Activate your premium subscription today
ന്യൂഡൽഹി∙ വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പിൽ വനിതാ സംവരണം നടപ്പാക്കാത്തതിൽ കേന്ദ്രസർക്കാരിനെ രൂക്ഷമായി വിമർശിച്ച് സുപ്രീം കോടതി. ബിജെപിക്ക് വഴങ്ങാത്ത സംസ്ഥാനങ്ങളിൽ കേന്ദ്രം കടുത്ത നടപടി സ്വീകരിക്കുന്നു. ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിൽ ഭരണഘടനാ അവകാശങ്ങൾ ലംഘിക്കപ്പെട്ടാൽ ഇടപെടുന്നില്ലെന്നും
കൊൽക്കത ്ത∙ ത്രിപുര നിയമസഭാ സ്പീക്കറായി ബിജെപി എംഎൽഎ ബിശ്വ ബന്ധു സെൻ തിരഞ്ഞെടുക്കപ്പെട്ടു. സെന്നിന് 32 വോട്ട് ലഭിച്ചപ്പോൾ പ്രതിപക്ഷ സംയുക്ത സ്ഥാനാർഥിയും കോൺഗ്രസ് എംഎൽഎയുമായ ഗോപാൽ ചന്ദ്ര റോയിക്ക് 14 വോട്ട് ലഭിച്ചു. സിപിഎം-കോൺഗ്രസ് സംയുക്ത സ്ഥാനാർഥിക്കു പിന്തുണ നൽകിയിരുന്ന തിപ്ര മോത്ത അവസാന നിമിഷം വോട്ടെടുപ്പിൽനിന്നു വിട്ടുനിന്നു. കഴിഞ്ഞ നിയമസഭയിൽ ഡപ്യൂട്ടി സ്പീക്കറായിരുന്ന സെൻ മുൻ കോൺഗ്രസ് നേതാവാണ്.
കൊൽക്കത്ത ∙ ത്രിപുരയിൽ നിയമസഭാ സ്പീക്കർ സ്ഥാനത്തേക്കു തിപ്ര മോത്ത, സിപിഎം, കോൺഗ്രസ് സംയുക്ത സ്ഥാനാർഥി മത്സരിക്കും. കോൺഗ്രസിന്റെ മുതിർന്ന എംഎൽഎ ഗോപാൽ ചന്ദ്ര റോയ് ആണു സംയുക്ത സ്ഥാനാർഥി. പ്രതിപക്ഷപാർട്ടികളിൽ കോൺഗ്രസിനാണ് ഏറ്റവും കുറച്ചു സീറ്റെങ്കിലും സ്പീക്കർ പദവിയിൽ മത്സരിക്കാൻ കോൺഗ്രസിനു പിന്തുണ നൽകുകയായിരുന്നു മറ്റു പാർട്ടികൾ.
അഗർത്തല ∙ നിയമസഭാ തിരഞ്ഞെടുപ്പിൽ അക്രമം നടന്ന പ്രദേശങ്ങൾ സന്ദർശിച്ച എംപിമാരുടെ സംഘത്തിനു നേരെ ആക്രമണം നടത്തിയ കേസിൽ 3 പേരെ പൊലീസ് അറസ്റ്റ് ചെയ്തു. മേഖലയിൽ കൂടുതൽ സുരക്ഷാ ഉദ്യോഗസ്ഥരെ വിന്യസിച്ചിട്ടുണ്ട്. അക്രമികൾ ആരായാലും രാഷ്ട്രീയം നോക്കാതെ അറസ്റ്റ് ചെയ്യാൻ ഡൽഹിയിലുള്ള മുഖ്യമന്ത്രി മണിക് സാഹ നിർദേശിച്ചതായി ഡിജിപി അമിതാഭ് രഞ്ജൻ പറഞ്ഞു.
ന്യൂഡൽഹി ∙ പാർലമെന്റിന്റെ ബജറ്റ് സമ്മേളനത്തിന്റെ രണ്ടാം ഘട്ടം നാളെ ആരംഭിക്കും. ബജറ്റും ധനബില്ലും വിവിധ മന്ത്രാലയങ്ങളുടെ ഉപധനാഭ്യർഥനകളും പാസാക്കും. ഏതാനും ബില്ലുകളും അവതരിപ്പിക്കുന്നുണ്ട്. സമ്മേളനത്തിന്റെ ആദ്യഘട്ടത്തിൽ രാഷ്ട്രപതിയുടെ നയപ്രഖ്യാപനത്തിനുള്ള നന്ദിപ്രമേയം പാസ്സാക്കിയിരുന്നു. ചർച്ചകൾക്ക് ധനമന്ത്രി മറുപടിയും പറഞ്ഞു.
അഗർത്തല∙ ത്രിപുര സന്ദർശനത്തിനിടെ പ്രതിപക്ഷ എംപിമാർക്കു നേരെയുണ്ടായ ആക്രമണത്തിൽ പ്രതികരണവുമായി കേരളത്തിൽനിന്നുള്ള രാജ്യസഭാ എംപി എളമരം കരീം രംഗത്ത്. ത്രിപുരയിലെ ബിസാൽഗാർഹ് നിയമസഭാ മണ്ഡലത്തിൽ ജനങ്ങളുമായി സംസാരിക്കുന്നതിനിടെയാണ് ആക്രമണം നടന്നതെന്ന് എളമരം കരീം വിശദീകരിച്ചു.
അഗർത്തല ∙ ത്രിപുര മുഖ്യമന്ത്രിയായി ബിജെപി നേതാവ് മണിക് സാഹ (70) അധികാരമേറ്റു. 8 ബിജെപി മന്ത്രിമാരും ഘടകകക്ഷിയായ ഐപിഎഫ്ടിയുടെ ഒരു മന്ത്രിയും സത്യപ്രതിജ്ഞ ചെയ്തു. പ്രധാനമന്ത്രി നരേന്ദ്ര മോദി, കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ, ബിജെപി അധ്യക്ഷൻ ജെ.പി.നഡ്ഡ, മണിപ്പുർ മുഖ്യമന്ത്രി ബിരേൻ സിങ് എന്നിവർ ചടങ്ങിൽ പങ്കെടുത്തു.
ന്യൂഡൽഹി ∙ ത്രിപുരയിൽ മണിക് സാഹയെ വീണ്ടും മുഖ്യമന്ത്രിയാക്കിയതോടെ സംസ്ഥാനത്ത് മത്സരിച്ചു ജയിച്ച കേന്ദ്ര സഹമന്ത്രി പ്രതിമ ഭൗമിക്കിന്റെ രാഷ്ട്രീയ ഭാവി വീണ്ടും ചർച്ചയാവുന്നു. 2024 ലെ ലോക്സഭാ തിരഞ്ഞെടുപ്പിനു മുൻപ് ത്രിപുരയിൽ നേതൃമാറ്റമുണ്ടാകുമെന്ന അഭ്യൂഹങ്ങൾക്ക് ചൂടുപിടിച്ചിട്ടുണ്ട്.
കൊഹിമ∙ ദേശീയ തലത്തിൽ ബിജെപി വിരുദ്ധ ദേശീയ സഖ്യത്തിനുള്ള നീക്കത്തിനിടെ, നാഗാലാൻഡിൽ ബിജെപി – എൻഡിപിപി സർക്കാരിനെ പിന്തുണയ്ക്കാൻ നാഷനലിസ്റ്റ് കോൺഗ്രസ് പാർട്ടി (എൻസിപി). സർക്കാരിന്റെ ഭാഗമാകണമെന്ന സംസ്ഥാന
അഗർത്തല∙ ത്രിപുര മുഖ്യമന്ത്രിയായി ബിജെപി നേതാവ് മണിക് സാഹ വീണ്ടും ചുമതലയേറ്റു. എട്ടു മന്ത്രിമാരും ഇന്നത്തെ ചടങ്ങിൽ ഗവർണർ സത്യദേയേ നാരായൻ ആര്യയിൽനിന്ന് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റെടുത്തു. പ്രധാനമന്ത്രി നരേന്ദ്ര മോദി, ആഭ്യന്ത്രര മന്ത്രി അമിത് ഷാ, ബിജെപി അധ്യക്ഷൻ ജെ.പി. നഡ്ഡ എന്നിവർക്കൊപ്പം
ന്യൂഡൽഹി ∙ മേഘാലയയിലെ തിരഞ്ഞെടുപ്പു പ്രചാരണവേളയിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയും ആഭ്യന്തര മന്ത്രി അമിത്ഷായും ‘രാജ്യത്തെ ഏറ്റവും വലിയ അഴിമതി സർക്കാർ’ എന്നാണ് മുഖ്യമന്ത്രി കോൺറാഡ് സാങ്മയുടെ ഭരണത്തെ വിശേഷിപ്പിച്ചത്. ഇന്നലെ ഷില്ലോങ് രാജ്ഭവനിൽ സാങ്മ മുഖ്യമന്ത്രിയായി വീണ്ടും സത്യപ്രതിജ്ഞ ചെയ്തപ്പോൾ
ഷില്ലോങ് ∙ മേഘാലയയിൽ മുഖ്യമന്ത്രി കോൺറാഡ് സാങ്മ തുടർച്ചയായി രണ്ടാം തവണയും നാഗാലാൻഡിൽ നെയ്ഫ്യൂ റിയോ അഞ്ചാം തവണയും മുഖ്യമന്ത്രിമാരായി അധികാരമേറ്റു. പ്രധാനമന്ത്രി നരേന്ദ്രമോദി, കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷാ, ബിജെപി അധ്യക്ഷൻ ജെ.പി.നഡ്ഡ, അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ എന്നിവർ രണ്ടിടത്തും ചടങ്ങിൽ പങ്കെടുത്തു.
