ADVERTISEMENT

തിരുവനന്തപുരം ∙ രണ്ടാം പിണറായി സർക്കാരിന്റെ അവസാന സമ്പൂർണ ബജറ്റിൽ സ്വന്തം മണ്ഡലമായ കൊട്ടാരക്കര ഉൾപ്പെടുന്ന കൊല്ലം ജില്ലയ്ക്ക് കൈനിറയെക്കൊടുത്ത് ധനമന്ത്രി കെ.എൻ.ബാലഗോപാൽ. അടുത്ത വർഷം നിയമസഭയിൽ എത്താനുള്ള വഴിവെട്ടുകയാണോ ബാലഗോപാൽ എന്നു തോന്നിക്കും വിധമാണ് കൊല്ലത്തോടുള്ള ‘സ്നേഹപ്രകടനം.’

ബജറ്റിൽ കൊല്ലത്തിനുള്ള പദ്ധതികൾ

∙ കൊല്ലം കോർപറേഷന്റെ ഉടമസ്ഥതയിലുള്ള ഭൂമിയിൽ ഐടി പാർക്ക്. കിഫ്ബിയും കിൻഫ്രയും കോർപറേഷനുമായി ഏർപ്പെടുന്ന കരാറിന്റെ അടിസ്ഥാനത്തിലാകും പദ്ധിതി. 2025–26 ൽ ആദ്യഘട്ടത്തിലാകും പദ്ധതി പൂർത്തിയാക്കുക. കൊട്ടാരക്കരയിലെ രവിനഗറിലുള്ള കല്ലട ജലസേചന പദ്ധതി ക്യാംപസിലെ ഭൂമിയിലാണ് രണ്ടാമത്തെ ഐടി പാർക്ക് സ്ഥാപിക്കുക. 97370 ചതുരശ്ര അടി വിസ്തീർണത്തിലായിരിക്കും ഈ പാർക്ക്.

∙ വിഴിഞ്ഞം– കൊല്ലം– പുനലൂർ വികസന ത്രികോണ പദ്ധതി. ദേശീയപാത 66, 37, പുതിയ ഗ്രീന്‍ഫീല്‍ഡ് ദേശീയപാത 744, നിലവിലുള്ള കൊല്ലം– കൊട്ടാരക്കര– ചെങ്കൊട്ട ദേശീയപാത 744, തിരുവന്നതപുരം– കൊല്ലം റെയിൽപാത, കൊല്ലം– ചെങ്കോട്ട റെയിൽപാത എന്നിവ വികസിപ്പിക്കും. 

∙ വെസ്റ്റ് കോസ്റ്റ് കനാലിന്റെ സ്വാധീന മേഖലയിലുള്ള സാമ്പത്തിക വികസനത്തിന്റെ ആദ്യഘട്ടമെന്ന നിലയിൽ, വെസ്റ്റ് കോസ്റ്റ് കനാലിന്റെ ആക്കുളം– കൊല്ലം റീച്ചിന്റെ സ്വാധീന മേഖലയിലെ 15.115 ഹെക്ടർ ഏറ്റെടുക്കുന്നു. ഇവിടെ കാർഷിക– വിനോദ സഞ്ചാര കേന്ദ്രം ഉൾപ്പെടെ അഞ്ചു വികസന മേഖലകൾ സ്ഥാപിക്കും. 

∙ കൊല്ലത്ത് ഓഷ്യനേറിയത്തിനും മറൈൻ ബയോടെക്നോളജി പാർക്കിനും സ്ഥലം ഏറ്റെടുക്കാൻ 20 കോടി രൂപ.

∙ കൊട്ടാരക്കര മഹാഗണപതി ക്ഷേത്രത്തോടു ചേർന്ന് പിൽഗ്രിം ഹൗസും അമിനിറ്റി സെന്ററും നിർമിക്കാൻ 5 കോടി രൂപ.

∙ കൊട്ടാരക്കരയിൽ സയൻസ് മ്യൂസിയം സ്ഥാപിക്കാൻ 5 കോടി രൂപ.

∙ നീണ്ടകരയിൽ യാൺ ട്വിറ്റിങ് യൂണിറ്റ് ആൻഡ് നെറ്റ് ഫാക്ടറി തുടങ്ങാൻ അഞ്ചു കോടി രൂപ അധികമായി വകയിരുത്തി. 

∙ ജില്ലയിൽ പുതിയ വ്യവസായ ഫുഡ് പാർക്കിന് പ്രാരംഭ ഘട്ടത്തിൽ 5 കോടി രൂപ.

∙ ശ്രീനാരായണ ഓപ്പൺ സർവകലാശാലയ്ക്കായി 30 കോടി രൂപ.

∙ കൊല്ലം ജില്ലയുടെ ചരിത്രവും സമുദ്ര പാരമ്പര്യവും പ്രദർശിപ്പിക്കുന്ന ഹിസ്റ്ററി മാരിടൈം മ്യൂസിയത്തിന് 5 കോടി രൂപ. 

∙ ശാസ്താംകോട്ടയിൽ ഇക്കോ ടൂറിസത്തിന് ഒരു കോടി രൂപ.

∙ കൊല്ലത്തിന്റെ ടൂറിസം സാധ്യതകൾ വികസിപ്പിക്കാൻ മറീന നിർമിക്കും. ഇതുവഴി കൊല്ലത്തെ ആഗോള ടൂറിസം നെറ്റ്‌വർക്കുമായി ബന്ധിപ്പിക്കാം. മറീന നിർമിക്കാൻ അഞ്ചു കോടി രൂപയും വകയിരുത്തി.

English Summary:

Kerala Budget 2025: Kollam District Set for Major Economic Development

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com