, ടൂറിസം, ജലം, ഗതാഗതം, വന്യജീവി ആക്രമണം തുടങ്ങിയ മേഖലകളിൽ ജില്ലയെ ഉൾക്കൊള്ളിക്കുന്നതാണ് ബജറ്റ്. ടൂറിസം മേഖലയ്ക്കായി നീക്കിവച്ചിരിക്കുന്ന 385 കോടി രൂപയുടെ നല്ലൊരു വിഹിതം സംസ്ഥാനത്തിന്റെ വിനോദസഞ്ചാര മേഖലയുടെ കവാടമായ കൊച്ചിക്ക് ലഭിക്കും. ഒഴിഞ്ഞു കിടക്കുന്ന വീടുകളെ ടൂറിസം സര്‍ക്യൂട്ടിൽ ഉൾപ്പെടുത്തുന്ന കെ–ഹോം പദ്ധതിയിൽ കോവളം, മൂന്നാർ, കുമരകം എന്നിവയ്ക്കൊപ്പം ഫോർട്ട്കൊച്ചിയുമുണ്ട്. അഞ്ചു കോടി രൂപയുടെ വിഹിതം അങ്ങനെ കൊച്ചിക്കും ലഭിക്കും.
സംസ്ഥാന ബജറ്റിൽനിന്ന് ജീവനക്കാരും പെൻഷൻകാരും ശമ്പളം, പെൻഷൻ പരിഷ്കരണം ഉൾപ്പെടെ പ്രതീക്ഷിച്ചത് കുന്നോളം. കിട്ടിയതാകട്ടെ കടുകിനോളവും. അതേസമയം വൻ ആദായനികുതി ഇളവിലൂടെ ജീവനക്കാർക്ക് ഏറെ ആഹ്ലാദം പകർന്ന കേന്ദ്ര ബജറ്റിനു പിന്നാലെ വന്ന സംസ്ഥാന ബജറ്റ് ജീവനക്കാരെയും പെൻഷൻകാരെയും നിരാശയുടെ പടുകുഴിയിലേക്കു തള്ളി. എന്നാൽ ബജറ്റ് അവതരണം കാണുന്നവർക്ക് ഇങ്ങനെയല്ല തോന്നുന്നത്. സർക്കാർ ജീവനക്കാർക്കായി ഒട്ടേറെ പ്രഖ്യാപനങ്ങളല്ലേ ബജറ്റിലുള്ളത് എന്നാണ് സാധാരണക്കാർ ചോദിക്കുന്നത്. പ്രശ്നം അതല്ലെന്നു മാത്രം. പ്രഖ്യാപനങ്ങൾ ഏറെയുണ്ട്. എന്നാൽ കൈയിൽ കിട്ടാനുള്ളത് എന്താണെന്നു ചോദിച്ചാൽ ഉത്തരമില്ല. അതു മാത്രമല്ല നേരത്തേ പറഞ്ഞ കാര്യങ്ങൾ പലതും ബജറ്റിൽ മന്ത്രി കെ.എൻ. ബാലഗോപാൽ ആവർത്തിച്ചുവെന്നു മാത്രം. സർക്കാർ ജീവനക്കാരുടെയും പെൻഷൻകാരുടെയും അവകാശം സംരക്ഷിക്കുമെന്ന ബജറ്റ് പ്രഖ്യാപനം മാത്രമാണ് ഏക ആശ്വാസം. സംസ്ഥാന സർക്കാർ ജീവനക്കാർക്ക് ഏറെ പ്രതീക്ഷ നൽകുന്നത് സംസ്ഥാന ബജറ്റാണ്. ക്ഷാമബത്ത മുതൽ ശമ്പള പരിഷ്കരണം വരെയുള്ള നടപടികൾക്ക്
കേരളത്തിന്റെ ഗുരുതരമായ സാമ്പത്തിക പ്രതിസന്ധി പരിഹരിക്കുന്ന ഒരു നിർദേശവും ബജറ്റിൽ ഇല്ലെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ. യാതൊരു ഗൃഹപാഠവും ചെയ്യാതെ കേന്ദ്ര അവഗണനയെന്ന തേഞ്ഞൊട്ടിയ രാഷ്ട്രീയ ആരോപണം ആവർത്തിക്കാനാണ് ബജറ്റിലൂടെ ശ്രമിച്ചതെന്നും സുരേന്ദ്രൻ ആരോപിച്ചു. തൊഴിലില്ലായ്മ ശരാശരിയിൽ ഏറ്റവും മുന്നിൽ നിൽക്കുന്ന സംസ്ഥാനമാണ് കേരളം.