ഷില്ലോങ്∙ മേഘാലയ മുഖ്യമന്ത്രിയായി എൻപിപി നേതാവ് കോൺറാഡ് സാങ്മ സത്യപ്രതിജ്ഞ ചെയ്തു ചുമതലയേറ്റു. രാജ്ഭവനിൽ നടന്ന ചടങ്ങിൽ 11 മന്ത്രിമാരും ചുമതലയേറ്റു. എൻപിപി നേതാക്കളായ പ്രസ്റ്റോൺ ടിൻസോങ്, സ്നിയാവ്ഭലാങ് ധറും എന്നിവർ ഉപമുഖ്യമന്ത്രിമാരായത്
കൊൽക്കത്ത ∙ മേഘാലയയിൽ വിവിധ രാഷ്ട്രീയ കക്ഷികളുടെ സമിതിയായ എംഡിഎ (മേഘാലയ ഡമോക്രാറ്റിക് അലയൻസ്) വീണ്ടും നിലവിൽ വന്നു. മുഖ്യമന്ത്രി കോൺറാഡ് സാങ്മ ചെയർമാനായ സമിതിയിൽ ബിജെപി, യുഡിപി, എച്ച്എസ്പിഡിപി, പിഡിഎഫ് എന്നീ പാർട്ടികളാണുള്ളത്.
അഗർത്തല ∙ ത്രിപുര മുഖ്യമന്ത്രിയായി മണിക് സാഹ നാളെ സത്യപ്രതിജ്ഞ ചെയ്യും. രണ്ടാം തവണയാണ് അദ്ദേഹം മുഖ്യമന്ത്രിയാകുന്നത്. ഇന്നലെ ഗവർണർ സത്യദേവ് നാരായൻ ആര്യയെ സന്ദർശിച്ച അദ്ദേഹം പുതിയ മന്ത്രിസഭയുണ്ടാക്കാൻ അവകാശവാദം ഉന്നയിച്ചു. സത്യപ്രതിജ്ഞാ ചടങ്ങിൽ പ്രധാനമന്ത്രി നരേന്ദ്രമോദി
അഗർത്തല∙ മണിക് സാഹ വീണ്ടും ത്രിപുര മുഖ്യമന്ത്രിയാകും. ബിജെപി എംഎൽഎമാരുടെ യോഗത്തിലാണു തീരുമാനം. ഇതോടെ ത്രിപുരയിൽ ബിജെപി സർക്കാരിനെ നയിക്കുന്നത് ആരെന്ന കാര്യത്തിൽ തുടർന്ന ആശയക്കുഴപ്പത്തിനു വിരാമമായി. അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമയുടെ നേതൃത്വത്തിലായിരുന്നു ചർച്ച.
കൊൽക്കത്ത ∙ ത്രിപുരയിൽ ബിജെപി സർക്കാരിനെ നയിക്കുന്നത് ആരെന്ന കാര്യത്തിൽ ആശയക്കുഴപ്പം തുടരുന്നു. മുഖ്യമന്ത്രിയെ തീരുമാനിക്കുന്നതിന് ബിജെപി എംഎൽഎമാരുടെ യോഗം വിളിക്കും. അസം മുഖ്യമന്ത്രി ഹിമന്ദ ബിശ്വ ശർമയെ പ്രശ്നപരിഹാരത്തിനായി ബിജെപി നിയോഗിച്ചു.
ഷില്ലോങ് ∙ മേഘാലയയിൽ കോൺഗ്രസുമായി ചേർന്നു സർക്കാർ രൂപീകരിക്കാനുള്ള ശ്രമം പരാജയപ്പെട്ടതിനെത്തുടർന്ന്യുണൈറ്റഡ് ഡെമോക്രാറ്റിക് പാർട്ടിയും (യുഡിപി) പീപ്പിൾസ് ഡെമോക്രാറ്റിക് ഫ്രണ്ടും (പിഡിഎഫ്) ബിജെപി–എൻപിപി
ഷില്ലോങ്∙ മേഘാലയയിൽ എൻപിപി-ബിജെപി സഖ്യത്തിനു പിന്തുണ പ്രഖ്യാപിച്ച് യുണൈറ്റഡ് ഡെമോക്രാറ്റിക് പാർട്ടി (യുഡിപി), പീപ്പിൾസ് ഡെമോക്രാറ്റിക് ഫ്രണ്ട് (പിഡിഎഫ്) എന്നീ കക്ഷികൾ. യുഡിപി, കോൺഗ്രസ്, തൃണമൂൽ കോൺഗ്രസ് പാർട്ടികൾ ഒരുമിച്ച് മേഘാലയയിൽ സർക്കാർ രൂപീകരിക്കാൻ ചർച്ച നടത്തുന്നുവെന്ന അഭ്യൂഹങ്ങൾക്കിടെയാണ്
കൊൽക്കത്ത ∙ വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പിലെ ബിജെപി വിജയത്തിനു തിളക്കം കുറവെന്നു വിലയിരുത്തൽ. ത്രിപുരയിൽ വീണ്ടും അധികാരത്തിലെത്തിയെങ്കിലും പാർട്ടിക്കു ലഭിച്ച വോട്ടിന്റെ ശതമാനക്കണക്കിൽ വൻ കുറവുണ്ടായി. മേഘാലയയിൽ എല്ലാ സീറ്റിലും മത്സരിച്ചെങ്കിലും കഴിഞ്ഞ തവണ ലഭിച്ചതിനെക്കാൾ ഒരു
ഷില്ലോങ് ∙ മേഘാലയയിൽ സർക്കാർ രൂപീകരണത്തിന് കോൺറാഡ് സാങ്മയെ ക്ഷണിച്ച് ഗവർണർ. ചൊവ്വാഴ്ച രാവിലെ 11ന് സത്യപ്രതിജ്ഞ ചെയ്യും. പ്രധാനമന്ത്രി നരേന്ദ്ര മോദിയും കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്
ന്യൂഡൽഹി ∙ വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പ് വിജയത്തിനു പിന്നാലെ സർക്കാർ രൂപീകരണവും ആഘോഷമാക്കാൻ ബിജെപി. ത്രിപുര, മേഘാലയ, നാഗാലാൻഡ്
ഷില്ലോങ്∙ നിയമസഭ തിരഞ്ഞെടുപ്പിൽ ഒരു പാർട്ടിക്കും കേവല ഭൂരിപക്ഷം ലഭിക്കാത്ത മേഘാലയയിൽ സർക്കാർ രൂപീകരണത്തിന് നാടകീയ നീക്കങ്ങൾ. നിലവിലെ കാവൽ മുഖ്യമന്ത്രിയും 26 സീറ്റുകൾ നേടി ഏറ്റവും വലിയ ഒറ്റകക്ഷിയായ എൻപിപിയുടെ അധ്യക്ഷനുമായ കോൺറാഡ് സാങ്മ സർക്കാരുണ്ടാക്കാൻ ഭൂരിപക്ഷമുണ്ടെന്ന് അവകാശവാദവുമായി ഇന്നലെ
കൊൽക്കത്ത ∙ ത്രിപുരയിൽ വീണ്ടും അധികാരത്തിലെത്തിയ ബിജെപി സർക്കാരിനെ ആരു നയിക്കുമെന്നതിൽ അനിശ്ചിതത്വം. കേന്ദ്ര സഹമന്ത്രി പ്രതിമ ഭൗമിക്കിനെക്കൂടി ബിജെപി പരിഗണിക്കുന്നതിനാൽ മുഖ്യമന്ത്രി പ്രഖ്യാപനം നീണ്ടേക്കാം. പ്രതിമ വന്നാൽ ത്രിപുരയിലെ ആദ്യ വനിതാ മുഖ്യമന്ത്രിയായിരിക്കും അവർ. നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിച്ചു ജയിച്ച പ്രതിമ ഭൗമിക് എംപിയുമാണ്.
കൊൽക്കത്ത ∙ മേഘാലയയിൽ മുഖ്യമന്ത്രി കോൺറാഡ് സാങ്മ ഗവർണറെ കണ്ട് പുതിയ സർക്കാർ രൂപീകരിക്കാനുള്ള അവകാശവാദം ഉന്നയിച്ചു. ബിജെപിക്ക് പുറമേ ചില പാർട്ടികൾ കൂടി സർക്കാരിനെ പിന്തുണയ്ക്കുമെന്ന് കോൺറാഡ് പറഞ്ഞു. സാങ്മ നയിക്കുന്ന എൻപിപി സർക്കാരിന്റെ ഭാഗമായിരുന്നു ബിജെപിയെങ്കിലും ഇരുകക്ഷികളും വേർപിരിഞ്ഞാണ് മത്സരിച്ചത്.
