കഴിഞ്ഞ ബജറ്റിൽ പ്രഖ്യാപിച്ചത് 92 കോടി;ഒരു രൂപ പോലും അനുവദിച്ചില്ല
.
Mail This Article
×
ADVERTISEMENT
തിരുവനന്തപുരം ∙ കെഎസ്ആർടിസിക്ക് ബസ് വാങ്ങുന്നതിന് കഴിഞ്ഞ ബജറ്റിൽ പ്രഖ്യാപിച്ച 92 കോടി ഇതുവരെ നൽകിയിട്ടില്ലെങ്കിലും ഇത്തവണത്തെ ബജറ്റിലും ബസ് വാങ്ങുന്നതിന് 107 കോടി രൂപ അനുവദിക്കുന്നതായി പ്രഖ്യാപനം.
ആധുനിക ബിഎസ് 6 ഡീസൽ ബസുകൾ വാങ്ങുന്നതിനാണു പണം. നിലവിൽ 15 വർഷം പിന്നിട്ട, പൊളിക്കേണ്ട സ്ഥിതിയിലായ 1700 ബസുകളും സർവീസിന് അയയ്ക്കേണ്ട ഗതികേടിലാണ്. അടിസ്ഥാനസൗകര്യ വികസനത്തിനും വർക്‌ഷോപ്, ഡിപ്പോകൾ എന്നിവയുടെ ആധുനികീകരണത്തിനുമായി 38.70 കോടിയും കംപ്യൂട്ടർവൽക്കരണത്തിനും ഇ-ഗവേണൻസിനുമായി 12 കോടി രൂപയും നീക്കിവച്ചു.
കെഎസ്ആർടിസിക്ക് ഇപ്പോൾ നടത്തുന്നത് തൊലിപ്പുറത്തെ ചികിത്സ മാത്രമാണ്. പഴകിയ ബസുകൾ അടിയന്തരമായി മാറ്റി പുതിയ ബസുകൾ സർവീസിന് അയച്ചില്ലെങ്കിൽ വലിയ ദുരന്തമാവും. സ്വകാര്യ ബസുകൾക്ക് നികുതി കുറച്ചത് ആശ്വാസകരമാണ്.
KSRTC's promised 107 crore rupee bus purchase fund remains unallocated, despite urgent need to replace aging buses. The lack of funding threatens a major transportation crisis in Kerala.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.