തിരുവനന്തപുരം ∙ സര്‍ക്കാരിനു നിലവിലുള്ള കടം നികത്താന്‍ പോലും പുതിയ ബജറ്റില്‍ അനുവദിച്ച തുക തികയില്ലെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. കഴിഞ്ഞ ബജറ്റില്‍ വിവിധ പദ്ധതികള്‍ക്ക് പ്രഖ്യാപിച്ച തുക വന്‍തോതില്‍ വെട്ടിക്കുറച്ചു. 15,000 കോടി രൂപയുടെ പദ്ധതികളാണ് 2024-25 വര്‍ഷത്തില്‍ വെട്ടിച്ചുരുക്കിയത്. നിയമസഭ പാസാക്കിയ ധനാഭ്യര്‍ഥനകള്‍ എക്സിക്യൂട്ടീവ് ഓര്‍ഡറിലൂടെ നിയമവിരുദ്ധമായി വെട്ടിച്ചുരുക്കുകയായിരുന്നെന്നും സതീശൻ പറഞ്ഞു.
തിരുവനന്തപുരം ∙ രണ്ടാം പിണറായി സർക്കാരിന്റെ അവസാന സമ്പൂർണ ബജറ്റിൽ സ്വന്തം മണ്ഡലമായ കൊട്ടാരക്കര ഉൾപ്പെടുന്ന കൊല്ലം ജില്ലയ്ക്ക് കൈനിറയെക്കൊടുത്ത് ധനമന്ത്രി കെ.എൻ.ബാലഗോപാൽ. അടുത്ത വർഷം നിയമസഭയിൽ എത്താനുള്ള വഴിവെട്ടുകയാണോ ബാലഗോപാൽ എന്നു തോന്നിക്കും വിധമാണ് കൊല്ലത്തോടുള്ള ‘സ്നേഹപ്രകടനം.’
കൽപറ്റ∙ ചൂരൽമല, മുണ്ടക്കൈ ഉരുൾപൊട്ടൽ ദുരിതബാധിതരുടെ പുനരധിവാസത്തിനായി 750 കോടി രൂപ ബജറ്റിൽ പ്രഖ്യാപിച്ചത് പുനരധിവാസ പ്രവർത്തനം ത്വരിത ഗതിയിലാക്കുമെന്ന പ്രതീക്ഷയിൽ ദുരന്തബാധിതർ. ഉരുൾപൊട്ടലുണ്ടായി ആറു മാസം കഴിഞ്ഞിട്ടും ഗുണഭോക്തൃ പട്ടിക പോലും പ്രസിദ്ധീകരിക്കാത്ത സാഹചര്യത്തിൽ ബജറ്റ് പ്രഖ്യാപനം ഏറെ ആശ്വാസം നൽകുന്നതാണ്. 2007 വീടുകൾ തകർന്നുവെന്നാണ് ബജറ്റ് പ്രസംഗത്തിൽ മന്ത്രി പറഞ്ഞത്. എന്നാൽ എത്ര വീടുകൾ പുനർനിർമിക്കണമെന്ന കാര്യത്തിൽ ഇതുവരെ അന്തിമ തീരുമാനമായില്ല.