അഗർത്തല∙ ത്രിപുരയിൽ 32 സീറ്റുകൾ നേടി അധികാരത്തിലേറിയ ബിജെപി, മുഖ്യമന്ത്രി സ്ഥാനത്തേക്ക് വനിതയെ പരിഗണിക്കുന്നെന്ന് സൂചന. ത്രിപുരയിൽ തിരഞ്ഞെടുപ്പ് പ്രചാരണങ്ങൾക്കിടെ മുഖ്യമന്ത്രിയായിരുന്ന മാണിക് സാഹയെ മുഖ്യമന്ത്രി മുഖമായി ഉയർത്തികാട്ടിയിരുന്നെങ്കിലും, തിരഞ്ഞെടുപ്പു വിജയത്തിനു ശേഷം തീരുമാനം
ഒരു പതിറ്റാണ്ട് മുമ്പുവരെ വെറും ഒരു ശതമാനം മാത്രമായിരുന്ന വോട്ടു വിഹിതം ഒരിക്കൽക്കൂടി പതിൻമടങ്ങാക്കി നിലനിർത്തിയാണ് ബിജെപി ത്രിപുരയിൽ തുടർ ഭരണം ഉറപ്പാക്കിയത്. ഇടതു മുന്നണി - കോൺഗ്രസ് സഖ്യവും പുതു ശക്തിയായി ഉയർന്ന തിപ്ര മോത്തയും ഉയർത്തിയ ശക്തമായ വെല്ലുവിളിയെയും അതിജീവിച്ചു ഭരണം നിലനിർത്താനായത്
ന്യൂഡൽഹി∙ തിരഞ്ഞെടുപ്പ് പൂർത്തിയായ വടക്കുകിഴക്കൻ സംസ്ഥാനങ്ങളായ ത്രിപുര, മേഘാലയ, നാഗാലാൻഡ് എന്നിവിടങ്ങളിലേക്ക് സർക്കാർ രൂപീകരണ ചർച്ച പുരോഗമിക്കുന്നു. സംസ്ഥാനങ്ങളിലേക്ക് ബിജെപി നിരീക്ഷകരെ അയയ്ക്കും. ത്രിപുരയിൽ 32 സീറ്റ് നേടിയ ബിജെപി ഇന്ന് നിയമസഭാകക്ഷിയോഗം ചേരും.
മേഘാലയയിൽ എംഎൽഎമാരുടെ കൂറുമാറ്റം തടയാനായി വിവിധ പാർട്ടികളുടെ ശ്രമം. സർക്കാരുണ്ടാക്കാൻ എൻപിപിക്ക് പിന്തുണ നൽകുമെന്നു ബിജെപി പ്രഖ്യാപിച്ച സാഹചര്യത്തിൽ ഈ 2 പാർട്ടികളിലേക്കും എംഎൽഎമാർ കൂറുമാറുമെന്ന ഭയത്തിലാണ് മറ്റു പാർട്ടികൾ. 5 എംഎൽഎമാരെ ലഭിച്ചാൽ എൻപിപിക്കു തനിച്ചു സർക്കാരുണ്ടാക്കാം.
ന്യൂഡൽഹി ∙ ത്രിപുരയിൽ കോൺഗ്രസുമായുണ്ടാക്കിയ ധാരണ 2024 ലെ ലോക്സഭാ തിരഞ്ഞെടുപ്പിൽ ദേശീയ തലത്തിലുണ്ടാവില്ലെന്ന് സിപിഎം ജനറൽ സെക്രട്ടറി സീതാറാം യച്ചൂരി വ്യക്തമാക്കി. സഖ്യങ്ങൾ സംസ്ഥാനതലത്തിലാണു നടപ്പാക്കുക. ത്രിപുരയിൽ ഭരണഘടനാ മൂല്യങ്ങളും ജനാധിപത്യവും സംരക്ഷിക്കാൻ ജനങ്ങൾക്കൊപ്പം നിന്നുള്ള പോരാട്ടം സിപിഎം തുടരുമെന്നും യച്ചൂരി പറഞ്ഞു.
ത്രിപുരയിലെ മൂന്നു സീറ്റ് നേട്ടവും ബംഗാൾ, മഹാരാഷ്ട്ര, തമിഴ്നാട് ഉപതിരഞ്ഞെടുപ്പ് ജയങ്ങളും കോൺഗ്രസിന് ആശ്വാസമാണ്. എന്നാൽ, ബിജെപിയെ തോൽപിക്കാൻ ഈ മിടുക്ക് മതിയാകില്ലതാനും
കൊൽക്കത്ത ∙ ത്രിപുരയിലും മേഘാലയയിലും നാഗാലാൻഡിലും ഭരണം തുടരുക മാത്രമല്ല, നിലവിലുള്ള മുഖ്യമന്ത്രിമാരും തുടരും. തിരഞ്ഞെടുപ്പിനു 9 മാസം മുൻപ് മാത്രം മുഖ്യമന്ത്രിയായ മണിക് സാഹ തന്നെയായിരിക്കും ത്രിപുരയിൽ ബിജെപി മുഖ്യമന്ത്രിയാകുക. ബിപ്ലവ് കുമാർ ദേബിനെ മാറ്റിയാണ് മണിക് സാഹയെ ബിജെപി മുഖ്യമന്ത്രിയാക്കിയത്.
പാലക്കാട് ∙ ത്രിപുരയിലെ കോൺഗ്രസ്- സിപിഎം സഖ്യം തോറ്റാലും ജയിച്ചാലും ശരിയാണെന്നു സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ പറഞ്ഞു. ബിജെപിയെ നേരിടാൻ കോൺഗ്രസിന് ഒറ്റയ്ക്ക് കഴിവില്ല. ത്രിപുരയിൽ സിപിഎമ്മിനും കോൺഗ്രസിനും പ്രവർത്തിക്കാൻ പറ്റാത്ത അവസ്ഥയാണ്.
രുംവർഷത്തെ ലോക്സഭാ തിരഞ്ഞെടുപ്പിനു മുന്നോടിയായി ഈ വർഷം 9 സംസ്ഥാനങ്ങളിൽ നടക്കുന്ന തിരഞ്ഞെടുപ്പുകളിൽ ആദ്യ മൂന്നെണ്ണത്തിന്റെ ചിത്രമാണ് ഇപ്പോൾ തെളിഞ്ഞിരിക്കുന്നത്; ഇതിൽനിന്നു പൊതുതിരഞ്ഞെടുപ്പിന്റെ ദിശാസൂചിക കൃത്യമായി കണ്ടെത്താനാകില്ലെങ്കിലും. വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലെ ബിജെപിയുടെ വിജയക്കുതിപ്പിന്റെ ആവർത്തനമുദ്രകളായി മാറുന്നു,
ന്യൂഡൽഹി∙ ബിജെപി കേരളത്തിലും ജയിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. മേഘാലയയിലും നാഗാലാൻഡിലും ബിജെപി സർക്കാരുണ്ടാക്കിയതുപോലെ കേരളത്തിലും സർക്കാരുണ്ടാക്കുമെന്നും അദ്ദേഹം പറഞ്ഞു. വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ ന്യൂനപക്ഷങ്ങൾ ബിജെപിയെ ഭയക്കുന്നില്ല. ക്രിസ്ത്യൻ സഹോദരങ്ങൾ ബിജെപിക്കൊപ്പം നിന്നു. ഡൽഹിയും
കൊഹിമ ∙ നാഗാലാൻഡ് നിയമസഭ നാണക്കേടിന്റെ ചരിത്രം തിരുത്തി. സൽഹൗതുവാനോ കർസ്, ഹെകാനി ജകാലു എന്നീ വനിതകളുടെ വിജയം പുതിയ ചരിത്രമായി. 60 വർഷം മുൻപ് രൂപീകരിച്ച സംസ്ഥാനത്ത് 12 നിയമസഭാ തിരഞ്ഞെടുപ്പുകൾ കഴിഞ്ഞിട്ടും 60 അംഗ സഭയിലേക്ക് ഒരു വനിതയും ജയിച്ചുവന്നില്ല.
കൊൽക്കത്ത ∙ നാഗാലാൻഡിൽ എൻഡിപിപി -ബിജെപി സഖ്യത്തിന്റേത് അനായാസ വിജയം. 60 സീറ്റിലും മത്സരിച്ച ഏക മുന്നണി സുസ്ഥിരമായ സർക്കാരും വികസനവും എന്ന മുദ്രാവാക്യവുമായാണ് വോട്ട് തേടിയത്. 37 സീറ്റുകളിൽ ജയിച്ചു. കോൺഗ്രസ് ഉൾപ്പെടെയുള്ള പാർട്ടികൾക്ക് മുഴുവൻ സീറ്റുകളിലും സ്ഥാനാർഥികളെ നിർത്താൻ കഴിഞ്ഞിരുന്നില്ല.
കൊൽക്കത്ത ∙ ബിജെപിയെ ഭരണത്തിൽ നിന്ന് പുറത്താക്കുക എന്ന ലക്ഷ്യത്തിനു വേണ്ടി എല്ലാ വൈരുധ്യങ്ങളും മറന്ന് കൈകോർത്തെങ്കിലും സിപിഎമ്മിനും കോൺഗ്രസിനും ത്രിപുര ഫലം കയ്പുനിറഞ്ഞതായി. വിജയം ഒരു സൂനാമി പോലെയായിരിക്കുമെന്ന് അവകാശപ്പെട്ട ബിജെപിക്കും കിട്ടിയത് തിളക്കം കുറഞ്ഞ വിജയമാണ്.
