ADVERTISEMENT

റിട്ടയര്‍ചെയ്തതിനുശേഷം ബിസിനസിലേക്കിറങ്ങി വിജയം വെട്ടിപ്പിടിച്ച നിരവധി സംരംഭകരുണ്ട് നമ്മുടെ നാട്ടില്‍. വീട്ടുകാരുടെയും ബന്ധുക്കളുടെയും നിരുല്‍സാഹപ്പെടുത്തലുകളെ വക വയ്ക്കാതെ സ്വന്തം നിശ്ചയദാര്‍ഢ്യം മുതലാക്കി ഇവര്‍ കൈവരിച്ച വിജയം പലപ്പോഴും ഒറ്റപ്പെട്ടാണ്. അതു കണ്ട് കൂടുതല്‍ മുതിര്‍ന്ന പൗരന്മാര്‍ ഈ രംഗത്തേക്ക് വരുന്ന പ്രവണത ഇവിടെ രൂപപ്പെട്ടിട്ടുമില്ല.

ആ പശ്ചാത്തലത്തിലാണ് ധനമന്ത്രിയുടെ പുതിയ സംരംഭക പ്രോല്‍സാഹന പദ്ധതി വലിയ കയ്യടി നേടുന്നത്. മുതിര്‍ന്ന പൗരജനങ്ങളുടെ സാമ്പത്തിക ശേഷിയും അനുഭവ പരിചയവും ഉപയോഗപ്പെടുത്തി പുതുസംരംഭങ്ങളും വ്യവസായങ്ങളും ആരംഭിക്കാന്‍ പ്രോല്‍സാഹനം നല്‍കുന്ന പുതിയ പദ്ധതിയാണ് മന്ത്രി പ്രഖ്യാപിച്ചിരിക്കുന്നത്. ഇതിനായി 5 കോടി രൂപയാണ് വകയിരുത്തിയിരിക്കുന്നത്. തുക ചെറുതാണ് എങ്കിലും ഇത്തരമൊരു ചുവടുവയ്പ് സംസ്ഥാനത്തെ സംരഭക പ്രോല്‍സാഹന സംസ്‌കാരത്തിന് വലിയ കരുത്തുപകരും. കാരണം 43 ലക്ഷത്തോളം മുതിര്‍ന്ന പൗരന്മാര്‍ കേരളത്തിലുണ്ട് എന്നാണ് കണക്ക് ഇതില്‍ 6 ലക്ഷത്തോളം പേര്‍ സര്‍ക്കാര്‍ സര്‍വീസ് പെന്‍ഷനേഴ്‌സാണ്. ഇത്തരക്കാരുടെ അനുഭവ സമ്പത്ത് കേരള സംരംഭക വികസനത്തിന് ചാലകശക്തിയായി മാറുന്ന നിലയിലേയ്ക്ക് ഇപ്പോള്‍ പ്രഖ്യാപിച്ച പദ്ധതി വികസിക്കുമോ എന്നാണ് എല്ലാവരും ഉറ്റുനോക്കുന്നത്.

English Summary:

Kerala's government introduces a new entrepreneurship scheme specifically designed to encourage retired individuals to start businesses, leveraging their experience and financial resources. This initiative aims to boost the state's entrepreneurial ecosystem.

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com