തിരുവനന്തപുരം∙ ബജറ്റില്‍ ഭൂനികുതി കുത്തനെ കൂട്ടിയതിനെതിരെ വ്യാപക വിമർശനം. സര്‍ക്കാര്‍ നടപടിയെ ഭൂനികുതിക്കൊള്ള എന്നാണ് പ്രതിപക്ഷം കുറ്റപ്പെടുത്തുന്നത്. ഭൂമിയില്‍നിന്ന് സര്‍ക്കാരിനു ലഭിക്കേണ്ട വരുമാനം മെച്ചപ്പെടുത്താനായി നിലവിലുള്ള അടിസ്ഥാന ഭൂനികുതി സ്ലാബുകളിലെ നിരക്കുകള്‍ 50 ശതമാനമാണ് ഒറ്റയടിക്കു
ഈ ഖജനാവിൽ ഒന്നുമില്ലേ... കേട്ടുമടുത്ത സ്ഥിരം പല്ലവി മാറ്റിവച്ച് കേരളത്തിന്റെ ധന സ്ഥിതി മെച്ചപ്പെട്ടെന്നും വരുംകാലങ്ങളിൽ അത് കൂടുതൽ മെച്ചപ്പെടുമെന്നുമുള്ള ‘സന്തോഷകരമായ പ്രഖ്യാപന’ത്തോടെയാണ് ധനമന്ത്രി കെ.എൻ. ബാലഗോപാൽ ബജറ്റ് പ്രസംഗം ആരംഭിച്ചത്. വികസന കുതിപ്പിലേക്ക് പിണറായി സർക്കാർ ടേക്ക് ഓഫ് ചെയ്യുന്നു എന്ന പ്രഖ്യാപനം പിന്നാലെ. സർക്കാർ ജീവനക്കാരുടെയും പെൻഷൻകാരുടെയും ‘കട’മെല്ലാം പറഞ്ഞു തീർത്ത് ബജറ്റ് അവതരണത്തിന് വേഗം വച്ചപ്പോഴേക്കും രണ്ടാം പിണറായി സർക്കാരിന്റെ അവസാന സമ്പൂർണ ബജറ്റ് ജനപ്രിയമാകുമെന്ന് ഉറപ്പായി. പക്ഷേ പിന്നീട് വലിയ ജനപ്രിയ പ്രഖ്യാപനങ്ങളൊന്നും ഉണ്ടായില്ല. ഇതോടെ ബജറ്റ് അവതരണത്തിനു മുൻപേ ക്ഷേമ പെൻഷൻ വർധനവിനെ കുറിച്ചുണ്ടായ പ്രതീക്ഷ നിരാശയ്ക്ക് വഴിമാറി. അതേസമയം ഇടത്തരക്കാർക്കും പുതിയ സംരംഭകർക്കും വയോജനങ്ങൾക്കും ‘ന്യൂ ഇന്നിങ്സ്’ ആരംഭിക്കാനുള്ള പദ്ധതികളും ബജറ്റിലുണ്ടായിരുന്നു. കേന്ദ്രബജറ്റിൽ മറന്ന വയനാട് പുനരധിവാസവും വിഴിഞ്ഞം തുറമുഖവും കേരള ബജറ്റിൽ ഇടംപിടിച്ചു. എന്നാൽ ഭൂനികുതിയിലെ വർധനവ് പൊതുജനത്തെ നേരിട്ടു ബാധിക്കും. തദ്ദേശ തിരഞ്ഞെടുപ്പും നിയമസഭാ തിരഞ്ഞെടുപ്പും മുന്നിൽ നിൽക്കെ സംസ്ഥാനത്ത് വികസനവും ക്ഷേമവും മുൻനിർത്തിയുള്ള ബജറ്റിൽ ബാലഗോപാലിന് വിജയിക്കാനായോ ? മാസങ്ങൾക്കകം നടക്കുന്ന തദ്ദേശ തിരഞ്ഞെടുപ്പിലും അടുത്ത വർഷം ആദ്യം നടക്കുന്ന നിയസഭാ തിരഞ്ഞെടുപ്പിലും വോട്ടുനേടാൻ ഈ ബജറ്റ് മതിയോ ? വിശദമായി പരിശോധിക്കാം.
പെൻഷൻതുകയിൽ ചെറിയൊരു വർധനയെങ്കിലും പ്രതീക്ഷിച്ചിരുന്ന 62 ലക്ഷം ക്ഷേമപെൻഷൻകാരെ പൂർണമായും നിരാശപ്പെടുത്തുന്നതായി സംസ്ഥാന ബജറ്റ്. ജീവനക്കാരെയും പെൻഷൻകാരെയും ചേർത്തുപിടിച്ചു ചില പ്രഖ്യാപനങ്ങൾ നടത്തിയ ധനമന്ത്രി കെ.എൻ. ബാലഗോപാൽ, സമൂഹത്തിന്റെ താഴെ തട്ടിലുള്ളവരെ പൂർണമായും നിരാശരാക്കി.