കൊൽക്കത്ത ∙ ആർക്കും കേവല ഭൂരിപക്ഷമുണ്ടാകില്ല എന്ന ചരിത്രം മേഘാലയ ഇത്തവണയും തിരുത്തിയില്ല. 20 സീറ്റ് മാത്രമുണ്ടായിരുന്ന, ന്യൂനപക്ഷ സർക്കാറിനെ നയിച്ച എൻപിപി (നാഷനൽ പീപ്പിൾസ് പാർട്ടി) ഇത്തവണ 26 സീറ്റാണ് നേടിയത്. 60 അംഗ നിയമസഭയിൽ 59 എണ്ണത്തിലാണ് വോട്ടെടുപ്പ് നടന്നിരുന്നത്.
കൊൽക്കത്ത ∙ ത്രിപുരയിലും നാഗാലാൻഡിലും ബിജെപി സഖ്യത്തിനു വിജയത്തുടർച്ച. മേഘാലയയിൽ ഭരണത്തിലിരുന്ന എൻപിപി–ബിജെപി സഖ്യം വേർപിരിഞ്ഞ് ഒറ്റയ്ക്കു മത്സരിച്ചെങ്കിലും ആർക്കും കേവല ഭൂരിപക്ഷം നേടാനായില്ല. ഇതോടെ ഭരണത്തുടർച്ചയ്ക്കായി വീണ്ടും ഒന്നിക്കാൻ ഇരുപാർട്ടികളും തീരുമാനിച്ചു. ത്രിപുരയിൽ സിപിഎം – കോൺഗ്രസ് സഖ്യപരീക്ഷണം ഫലം കണ്ടില്ല.
ലോക്സഭാ തിരഞ്ഞെടുപ്പിനെയും ഒരുപിടി നിയമസഭാ തിരഞ്ഞെടുപ്പുകളെയും നേരിടാന് കൂടുതല് ഉൗര്ജം ബിജെപിക്ക് നല്കുന്നതാണ് വടക്കുകിഴക്കിലെ പോരാട്ടഫലം. ഭാരത് ജോഡോയിലൂടെ നവജീവന് നേടാന് ശ്രമിക്കുന്ന കോണ്ഗ്രസിന് മുന്നിലുള്ള കൂടുതല് ദുര്ഘടമായ പാതയാണെന്ന ഒാര്മ്മപ്പെടുത്തലുണ്ട്.
കൊഹിമ∙ ചരിത്രത്തിലാദ്യമായി നാഗാലാന്ഡ് നിയമസഭയിലേക്ക് ആദ്യ വനിതാ എംഎല്എമാർ. എൻഡിപിപിക്കുവേണ്ടി ദിമാപൂർ–IIIയിൽ നിന്ന് മത്സരിച്ച ഹെകാനി ജഖാലു, വെസ്റ്റേണ് അംഗാമിയിൽ നിന്ന് ജനവിധി തേടിയ സല്ഹൗതുവോനുവോ ക്രൂസ് എന്നിവരാണ് തിളക്കമാർന്ന വിജയത്തോടെ ചരിത്രം കുറിച്ചത്. 154 പോസ്റ്റൽ വോട്ടുകൾ ഉൾപ്പെടെ 14,395 വോട്ടാണ് ജഖാലു നേടിയത് (45.16%). രണ്ടാമത് എത്തിയത് ലോക് ജനശക്തി പാർട്ടി (രാം വിലാസ്)ക്കു വേണ്ടി മത്സരിച്ച അഷെതോ ഷിമോമിയാണ് (12,859 വോട്ട്– 40.34%). അതേസമയം സല്ഹൗതുവോനുവോയുടെ വിജയം തലനാരിഴയ്ക്കായിരുന്നു. 6,956 വോട്ട് (49.87%) വോട്ട് നേടിയപ്പോൾ മുഖ്യ
കൊഹിമ ∙ നാഗാലാൻഡിൽ വൻ ഭൂരിപക്ഷത്തോടെ എൻഡിപിപി–ബിജെപി സഖ്യം ഭരണത്തുടർച്ചയിലേക്ക്. 60 മണ്ഡലങ്ങളിൽ നടന്ന തിരഞ്ഞെടുപ്പിൽ 43 ഇടത്ത് എൻഡിഎ സഖ്യം മുന്നിട്ട് നിൽക്കുന്നു. രണ്ടിടത്ത്
ഷില്ലോങ്∙ മേഘാലയ തിരഞ്ഞെടുപ്പിന്റെ ഫലസൂചനകൾ പുറത്തുവരുമ്പോൾ ആർക്കും വ്യക്തമായ ഭൂരിപക്ഷം നേടാൻ സാധിച്ചിട്ടില്ല. 60 അംഗ നിയമസഭയിലേക്കുള്ള തിരഞ്ഞെടുപ്പിൽ സ്ഥാനാർഥി മരിച്ചതിനാൽ സോഹിയോങ്
അഗർത്തല ∙ ആവേശകരമായ തിരഞ്ഞെടുപ്പു പോരാട്ടം നടക്കുന്ന ത്രിപുരയിൽ, ഭരണം നിലനിർത്തുമെന്ന ആത്മവിശ്വാസത്തിൽ ബിജെപിയുടെ കുതിപ്പ്. കേവല ഭൂരിപക്ഷത്തിന് 31 സീറ്റുകൾ വേണ്ട ത്രിപുരയിൽ, 30 സീറ്റുകളിൽ ലീഡ് ചെയ്യുന്ന ബിജെപിയാണ് ഏറ്റവും
അഗർത്തല ∙ ബിജെപി, സിപിഎം-കോണ്ഗ്രസ്, തിപ്ര മോത്ത പാർട്ടികൾ തമ്മിലുള്ള ത്രികോണ മത്സരത്തിനു സാക്ഷ്യം വഹിച്ച ത്രിപുരയിൽ നിർണായക ശക്തിയായി തിപ്ര മോത്ത പാര്ട്ടി.
പാലക്കാട് ∙ ത്രിപുരയിൽ കോൺഗ്രസ്– സിപിഎം സഖ്യം തോറ്റാലും ജയിച്ചാലും ശരിയാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ. ബിജെപിയെ നേരിടാൻ കോൺഗ്രസിന് ഒറ്റയ്ക്ക് കഴിവില്ല. ത്രിപുരയിൽ സിപിഎമ്മിനും കോൺഗ്രസിനും പ്രവർത്തിക്കാൻ പറ്റാത്ത അവസ്ഥയാണ്. കുറഞ്ഞ വോട്ടാണ് ഉളളതെങ്കിലും അവിടെ
അഗർത്തല / ഷില്ലോങ് / കൊഹിമ ∙ഇന്ത്യയുടെ വടക്കു കിഴക്കിലെ മൂന്നു സംസ്ഥാനങ്ങളിലേക്കു നടന്ന തിരഞ്ഞെടുപ്പിൽ ബിജെപിക്ക് പൊൻതിളക്കം. ഫലപ്രഖ്യാപനം പൂർണമായപ്പോൾ മൂന്നു സംസ്ഥാനങ്ങളിലും തനിച്ചോ, സഖ്യത്തിനൊപ്പമോ അധികാരമുറപ്പിക്കാൻ ബിജെപിക്കായി. ഒരുഘട്ടത്തിൽ ലീഡ് നില മാറിമറിഞ്ഞ് ത്രിപുര ബിജെപിയുടെ ഹൃദയമിടിപ്പ്
കൊൽക്കത്ത ∙ ത്രിപുര, മേഘാലയ, നാഗാലാൻഡ് എന്നീ സംസ്ഥാനങ്ങളിലേക്കു നടന്ന നിയമസഭാ തിരഞ്ഞെടുപ്പിന്റെ ഫലം ഇന്ന്. രാവിലെ 8ന് വോട്ടെണ്ണൽ തുടങ്ങും. അക്രമം ഒഴിവാക്കാൻ വൻ സുരക്ഷ ഒരുക്കിയിട്ടുണ്ട്. ത്രിപുരയിൽ തിരഞ്ഞെടുപ്പു കമ്മിഷന്റെ നേതൃത്വത്തിൽ കഴിഞ്ഞ ദിവസം സമാധാന സമ്മേളനം നടത്തിയിരുന്നു.
അധികാരം തിരിച്ചുപിടിക്കാന് കോണ്ഗ്രസിന്റെ ‘കൈ’പിടിച്ച സിപിഎമ്മിന് ത്രിപുര നിയമസഭാ തിരഞ്ഞെടുപ്പില് വീണ്ടും തിരിച്ചടി. കോണ്ഗ്രസുമായി സഖ്യത്തിലേര്പ്പെട്ട് 60 അംഗ നിയമസഭയിൽ 43 സീറ്റില് മത്സരിച്ച സിപിഎം 11 സീറ്റ് നേടി. 13 സീറ്റില് മത്സരിച്ച കോണ്ഗ്രസിന് 3 സീറ്റാണ് ലഭിച്ചത്.
അദ്ഭുതങ്ങളൊന്നും സംഭവിച്ചില്ല, ദേശീയ പാർട്ടികൾ പടിക്കു പുറത്തു നിൽക്കട്ടെ എന്ന് പ്രഖ്യാപിച്ചുകൊണ്ട് മേഘാലയയിൽ എൻപിപിക്ക് മികച്ച മുന്നേറ്റം. വിവാദങ്ങൾ ഏറെ ഉയർന്നിട്ടും, മോദിയും രാഹുൽ ഗാന്ധിയും അമിത് ഷായും മമതാ ബാനർജിയും മാറി മാറി പ്രചരണത്തിന് എത്തിയിട്ടും മേഘായയിലെ ജനങ്ങൾ കോൺറാഡ് സാങ്മയുടെ നാഷനൽ
ന്യൂഡൽഹി / കൊൽക്കത്ത ∙ ത്രിപുരയിലും മേഘാലയയിലും നാഗാലാൻഡിലും തുടർഭരണമെന്ന് എക്സിറ്റ് പോൾ പ്രവചനം. ത്രിപുരയിൽ 4 സർവേകളിൽ മൂന്നും ബിജെപി ഭരണം നിലനിർത്തുമെന്നു പറയുന്നു. അതേസമയം, സിപിഎം– കോൺഗ്രസ് സഖ്യവും തിപ്ര മോത്ത
ന്യൂഡൽഹി ∙ ത്രിപുരയിൽ ബിജെപി സഖ്യത്തിന് തുടർ ഭരണം പ്രവചിച്ച് ഇന്ത്യ ടുഡെ– ആക്സിസ് മൈ ഇന്ത്യ എക്സിറ്റ് പോൾ. 36 മുതൽ 45 സീറ്റുവരെ ബിജെപി സഖ്യം നേടുമെന്നാണ് പ്രവചനം. കോൺഗ്രസ്– സിപിഎം
ഷില്ലോങ് ∙ മേഘാലയ നിയമസഭാ തിരഞ്ഞെടുപ്പ് പൂർത്തിയായപ്പോൾ പ്രതീക്ഷകളോടെ കേരളത്തിൽ നിന്നുള്ള നേതാക്കൾ. പൂജ്യത്തിൽനിന്ന് ഉയിർത്തെഴുന്നേൽക്കാൻ ശ്രമിക്കുന്ന മേഘാലയ കോൺഗ്രസിന് കരുത്തുനൽകിയത് കേരളത്തിൽ
ഷില്ലോങ്/കൊഹിമ∙ നിയമസഭാ തിരഞ്ഞെടുപ്പു നടക്കുന്ന വടക്കുകിഴക്കൻ സംസ്ഥാനങ്ങളായ മേഘാലയയിലും നാഗാലാൻഡിലും വോട്ടെടുപ്പ് അവസാനിച്ചു. മേഘാലയയിൽ 76.27 ശതമാനം പോളിങ്ങും നാഗാലാൻഡിൽ 84.08 ശതമാനം പോളിങ്ങും രേഖപ്പെടുത്തി. കനത്ത സുരക്ഷയിൽ ഇരു സംസ്ഥാനങ്ങളിലും രാവിലെ 7ന് ആരംഭിച്ച വോട്ടെടുപ്പ് വൈകിട്ട് 4നാണ് അവസാനിച്ചത്. മാർച്ച് രണ്ടിനാണ് വോട്ടെണ്ണൽ.
ഷില്ലോങ് ∙ ഇന്നു നടക്കുന്ന മേഘാലയ നിയമസഭാ തിരഞ്ഞെടുപ്പിലെ സ്ഥാനാർഥിപ്പട്ടികയിലെ പേരുകൾ കണ്ടു പേരിൽ എന്തൊക്കെയോ ഒളിഞ്ഞിരിക്കുന്നില്ലേ എന്നു ചോദിക്കുകയാണു പലരും. ‘ഇവാൻ ബോതം’ മുതൽ ‘നെഹ്റു സ്യൂട്ടിങ്’ വരെയുള്ള വ്യത്യസ്തമായ പേരുകളോടു കൂടി ഒട്ടേറെ സ്ഥാനാർഥികളാണു മത്സരത്തിനുള്ളത്. നാർത്യാങ്ങിൽ നിന്നുള്ള
ഏഴു സഹോദരിമാർ. ഇന്ത്യയുടെ വടക്കുകിഴക്കൻ സംസ്ഥാനങ്ങളുടെ വിളിപ്പേര്. ഇതിൽ രണ്ടു സംസ്ഥാനങ്ങൾ തിങ്കളാഴ്ച പോളിങ് ബൂത്തിലേക്ക് – മേഘാലയയും നാഗാലൻഡും. പ്രതിപക്ഷമില്ലാതെ മഴവിൽസഖ്യം ഭരിക്കുന്ന നാഗാലാൻഡും കഴിഞ്ഞ തിരഞ്ഞെടുപ്പിൽ ഏറ്റവുമധികം സീറ്റു ലഭിച്ച കോൺഗ്രസ് വർഷം അഞ്ചു പിന്നിടുമ്പോൾ സാമാജികരുടെ
കൊഹിമ∙ രാഷ്ട്രീയ വിഷയങ്ങൾക്കപ്പുറം മനുഷ്യാവകാശ പ്രശ്നങ്ങൾ കൂടി സജീവമായി ചർച്ചചെയ്യപ്പെടുന്ന വേദിയാണ് വടക്കുകിഴക്കൻ മേഖലയിലെ തിരഞ്ഞെടുപ്പുകൾ. സ്വാതന്ത്ര്യത്തിന്റെ 75–ാം വാർഷികം ‘ആസാദി കാ അമൃത് മഹോത്സവ്’ ആയി ആഘോഷിക്കപ്പെടുന്ന ഘട്ടത്തിലും വിഘടനവാദം, ഗോത്രപ്രശ്നം, അതിർത്തി തർക്കം, കുടിയേറ്റം തുടങ്ങി പരിഹരിക്കപ്പെടാത്ത
ദിമാപുർ∙ വടക്കുകിഴക്കൻ മേഖലയെ കോൺഗ്രസ് എടിഎം ആയി ഉപയോഗിച്ചെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. കോൺഗ്രസ് ഭരണകാലത്ത് സംസ്ഥാനത്ത് അസ്ഥിരത നിലനിന്നിരുന്നു. സംസ്ഥാനത്തിന്റെ വികസനത്തിനുള്ള പണമെല്ലാം കോൺഗ്രസ് തട്ടിയെടുത്തു. ഡൽഹിയിൽ
മേഘാലയയുടെ സിഇഒയാണ് കോൺറാഡ് സാങ്മ. യുഎസിലും ലണ്ടനിലും ബിസിനസ് മാനേജ്മെന്റ് പഠിച്ച, 40-ാം വയസ്സിൽ മേഘാലയയുടെ മുഖ്യമന്ത്രിയായ കോൺറാഡ് കഴിഞ്ഞ അഞ്ചു വർഷം ഒരു ന്യൂനപക്ഷ സർക്കാരിനെ നയിച്ചത് അസാമാന്യ കയ്യടക്കത്തോടെ.കോൺറാഡ് നയിക്കുന്ന നാഷനൽ പീപ്പിൾസ് പാർട്ടി(എൻപിപി)യാണ് വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽനിന്നു
മുകുൾ സാങ്മ എന്ന മെഡിക്കൽ ഡോക്ടർക്ക് തിരഞ്ഞെടുപ്പ് കുടുംബ കാര്യമാണ്. മുകുൾ സാങ്മ, ഭാര്യ ഡിക്കാൻചി ഷിര, മകൾ മിയാനി ഷിര, അനുജൻ സെനിത്ത് സാങ്മ എന്നിവർ ഇത്തവണയും മത്സരരംഗത്തുണ്ട്. കോൺഗ്രസ് സ്ഥാനാർഥിയായി കഴിഞ്ഞ തവണ ജയിച്ച ഈ 4 പേരും ഇത്തവണ തൃണമൂൽ ടിക്കറ്റിലാണ് മത്സരിക്കുന്നത്.