തിരുവനന്തപുരം∙ രണ്ടാം പിണറായി സർക്കാരിന്റെ അവസാന സമ്പൂർണ ബജറ്റ് പ്രസംഗം നീണ്ടത് രണ്ടര മണിക്കൂർ. ധനമന്ത്രിയായ കെ.എൻ. ബാലഗോപാലിന്റെ ഏറ്റവും നീണ്ട ബജറ്റ് പ്രസംഗമായിരുന്നു ഇത്. ഇതിനു മുൻപ് നാലു ബജറ്റുകളാണ് ബാലഗോപാൽ അവതരിപ്പിച്ചത്. മുൻഗാമികളെ അപേക്ഷിച്ചു കവിതകളോ മഹാ ഉദ്ധരണികളോ ഇല്ലാതെ കാച്ചിക്കുറുക്കി ബജറ്റ് അവതരിപ്പിക്കുന്നതാണ് ബാലഗോപാലിന്റെ ശൈലി. അതിനാൽ ഒന്നര മണിക്കൂറിനപ്പുറം ബജറ്റ് പ്രസംഗം നീളുമെന്നു നിയമസഭാംഗങ്ങളും പ്രതീക്ഷിച്ചിരുന്നില്ല. ഇതിനിടെ പല ഭാഗങ്ങളും അദ്ദേഹം വായിക്കാതെയും വിട്ടു. ഇതുകൂടി വായിച്ചിരുന്നെങ്കിൽ സംസ്ഥാന ചരിത്രത്തിലെ ഏറ്റവും വലിയ ബജറ്റ് പ്രസംഗമാകുമായിരുന്നു ഇത്തവണത്തേത്.
തിരുവനന്തപുരം ∙ കേരള സര്‍ക്കാര്‍ ലക്ഷ്യമാക്കിയിട്ടുള്ള നവകേരള നിർമാണത്തിന് ആവേശകരമായ കുതിപ്പു നല്കാന് ഉതകുന്ന ക്രിയാത്മക ഇടപെടലാണ് സംസ്ഥാനബജറ്റ് എന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കേന്ദ്രസര്‍ക്കാരിന്റെ കടുത്ത സാമ്പത്തിക വിവേചനങ്ങള്‍ക്കിടയിലും കഠിന പരിശ്രമങ്ങളിലൂടെ കേരളത്തിന്റെ വികസനത്തെയും കേരളീയരുടെ ജീവിതക്ഷേമത്തെയും ശക്തിപ്പെടുത്തി മുൻപോട്ടു കൊണ്ടുപോവുന്ന സമീപനമാണ് ബജറ്റില്‍ കേരളം സ്വീകരിച്ചിട്ടുള്ളതെന്നും അദ്ദേഹം പറഞ്ഞു.
ഈ മാസവും അടുത്ത മാസവുമായി 2,500 കോടി രൂപ സംസ്ഥാന സർക്കാർ ജീവനക്കാരുടെയും പെൻഷൻക്കാരുടെയും പോക്കറ്റിലെത്തും. ധനമന്ത്രി കെ.എൻ. ബാലഗോപാൽ ബജറ്റിലാണ് ഇതു സംബന്ധിച്ച് പ്രഖ്യാപിച്ചത്.
തിരുവനന്തപുരം∙ സംസ്ഥാനത്ത് ടൂറിസ്റ്റ് ബസ് നിരക്ക് വര്‍ധിക്കും. കോണ്‍ട്രാക്ട് കാര്യേജ് നികുതിഘടന ഏകീകരിക്കാന്‍ സംസ്ഥാന ബജറ്റില്‍ തീരുമാനിച്ചതോടെയാണ് നിരക്കു വര്‍ധിക്കാനുള്ള സാഹചര്യമൊരുങ്ങുന്നത്. അതിനൊപ്പം 15 വര്‍ഷം കഴിഞ്ഞ വാഹനങ്ങള്‍ക്ക് 50 ശതമാനം നികുതി വര്‍ധിപ്പിക്കാനും സര്‍ക്കാര്‍ തീരുമാനിച്ചു. ഇലക്ട്രിക് വാഹനങ്ങള്‍ക്കു നികുതി കൂട്ടാനുള്ള തീരുമാനത്തോടെ ഇത്തരം വാഹനങ്ങള്‍ക്കും വില വര്‍ധിക്കും.
തിരുവനന്തപുരം ∙ കൊച്ചി, കോഴിക്കോട്, തിരുവനന്തപുരം നഗരങ്ങളുടെ വികസനത്തിന് മെട്രോപൊളിറ്റന്‍ പ്ലാനിങ്ങ് കമ്മിറ്റികള്‍ രൂപീകരിക്കുമെന്ന് ബജറ്റിൽ പ്രഖ്യാപനം. നഗരങ്ങളിൽ അർബൻ കമ്മിഷൻ ശുപാർശകൾ നടപ്പിലാക്കുമെന്നും ബഹുമുഖ പദ്ധതികള്‍ നടപ്പിലാക്കുമെന്നും ധനമന്ത്രി ബജറ്റ് പ്രസംഗത്തിൽ പറഞ്ഞു.