അടുത്ത ലോക്സഭാ തിരഞ്ഞെടുപ്പിനു മുൻപ് ബംഗാളിനു പുറത്തേക്ക് തൃണമൂൽ കോൺഗ്രസിനെ വളർത്തണമെന്ന മമത ബാനർജിയുടെ സ്വപ്നം സഫലമാകുമോ എന്ന ചോദ്യത്തിന് മേഘാലയ ഉത്തരം നൽകും. ഗോവയിൽ പരാജയപ്പെട്ട പാർട്ടിക്ക് 70% ബംഗാളികളുള്ള ത്രിപുരയിലും വലിയ പ്രതീക്ഷയില്ല. എന്നാൽ, 2 തവണ മുഖ്യമന്ത്രിയായിരുന്ന മുകുൾ സാങ്മയുടെ
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ തിരഞ്ഞെടുപ്പു റാലിക്കു മേഘാലയ സർക്കാർ അനുമതി നിഷേധിച്ചു. മുഖ്യമന്ത്രി കോൺറാഡ് സാങ്മയുടെ മണ്ഡലമായ ഗാരോ ഹിൽസ് സൗത്ത് തുറയിലെ പിഎ.സാങ്മ സ്റ്റേഡിയത്തിൽ 24 നു നടത്താനിരുന്ന റാലിക്കാണു സംസ്ഥാന കായികവകുപ്പ് അനുമതി നിഷേധിച്ചത്. റാലിയുമായി മുന്നോട്ടുപോകുമെന്നു ബിജെപി
നാഗാലാൻഡിന്റെ നിയമസഭാ ചരിത്രത്തിൽ ഇതുവരെ സ്ത്രീകളൊന്നും എംഎൽഎമാരായി തിരഞ്ഞെടുക്കപ്പെട്ടിട്ടില്ല. 1963–ല് സംസ്ഥാനം രൂപീകരിക്കപ്പെട്ട ശേഷം നടന്ന 13 നിയമസഭാ തിരഞ്ഞെടുപ്പുകളിലും ഇതായിരുന്നു സ്ഥിതി. ഇത് നിയമസഭയിലെ മാത്രം കാര്യമല്ല. 2022–ല് മാത്രമാണ് സംസ്ഥാനത്തുനിന്ന് ഒരു സ്ത്രീയെ രാജ്യസഭയിലേക്ക് അയച്ചത്. മഹിളാ മോർച്ചയുടെ നാഗാലാൻഡ് സംസ്ഥാന അധ്യക്ഷയായിരുന്ന ഫാങ്നോൺ കൊന്യാക്കാണ് സംസ്ഥാനത്തുനിന്ന് രാജ്യസഭയിലെത്തിയ ആദ്യ വനിത. യുഡിഎഫ് സ്ഥാനാർഥിയായി 1977–ൽ ലോക്സഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട റാണോ എം. ഷൈസയാണ് ഇതിനു മുൻപ് പാർലമെന്റിലേക്ക് തിരഞ്ഞെടുക്കപ്പെട്ട ഏക വനിത.
ടുറ (മേഘാലയ)∙ സംസ്ഥാന തിരഞ്ഞെടുപ്പ് 27ന് നടക്കാനിരിക്കെ, പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ റാലിക്ക് സ്റ്റേഡിയം അനുവദിക്കാതെ മേഘാലയ സർക്കാർ. പി.എ. സാങ്മ സ്റ്റേഡിയത്തിൽ പ്രധാനമന്ത്രിയുടെ തിരഞ്ഞെടുപ്പ് പ്രചാരണ പരിപാടിക്കായി സംസ്ഥാന ബിജെപി നേതൃത്വമാണ് അനുമതി തേടിയത്. മുഖ്യമന്ത്രി കോൺറാഡ് കെ. സാങ്മയുടെ
ന്യൂഡൽഹി ∙ ബീഫ് കഴിക്കുന്നതിനു ബിജെപി നിരോധനം ഏർപ്പെടുത്തിയിട്ടില്ലെന്നും അതിനു പാർട്ടി എതിരല്ലെന്നും മേഘാലയ അധ്യക്ഷന് ഏണസ്റ്റ് മാവ്റി. താന് ബീഫ് കഴിക്കാറുണ്ടെന്നും വാർത്താ ഏജൻസിക്കു നൽകിയ അഭിമുഖത്തിൽ ഏണസ്റ്റ് മാവ്റി പറഞ്ഞു. മേഘാലയയില് നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണു ബിജെപി സംസ്ഥാന
ഷില്ലോങ്∙ കേന്ദ്ര സർക്കാരിന്റെ ജനക്ഷേമ പദ്ധതികകളുടെ ഗുണഫലം മേഘാലയിലെ വളരെ കുറച്ച് കുടുംബങ്ങൾക്കു മാത്രമേ ലഭിച്ചുള്ളൂവെന്ന് അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ. നിയമസഭ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് മേഘാലയയിലെ മഹേന്ദ്രഗഞ്ച്, ഘർകുട്ട എന്നിങ്ങനെ വിവിധ സ്ഥലങ്ങളിൽ നടന്ന തിരഞ്ഞെടുപ്പ് പ്രചരണ റാലിയിൽ
കൊഹിമ∙ നാഗാലാൻഡിന്റെ പുരോഗതിക്കും സമാധാനത്തിനും സമൃദ്ധിക്കും വേണ്ടി ബിജെപി–എൻഡിപിപി സഖ്യം തുടരുമെന്ന് കേന്ദ്ര തുറമുഖ വികസനമന്ത്രി സർബാനന്ദ സോനോവാൾ. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നിരന്തര പരിശ്രമത്തിന്റെ ഫലമായാണ് നാഗാലാൻഡിലും വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലും സമഗ്ര വികസനം സാധ്യമായത്. വടക്കുകിഴക്കൻ മേഖല
ന്യൂഡൽഹി∙ തിരഞ്ഞെടുപ്പിന്റെ നിശബ്ദ പ്രചാരണ സമയത്ത് സമൂഹമാധ്യമങ്ങളിലൂടെ വോട്ട് തേടുന്ന സന്ദേശങ്ങൾ പാടില്ലെന്ന് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷന്. ഇനിയുള്ള തിരഞ്ഞെടുപ്പുകളില് നിയന്ത്രണം കര്ശനമാക്കുമെന്നും കമ്മിഷന് അറിയിച്ചു. ത്രിപുരയിൽ നിശബ്ദ പ്രചാരണ സമയത്ത് വോട്ടഭ്യർഥിച്ച്
വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലെ ബിജെപി സ്വാധീനത്തിന്റെ മാറ്റുരയ്ക്കുന്നതാകും മേഘാലയ, നാഗാലാൻഡ് നിയമസഭകളിലേക്ക് 27നു നടക്കുന്ന തിരഞ്ഞെടുപ്പ്. പ്രാദേശിക പാർട്ടികളുമായി സഖ്യമുണ്ടാക്കി പതിയെ അവയെ വിഴുങ്ങി ഭരണം പിടിച്ചെടുക്കുന്ന ബിജെപിയുടെ ഈ മേഖലയിലെ പതിവുശൈലി ഈ സംസ്ഥാനങ്ങളിൽ എത്രത്തോളം വിജയിക്കുമെന്ന് ഫലം
അഗർത്തല ∙ ബിജെപിയും സിപിഎം-കോൺഗ്രസ് സഖ്യവും മുഖാമുഖം ഏറ്റുമുട്ടിയ ത്രിപുര തിരഞ്ഞെടുപ്പിൽ പോളിങ് 81 ശതമാനത്തിനു മുകളിൽ. കനത്ത പൊലീസ് കാവലിൽ നടന്ന വോട്ടെടുപ്പിൽ ഒറ്റപ്പെട്ട അക്രമങ്ങളുണ്ടായി. വോട്ടർമാരെ ബിജെപി പ്രവർത്തകർ തടഞ്ഞുവച്ചതായി പ്രതിപക്ഷ നേതാവ് മണിക് സർക്കാർ ആരോപിച്ചു.
അഗർത്തല∙ ത്രിപുര നിയമസഭാ തിരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പ് പൂർത്തിയായി. 81.10% പോളിങ് രേഖപ്പെടുത്തി. പല ബൂത്തുകൾക്കു മുൻപിലും രാവിലെ വലിയ നിര രൂപപ്പെട്ടിരുന്നു. അവസാന മണിക്കൂറുകളിലും ബൂത്തുകളിൽ വൻ നിരയാണ്. ഒരു മണിക്കു മുൻപായി 51.42% പേർ വോട്ടുരേഖപ്പെടുത്തി.
അധികാരം നിലനിര്ത്താൻ ബിജെപി, അധികാരം തിരിച്ചുപിടിക്കാൻ കോൺഗ്രസിനെ ഒപ്പംകൂട്ടി സിപിഎമ്മിന്റെ രാഷ്ട്രീയനീക്കം, കന്നിയങ്കം തിളക്കത്തോടെ ജയിച്ചുകയറാൻ തിപ്ര മോത്ത പാര്ട്ടി തലവന് പ്രദ്യോത് മാണിക്യ ദേബ് ബര്മന്റെ കഠിന പരിശ്രമം, സ്വാധീനം വെളിപ്പെടുത്താൻ ബംഗാള് മുഖ്യമന്ത്രി മമതാ ബാനര്ജിയുടെ തൃണമൂല് കോണ്ഗ്രസ്, ഇവയെല്ലാം ചേര്ന്ന് അരങ്ങു തകര്ക്കുന്ന കാഴ്ചയാണ് ത്രിപുരയില്.
കാസർകോട്∙ കേരളത്തിൽ ത്രിപുര ഐക്യദാർഢ്യ സമ്മേളനം സംഘടിപ്പിക്കുന്ന സിപിഎമ്മിന്റെ ഏക മുഖ്യമന്ത്രിയും പിബി അംഗവുമായ പിണറായി വിജയനും സിപിഎമ്മുമായി മതേതര സഖ്യം ഉണ്ടാക്കിയ കോൺഗ്രസിന്റെ മുൻ ദേശീയ അധ്യക്ഷൻ രാഹുൽ ഗാന്ധിയും എന്തുകൊണ്ട് ത്രിപുരയിൽ പ്രചരണത്തിനു പോയില്ലെന്ന ചോദ്യവുമായി ബിജെപി നേതാവ് കെ.ശ്രീകാന്ത്.