സാമ്പത്തിക സാക്ഷരത വ്യാപകമായി പ്രചരിപ്പിക്കാന്‍ വലിയ ചുവടുവയ്പുനടത്തുകയാണ് സംസ്ഥാന സര്‍ക്കാര്‍. ഇത് ഫലപ്രദമാക്കാന്‍ ഒരു ഫിനാന്‍ഷ്യല്‍ കോണ്‍ക്ലേവ് തന്നെയാണ് സംസ്ഥാന സര്‍ക്കാര്‍ ആസൂത്രണം ചെയ്യുന്നത്. ഇതിനായി രണ്ട് കോടി രൂപ വകയിരുത്തുകയും ചെയ്തിരിക്കുന്നു. മാറിയ സാമ്പത്തിക സാഹചര്യത്തില്‍ ജനങ്ങളുടെ
കേരളത്തെ ഹെൽത്ത് ടൂറിസം രഗത്ത് ഒരു പ്രധാന ഹബ്ബായി വളർത്താൻ ബജറ്റിൽ ഊന്നൽ നൽകിയത് ഈ മേഖ യോൽ വലിയ പ്രതീക്ഷയാണ് ഉയർത്തിയിരിക്കുന്നത്. ഈ വർഷം 50 കോടി ഇതിനായി വകയിരുത്തി. കേന്ദ്ര ബജറ്റിലും വലിയ ശ്രദ്ധയാണ് ഇക്കുറി ഹെൽത്ത് ടൂറിസത്തിന് നൽകിയിരിക്കുന്നത് ഏകദേശം 10 ബില്ല്യണ്‍ അമേരിക്കന്‍ ഡോളറിന്റെ
ഇന്നത്തെ ബജറ്റിൽ ബയോ എത്തനോൾ ഗവേഷണത്തിനും, ഉല്പാദനത്തിനുമായി 10 കോടി രൂപ വകയിരുത്തിയിട്ടുണ്ട്. എന്നാൽ ബയോ എത്തനോൾ ഉല്പാദനത്തിന് കാർഷിക വിളകളോ അവയുടെ ഉപോല്പന്നങ്ങളോ കൂടുതലായി കൃഷി ചെയ്യുന്നതിനും, ഉൽപ്പാദിപ്പിക്കുന്നതിനും കേരളത്തിന് കഴിയുമോ? അടിസ്ഥാന ഭക്ഷ്യ വസ്തുക്കൾക്ക് പോലും അന്യ സംസ്ഥാനങ്ങളെ
തിരുവനന്തപുരം ∙ ടൂറിസം മേഖലയ്ക്ക് 351.41 കോടി രൂപയാണ് ബജറ്റിൽ മാറ്റിവച്ചത്. ടൂറിസം മേഖല കുതിപ്പിലാണെന്ന് പറഞ്ഞ ധനമന്ത്രി ലക്ഷ്യം നവകേരള സൃഷ്ടിയാണെന്നും ബജറ്റ് പ്രസംഗത്തിൽ പറഞ്ഞു. സ്വകാര്യ പങ്കാളിത്തത്തോടെ പ്രാദേശിക ടൂറിസം കേന്ദ്രങ്ങൾ വികസിപ്പിക്കും. ടൂറിസം മേഖലയിൽ നിക്ഷേപിക്കുന്നവർക്ക് കുറഞ്ഞ പലിശയിൽ വായ്പ നൽകുന്ന പദ്ധതി അവതരിപ്പിക്കുമെന്നും ധനമന്ത്രി പ്രഖ്യാപിച്ചു.