ന്യൂഡൽഹി∙ കോണ്ഗ്രസിന് കൈകൊടുത്ത ത്രിപുര മോഡല് ദേശീയതലത്തില് നടപ്പാക്കില്ലെന്ന് സിപിഎം ജനറല് സെക്രട്ടറി സീതാറാം യച്ചൂരി. കോണ്ഗ്രസ് പങ്കാളിത്തത്തോടെ സര്ക്കാരുണ്ടാക്കണോയെന്ന് തിരഞ്ഞെടുപ്പ് ഫലം വന്നശേഷം ചര്ച്ചചെയ്ത് തീരുമാനിക്കുമെന്നും അദ്ദേഹം
അഗർത്തല ∙ ബിജെപിയും സിപിഎം-കോൺഗ്രസ് സഖ്യവും നേരിട്ട് ഏറ്റുമുട്ടുന്ന ത്രിപുര നിയമസഭാ തിരഞ്ഞെടുപ്പിന്റെ പ്രചാരണം അവസാനിച്ചു. നാളെയാണു വോട്ടെടുപ്പ്. 60 സീറ്റുകളിൽ 36 കഴിഞ്ഞ തവണ നേടിയ ബിജെപിക്ക് ഇത്തവണ സിപിഎം – കോൺഗ്രസ് സഖ്യം കടുത്ത വെല്ലുവിളി ഉയർത്തുന്നു. ബിജെപിയുടെ സഖ്യകക്ഷിയായ ഐപിഎഫ്ടി കഴിഞ്ഞ തവണ 8 സീറ്റ് നേടിയിരുന്നു. കഴിഞ്ഞ തവണ 16 സീറ്റാണ് സിപിഎമ്മിന് ലഭിച്ചത്.
കൊഹിമ∙ 1963 ലാണ് നാഗാലാൻഡിന് സംസ്ഥാന പദവി ലഭിക്കുന്നത്. 13 നിയമസഭാ തിരഞ്ഞെടുപ്പ് കണ്ടെങ്കിലും സംസ്ഥാനത്തിന് ഇന്നുവരെ ഒരു വനിതാ നിയമസഭാംഗത്തെ ലഭിച്ചിട്ടില്ലെന്നതാണ് വാസ്തവം. നാഗാലാൻഡിന്റെ ജനസംഖ്യ പരിശോധിക്കുകയാണെങ്കിൽ 49.79% പേരും സ്ത്രീകളാണ്. എന്നാൽ തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ തയാറായത് 6.67% സ്ത്രീകൾ മാത്രമാണ്. 2018-ൽ അഞ്ച് സ്ഥാനാർഥികൾ വിധി തേടിയെങ്കിലും പരാജയം ഏറ്റുവാങ്ങേണ്ടി വന്നു. അവാൻ കൊന്യാക്
അഗർത്തല∙ ത്രിപുരയില് ഭരണത്തുടര്ച്ച നേടിയാല് മുഖ്യമന്ത്രി ആരാകുമെന്ന് തീരുമാനിച്ചിട്ടില്ലെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന് രജിബ് ഭട്ടാചാര്യ. ബിജെപിയിലെ ആഭ്യന്തര തര്ക്കങ്ങള്ക്കിടെയാണ് പാര്ട്ടി സംസ്ഥാന അധ്യക്ഷന്റെ സുപ്രധാന പ്രതികരണം. പുതിയ ഗോത്ര പാര്ട്ടി വെല്ലുവിളിയാകുമെന്നും രജിബ് ഭട്ടാചാര്യ സമ്മതിക്കുന്നു. എങ്കിലും ഗോത്രമേഖലയില് ബിജെപി വന്വിജയം നേടുമെന്നും ത്രിപുര ബിജെപി അധ്യക്ഷന് പറഞ്ഞു.
നിയമസഭാ തിരഞ്ഞെടുപ്പിൽ സൂനാമി പോലെ ഒന്ന് സംഭവിക്കുമെന്നും ബിജെപി കൂടുതൽ സീറ്റോടെ അധികാരത്തിലെത്തുമെന്നും ത്രിപുര മുഖ്യമന്ത്രി മണിക് സാഹ പറഞ്ഞു. ബിപ്ലബ് ദേബിനെ നിയമസഭാ തിരഞ്ഞെടുപ്പിന് 9 മാസം മുൻപ് മാറ്റിയതു തിരഞ്ഞെടുപ്പിൽ ഭരണവിരുദ്ധവികാരം ഉണ്ടാകുമെന്നു കരുതിയല്ലെന്നും അദ്ദേഹം ‘മനോരമ’യോടു പറഞ്ഞു.
കൊഹിമ ∙ നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി ബിജെപി ദേശീയ അധ്യക്ഷൻ ജെ.പി.നഡ്ഡ ചൊവ്വാഴ്ച നാഗാലാൻഡിൽ എത്തും. ബിജെപിയും സഖ്യകക്ഷിയായ
അഗർത്തല∙ ത്രിപുര മുഖ്യമന്ത്രി പദവിയില് നിന്ന് മാറിയതിലും ഇത്തവണ മത്സരിക്കാത്തതിലും നിരാശയില്ലെന്ന് മുന്മുഖ്യമന്ത്രി ബിപ്ലബ് കുമാര് ദേബ്. ദേശീയതലത്തില് പ്രവര്ത്തിക്കാനാണ് പാര്ട്ടി ഇപ്പോള് അവസരം നല്കിയിട്ടുള്ളത്. മുഖ്യമന്ത്രി മണിക് സാഹയെ ബിജെപിയിലേക്ക് കൊണ്ടുവന്നത് താനാണെന്നും ബിപ്ലബ് കുമാര് ദേബ് പറഞ്ഞു. തന്റെ കാലത്തും
ത്രിപുരയിൽ കോൺഗ്രസുമായി ധാരണയിലെത്തിയത് താഴെത്തട്ടിലുള്ള ജനങ്ങളുടെ സമ്മർദം മൂലമാണെന്നു ത്രിപുര മുൻ മുഖ്യമന്ത്രി മണിക് സർക്കാർ. ജനാധിപത്യവും നിയമവാഴ്ചയും പുനഃസ്ഥാപിക്കാനാണ് അഭിപ്രായവ്യത്യാസങ്ങൾ മറന്നു കോൺഗ്രസുമായി ധാരണയിലെത്തിയത്.
കൊഹിമ ∙ നാഗാലാൻഡിൽ ഇത്തവണയെങ്കിലും ഒരു വനിത എംഎൽഎ ഉണ്ടാവുമോ? സംസ്ഥാനം രൂപീകരിച്ച് 50 വർഷമായിട്ടും ഒരു വനിത പോലും നിയമസഭയിലേക്ക് ജയിച്ചിട്ടില്ല. ഇത്തവണ 4 വനിതകളാണ് ജനവിധി തേടുന്നത്.സർക്കാരിലെ വിവിധ പദവികളിൽ വനിതകളെ ഉൾപ്പെടുത്തണമെന്നും സംസ്ഥാനത്തെ ജനങ്ങൾ മനഃസ്ഥിതി മാറ്റണമെന്നും മുഖ്യമന്ത്രി നെഫ്യൂ
അഗർത്തല ∙ ത്രിപുര ബിജെപിയിൽ പ്രശ്നങ്ങൾ ഉണ്ടായിരുന്നെന്നും ഗോത്രമേഖലയിലെ പുതിയ പാർട്ടി വെല്ലുവിളിയാകുമെന്നും സ്ഥിരീകരിച്ച് ഉപമുഖ്യമന്ത്രി ജിഷ്ണു ദേബ് ബർമൻ. മുഖ്യമന്ത്രിയെ മാറ്റിയത്
അഗർത്തല ∙ കേരളത്തിൽ പരസ്പരം ഗുസ്തി കൂടുന്നവരാണു ത്രിപുരയിൽ ചങ്ങാതിമാരായിരിക്കുന്നതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ത്രിപുരയുടെ വികസനം തടസ്സപ്പെടുത്തിയതു വർഷങ്ങളായി സംസ്ഥാനം ഭരിച്ച സിപിഎമ്മും കോൺഗ്രസുമാണെന്ന് അദ്ദേഹം പറഞ്ഞു. ത്രിപുരയിലെ രാധാകിശോർപുരിൽ ബിജെപി തിരഞ്ഞെടുപ്പു റാലി ഉദ്ഘാടനം ചെയ്യുകയായിരുന്നു മോദി.
ഭരണം നിലനിർത്താൻ വിയർക്കുന്ന ബിജെപിക്കു ത്രിപുരയിലെ ഏറ്റവും വലിയ തലവേദന സുദീപ് റോയ് ബർമാൻ എന്ന കോൺഗ്രസിന്റെ സ്ട്രീറ്റ് ഫൈറ്ററാണ്. ബിപ്ലബ് ദേബിനെതിരേ പട നയിച്ച് അദ്ദേഹത്തെ മുഖ്യമന്ത്രി കസേരയിൽ നിന്നു പുറത്താക്കുന്നതിൽ പ്രധാന പങ്കുവഹിച്ച സുദീപ് റോയ് ബർമാൻ കോൺഗ്രസിലേക്കു തിരിച്ചുവന്നതോടെ പാർട്ടി ഉയിർത്തെഴുന്നേൽക്കുകയാണ്.
അഗര്ത്തല∙ ഇടത്-കോണ്ഗ്രസ് സഖ്യം അധികാരത്തിലെത്തിയാല് ത്രിപുരയില് മുഖ്യമന്ത്രി സ്ഥാനം സിപിഎമ്മിനായിരിക്കുമെന്ന് കോൺഗ്രസ്. സിപിഎമ്മിലെ മുതിർന്ന ഗോത്രവിഭാഗം നേതാവിനെയായിരിക്കും മുഖ്യമന്ത്രിയായി പരിഗണിക്കുകയെന്ന് എഐസിസി ജനറല് സെക്രട്ടറി അജയ് കുമാര് പറഞ്ഞു.