പ്രവാസത്തിനു തുടക്കം കുറിക്കുന്നവരെ ബോധവല്‍ക്കരിക്കാനുള്ള പദ്ധതികള്‍ക്ക് കേരളത്തില്‍ എത്രത്തോളം മുന്നോട്ടു പോകാനാവും? തെറ്റായ പ്രചാരണങ്ങളില്‍ വിശ്വസിച്ച് വിദേശത്തേക്കു പോയി പ്രശ്നത്തിലാകുന്നവര്‍ നിരവധിയാണ്. ഇത്തരം പ്രവര്‍ത്തനങ്ങള്‍ നിയന്ത്രിക്കാനുള്ള നടപടികള്‍ ഉണ്ടാകുമെന്നാണ് സംസ്ഥാന ബജറ്റില്‍
റിട്ടയര്‍ചെയ്തതിനുശേഷം ബിസിനസിലേക്കിറങ്ങി വിജയം വെട്ടിപ്പിടിച്ച നിരവധി സംരംഭകരുണ്ട് നമ്മുടെ നാട്ടില്‍. വീട്ടുകാരുടെയും ബന്ധുക്കളുടെയും നിരുല്‍സാഹപ്പെടുത്തലുകളെ വക വെയ്ക്കാതെ സ്വന്തം നിശ്ചയദാര്‍ഢ്യം മുതലാക്കി ഇവര്‍ കൈവരിച്ച വിജയം പലപ്പോഴും ഒറ്റപ്പെട്ടാണ്. അതു കണ്ട് കൂടുതല്‍ മുതിര്‍ന്ന പൗരന്മാര് ഈ
വിനോദ സഞ്ചാരം പ്രോല്‍സാഹിപ്പിക്കാനായി സംസ്ഥാന ബജറ്റില്‍ പ്രഖ്യാപിച്ച കെ ഹോംസ് പദ്ധതിക്ക് എത്രത്തോളം ചലനങ്ങള്‍ സൃഷ്ടിക്കാനാവും? കൊച്ചി, മുസരിസ് മേഖല, കുമരകം എന്നിവിടങ്ങളില്‍ ഇതിന്റെ പൈലറ്റ് പദ്ധതിക്കു തുടക്കം കുറിക്കാനാണ് ബജറ്റ് പ്രഖ്യാപനം. ഒഴിഞ്ഞു കിടക്കുന്ന വീടുകള്‍. പ്രത്യേകിച്ച് പ്രവാസികളുടെ
മുതിർന്ന പൗരൻമാർക്കായി ‘ന്യൂ ഇന്നിങ്സ്’ എന്ന പുതുമയാർന്ന പദ്ധതിയുമായി ധനമന്ത്രി കെ.എൻ. ബാലഗോപാൽ. മുതിർന്ന പൗരന്മാമാരുടെ പണം, അനുഭവസമ്പത്ത്, അറിവ് എന്നിവ ഫലപ്രദമായി ഉപയോഗപ്പെടുത്താൻ ലക്ഷ്യമിട്ടുള്ള പദ്ധതിക്ക് ബജറ്റിൽ അഞ്ചു കോടി രൂപ വകയിരുത്തിയിട്ടുണ്ട്.
തിരുവനന്തപുരം ∙ സംസ്ഥാന ബജറ്റിൽ പതിവിൽ നിന്നും വിപരീതമായി ആദ്യം ധനമന്ത്രി നടത്തിയത് സർക്കാർ ജീവനക്കാർക്കുള്ള പ്രഖ്യാപനങ്ങൾ. സംസ്ഥാനം ധനഞെരുക്കത്തെ അതിജീവിച്ചെന്ന് പറഞ്ഞുതുടങ്ങിയ ബജറ്റ് പ്രസംഗം പിന്നാലെ കടന്നത് സർക്കാർ ജീവനക്കാർക്കുള്ള ആശ്വാസ പദ്ധതികൾ പ്രഖ്യാപിച്ചാണ്. തദ്ദേശ, നിയമസഭാ തിരഞ്ഞെടുപ്പുകൾ അടുത്തുനിൽക്കെ ജീവനക്കാരെ ചേർത്തുനിർത്തുന്ന പ്രഖ്യാപനങ്ങളാണ് ധനമന്ത്രി നടത്തിയത്.
തിരുവനന്തപുരം ∙ ബജറ്റ് പ്രസംഗത്തിൽ കേന്ദ്ര സർക്കാരിനെതിരെ വിമർശനവുമായി ധനമന്ത്രി കെ.എൻ. ബാലഗോപാൽ. സംസ്ഥാനത്തിന്റെ ധനഞെരുക്കത്തിനു കാരണം കേന്ദ്ര അവഗണനയെന്നു പറഞ്ഞ ധനമന്ത്രി കേന്ദ്രം നികുതി വിഹിതം വെട്ടിക്കുറയ്ക്കുന്നുവെന്നും അത് സംസ്ഥാനത്തിനു തിരിച്ചടിയായെന്നും പറഞ്ഞു. വയനാട് ദുരന്തത്തിന് ഒരു പൈസ പോലും കേന്ദ്രബജറ്റില്‍ പ്രഖ്യാപിച്ചില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
തിരുവനന്തപുരം ∙ ഒട്ടേറെ ക്ഷേമ, വികസന പദ്ധതികൾ പ്രഖ്യാപിക്കുമെന്നു പ്രതീക്ഷിക്കുന്ന സംസ്ഥാന ബജറ്റ് ഇന്ന് രാവിലെ 9ന് മന്ത്രി കെ.എൻ.ബാലഗോപാൽ നിയമസഭയിൽ അവതരിപ്പിക്കും. ക്ഷേമ പെൻഷൻ വർധന, വയനാട് പുനരധിവാസ പാക്കേജിനുള്ള പണം, 12–ാം ശമ്പള പരിഷ്കരണ കമ്മിഷൻ തുടങ്ങിയ പ്രഖ്യാപനങ്ങൾ ബജറ്റിലുണ്ടാകാനിടയുണ്ട്. സംസ്ഥാനത്തിന്റെ സാമ്പത്തിക വളർച്ച വ്യക്തമാക്കുന്ന അവലോകനവും ഇന്നാണു സഭയിൽ വയ്ക്കുക.
തിരുവനന്തപുരം∙ 'വലിയ തോതില്‍ ജനങ്ങള്‍ക്കു താങ്ങാന്‍ പറ്റാത്ത ബാധ്യതയുണ്ടാകുന്നതൊന്നും ഉണ്ടാകില്ല' - ധനമന്ത്രി കെ.എന്‍.ബാലഗോപാലിന്റെ ഈ വാക്കുകള്‍ എത്രത്തോളം പാലിക്കപ്പെടുമെന്നതാണ് നാളത്തെ ബജറ്റിനെ ശ്രദ്ധേയമാക്കുന്നത്. ചെലവുചുരുക്കുന്നതിനൊപ്പം വരുമാനം വര്‍ധിപ്പിക്കാനുള്ള ചില നടപടികള്‍ ഉണ്ടാകുമെന്നും മന്ത്രി പറയുന്നു. കിഫ്ബി ഉള്‍പ്പെടെയുള്ള സംവിധാനങ്ങള്‍ക്കു വരുമാനം വര്‍ധിപ്പിക്കാതെ മുന്നോട്ടുപോകാന്‍ കഴിയാത്തത്ര സാമ്പത്തിക പ്രതിസന്ധിയില്‍ നട്ടംതിരിയുന്നതിനിടെയാണ് രണ്ടാം പിണറായി സര്‍ക്കാരിന്റെ അവസാന സമ്പൂര്‍ണ ബജറ്റ് നാളെ രാവിലെ 9 മണിക്ക് ധനമന്ത്രി സഭയില്‍ അവതരിപ്പിക്കുക. തദ്ദേശ തിരഞ്ഞെടുപ്പും നിയമസഭാ തിരഞ്ഞെടുപ്പും മുന്നില്‍ കണ്ട് ക്ഷേമപെന്ഷന് വര്‍ധിപ്പിക്കുന്നതുള്‍പ്പെടെയുള്ള ജനപ്രിയ പ്രഖ്യാപനങ്ങള്‍ ഉണ്ടാകുമെന്നാണു സൂചന.
രണ്ടാം പിണറായി വിജയൻ സർക്കാരിന്റെ അവസാന സമ്പൂർണ ബജറ്റ് നാളെ. ത്രിതല പഞ്ചായത്ത് തിരഞ്ഞെടുപ്പും പടിവാതിലിൽ നിൽക്കേ, ധനമന്ത്രി കെ.എൻ. ബാലഗോപാലിൽ നിന്നൊരു ‘മാജിക്’ ബജറ്റ് പ്രതീക്ഷിക്കാമോ എന്നാണ് ഏവരും ഉറ്റുനോക്കുന്നത്.
ഫെബ്രുവരി 7ന് സംസ്ഥാന ബജറ്റ്. വെള്ളിയാഴ്ച രാവിലെ ഒൻപതിനു മന്ത്രി കെ.എൻ.ബാലഗോപാൽ തന്റെ അഞ്ചാം ബജറ്റ് അവതരിപ്പിക്കും. ഒട്ടേറെ പ്രതിസന്ധികൾ നിറഞ്ഞകാലത്ത് ജനകീയ ബജറ്റ് അവതരിപ്പിക്കുക എന്നതാണ് അദ്ദേഹത്തിനുള്ള വെല്ലുവിളി. ബജറ്റ് പ്രസംഗത്തിനുള്ള തയാറെടുപ്പുകൾക്കിടെ മന്ത്രിക്കു പറയാനുള്ളത് എന്തെല്ലാമായിരിക്കും? പുതിയ നികുതികൾ കൊണ്ടുവരാൻ പരിമിതികളുണ്ടെന്നു പറയുന്നു മന്ത്രി. എന്നാൽ, 40 വർഷം മുൻപു നിശ്ചയിച്ച പല നിരക്കുകളും അതേപടി തുടരുന്നുണ്ട്. അവയിൽ മാറ്റം വേണം. യൂസർ ഫീയുടെ കാര്യത്തിലും മാറ്റമുണ്ടാകണം. കഴിഞ്ഞതവണ 2 രൂപ ഇന്ധന സെസ് നടപ്പാക്കിയപ്പോൾ വലിയ പ്രതിഷേധമുണ്ടായി. കേന്ദ്ര സർക്കാർ സർചാർജും സെസുമായി 20 രൂപ വാങ്ങുന്നുണ്ട്. അതിൽ ആർക്കും വിഷമമില്ലെന്നും മന്ത്രിയുടെ വാക്കുകൾ. പങ്കാളിത്ത പെൻഷനു പകരം ശമ്പളത്തിന്റെ നിശ്ചിത ശതമാനം പെൻഷൻ കിട്ടുന്ന
സാമ്പത്തികാവശ്യങ്ങൾക്ക് പണം ഉറപ്പാക്കാനായി സംസ്ഥാന സർക്കാർ വീണ്ടും കടമെടുക്കുന്നു. ഫെബ്രുവരി 4ന് റിസർവ് ബാങ്കിന്റെ ഇ-കുബേർ സംവിധാനം വഴി കടപ്പത്രങ്ങളിറക്കി 3,000 കോടി രൂപയാണ് കേരളം സമാഹരിക്കുക.
തിരുവനന്തപുരം ∙ പട്ടിക വിഭാഗങ്ങൾക്കുള്ള 20 പദ്ധതികളിലെ വിവിധതരം സഹായങ്ങൾക്കു നീക്കിവച്ചിരുന്ന 1,370 കോടിയിൽ 500 കോടി രൂപ സർക്കാർ വെട്ടിക്കുറച്ചു. ലൈഫ് മിഷൻ വഴിയുള്ള ഭവന പദ്ധതിയും ഇതിൽ ഉൾപ്പെടും. ഏറ്റവും പരിഗണന അർഹിക്കുന്ന വിഭാഗമെന്നതു പോലും കണക്കിലെടുക്കാതെയാണ് കടുത്ത സാമ്പത്തിക പ്രതിസന്ധിയെത്തുടർന്നുള്ള ഈ കടുംവെട്ട്.
തിരുവനന്തപുരം ∙ സംസ്ഥാന സർക്കാരിന്റെ മറ്റെല്ലാ വരുമാനങ്ങളും മുന്നേറുമ്പോൾ ലാൻഡ് റവന്യു, കേന്ദ്ര ഗ്രാന്റ് ഇനങ്ങളിലെ വരവു താഴേക്ക്. ഭൂനികുതി, ഭൂമി സംബന്ധമായ ആവശ്യങ്ങൾക്കുള്ള ഫീസുകൾ, പാട്ടത്തുക, കെട്ടിടങ്ങളുടെ വാടക തുടങ്ങിയ ഇനങ്ങളിലെ വരുമാനമാണ് ലാൻഡ് റവന്യു. അടിക്കടി ഭൂനികുതി വർധിപ്പിച്ചിട്ടും വരുമാനം ഉയരാത്തതിനു മുഖ്യകാരണം പിരിവിലെ ഉഴപ്പാണെന്നാണു ധനവകുപ്പിന്റെ വിലയിരുത്തൽ. കഴിഞ്ഞ വർഷം ഡിസംബർ വരെ 562 കോടി ലഭിച്ചിടത്ത് ഇത്തവണ അതേ കാലയളവിൽ കിട്ടിയത് 507 കോടി.
കേരളം വീണ്ടും ബജറ്റിന്റെ കണക്കുകൂട്ടലുകളിലേക്കും പ്രതീക്ഷയിലേക്കും കടക്കുന്നു. ഫെബ്രുവരി ഏഴിന് മന്ത്രി കെ.എൻ.ബാലഗോപാൽ തന്റെ അഞ്ചാമത്തെ ബജറ്റ് അവതരിപ്പിക്കുകയാണ്. ഇൗ വർഷം തദ്ദേശ തിരഞ്ഞെടുപ്പും അടുത്ത വർഷം നിയമസഭാ തിരഞ്ഞെടുപ്പും വരുന്നതിനാൽ ജനങ്ങൾക്കുമേൽ അധികഭാരം അടിച്ചേൽപിക്കുന്ന നിർദേശങ്ങൾ ബജറ്റിലുണ്ടാകില്ലെന്നാണു പൊതുവേയുള്ള ധാരണ.
You can always sign back in at any time.
You have reached the maximum number of saved items. Please remove some items.