അഗർത്തല∙ ത്രിപുരയിലെ സിപിഎം–കോൺഗ്രസ് കൂട്ടികെട്ടിനെ പരിഹസിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. കേരളത്തിൽ പരസ്പരം പോരടിക്കുന്നവർ ത്രിപുരയിൽ ചങ്ങാത്തം കൂടുകയാണെന്ന് മോദി പറഞ്ഞു. സിപിഎം–കോൺഗ്രസ് കൂട്ടുകെട്ടിനെ പിന്തുണച്ച് മറ്റു ചില പാർട്ടികൾ പിന്നിലുണ്ടെന്നും എന്നാൽ ഈ സഖ്യത്തിന് വോട്ടു ചെയ്താൽ അത്
അഗർത്തല∙ സിപിഎമ്മും കോൺഗ്രസും തമ്മിലുള്ളത് അവിശുദ്ധ കൂട്ടുകെട്ടെന്ന് ത്രിപുര മുഖ്യമന്ത്രി മണിക് സാഹ. നിയമസഭാ തിരഞ്ഞെടുപ്പിലെ സിപിഎം–കോൺഗ്രസ് സഹകരണം ബിജെപിക്ക് വെല്ലുവിളിയല്ല. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ ലഭിച്ചതിനേക്കാൾ സീറ്റ് ബിജെപിക്ക് ലഭിക്കുമെന്നും അദ്ദേഹം പറഞ്ഞു.
കൈലാശഹാർ∙ വടക്കൻ ത്രിപുരയിൽ ബംഗ്ലദേശുമായി അതിരു പങ്കിടുന്ന കൈലാശഹാറിൽ ‘സ്വന്തം എംഎൽഎ’യ്ക്കെതിരേയാണ് സിപിഎമ്മിന്റെ പ്രചാരണം. സംസ്ഥാന കോൺഗ്രസ് പ്രസിഡന്റും മുൻ മന്ത്രിയുമായ ബിരാജിത് സിൻഹയ്ക്കു വേണ്ടിയാണ് മണിക് സർക്കാർ ഉൾപ്പെടെയുള്ള സിപിഎം മുൻനിര നേതാക്കൾ വോട്ടുപിടിക്കുന്നത്. ‘വർഗവഞ്ചകനെ തോൽപിക്കാൻ
കാൽനൂറ്റാണ്ടു കാലത്തെ സിപിഎം ഭരണക്കുത്തക അവസാനിപ്പിച്ച് 5 വർഷം മുൻപ് ത്രിപുര പിടിച്ചെടുത്ത ബിജെപി ഇത്തവണയും അതേ പ്രകടനം കാഴ്ചവയ്ക്കുമോ? തിരഞ്ഞെടുപ്പു പ്രചാരണം ഉച്ചസ്ഥായിയിൽ എത്തിയതോടെ ബിജെപിയുടെ ആത്മവിശ്വാസത്തിന് ഇടിവു തട്ടിയിട്ടുണ്ട്. ബദ്ധവൈരികളായിരുന്ന സിപിഎമ്മും കോൺഗ്രസും കൈകോർത്ത് ഒന്നിച്ച്
അഗർത്തല/തിരുവനന്തപുരം ∙ കേരളത്തിൽ സർക്കാർ ജീവനക്കാരുടെ പങ്കാളിത്ത പെൻഷൻ പദ്ധതി പിൻവലിക്കാത്തതിനെച്ചൊല്ലി ത്രിപുരയിൽ പോരു മുറുകുന്നു. ദേശീയ നേതാക്കൾ ഉൾപ്പെടെ വാദപ്രതിവാദങ്ങൾ തുടരുമ്പോൾ കേരള സർക്കാരിന് കുലുക്കമില്ല.കോൺഗ്രസും സിപിഎമ്മും യോജിച്ചു മത്സരിക്കുന്ന ത്രിപുര നിയമസഭാ തിരഞ്ഞെടുപ്പിൽ,
അഗർത്തല ∙ കമ്യുണിസ്റ്റുകൾ ത്രിപുരയ്ക്ക് അന്ധകാരമാണ് നൽകിയതെങ്കിൽ ബിജെപി നൽകിയത് അധികാരമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രിയും മുതിർന്ന ബിജെപി നേതാവുമായ അമിത് ഷാ. ഫെബ്രുവരി 16 ന് നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുന്ന ത്രിപുരയുടെ തലസ്ഥാനമായ അഗർത്തലയിലെ ശാന്തിർബസാറിൽ
കൊൽക്കത്ത ∙ പഴയ പെൻഷൻ പുനഃസ്ഥാപിക്കുമെന്നും രണ്ടരലക്ഷം പേർക്ക് തൊഴിൽ ഉറപ്പാക്കുമെന്നും ത്രിപുര നിയമസഭാ തിരഞ്ഞെടുപ്പിനായുള്ള ഇടതുമുന്നണിയുടെ പ്രകടനപത്രിക. കോൺഗ്രസും ഇടതുമുന്നണിയും ഒന്നിച്ചുള്ള പൊതുമിനിമം പരിപാടി അടുത്തയാഴ്ച പുറത്തിറക്കും.
ഷില്ലോങ് / കൊഹിമ ∙ മേഘാലയയിൽ മുഖ്യമന്ത്രി കോൺറാഡ് സാങ്മയ്ക്കെതിരെ ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് ബെർണാഡ്.എൻ.മരക്ക് മത്സരിക്കും. മുൻ തീവ്രവാദി നേതാവു കൂടിയായ മരക്ക് സൗത്ത് തുറ മണ്ഡലത്തിലാണ് മുഖ്യമന്ത്രിയെ നേരിടുന്നത്. ഇതുൾപ്പെടെ 60 മണ്ഡലത്തിലെയും സ്ഥാനാർഥികളെ ബിജെപി പ്രഖ്യാപിച്ചു.
കൊൽക്കത്ത ∙ ത്രിപുര നിയമസഭാ തിരഞ്ഞെടുപ്പിൽ സിപിഎമ്മും കോൺഗ്രസും പരസ്പരം നിർത്തിയിരുന്ന സ്ഥാനാർഥികളെ പിൻവലിച്ചു. തിരഞ്ഞെടുപ്പ് ഒറ്റക്കെട്ടായി ഇരുപാർട്ടികളും നേരിടും. സിപിഎം 43 സീറ്റിലും കോൺഗ്രസ് 13 സീറ്റിലും മത്സരിക്കും.
കൊൽക്കത്ത ∙ ത്രിപുര നിയമസഭാ തിരഞ്ഞെടുപ്പിൽ ചതുഷ്കോണ മത്സരത്തിന് അരങ്ങൊരുങ്ങി. ഭരണകക്ഷിയായ ബിജെപി-ഐപിഎഫ്ടി സഖ്യം, സിപിഎം-കോൺഗ്രസ് സഖ്യം, ടിപ്ര മോത, തൃണമൂൽ കോൺഗ്രസ് എന്നീ കക്ഷികളാണ് 60 അംഗ നിയമസഭയിലേക്ക് മുഖാമുഖം ഏറ്റുമുട്ടുന്നത്. ഇന്നലെയായിരുന്നു നാമനിർദേശപത്രിക സമർപ്പിക്കാനുള്ള അവസാനദിനം.
ഷില്ലോങ്/ അഗർത്തല∙മേഘാലയ നിയമസഭയിലേക്കുള്ള 5 സ്ഥാനാർഥികളെക്കൂടി കോൺഗ്രസ് പ്രഖ്യാപിച്ചു. ഇതോടെ 60 അംഗ സഭയിൽ മുഴുവൻ സീറ്റുകളിലും മത്സരിക്കുന്ന കോൺഗ്രസ് എല്ലാ സ്ഥാനാർഥികളെയും പ്രഖ്യാപിച്ചു. ഫെബ്രുവരി 27ന് ആണ് തിരഞ്ഞെടുപ്പ്. മാർച്ച് രണ്ടിന് വോട്ടെണ്ണും
കൊൽക്കത്ത ∙ ത്രിപുര തിരഞ്ഞെടുപ്പിൽ കോൺഗ്രസ് 17 സീറ്റിൽ സ്ഥാനാർഥികളെ പ്രഖ്യാപിച്ചു. സിപിഎമ്മുമായി തിരഞ്ഞെടുപ്പു ധാരണയിലെത്തിയ കോൺഗ്രസിന് 13 സീറ്റുകളാണ് ലഭിച്ചിരുന്നത്. നാലിടത്ത് സിപിഎമ്മുമായി സൗഹൃദ മത്സരം നടത്തുമെന്ന് കോൺഗ്രസ് പറഞ്ഞു. ജയസാധ്യത മുൻനിർത്തി
ന്യൂഡൽഹി ∙ ത്രിപുരയിൽ 55 സീറ്റിൽ മത്സരിക്കുന്ന ബിജെപി 54 സ്ഥാനാർഥികളെ പ്രഖ്യാപിച്ചു. 5 സീറ്റ് സഖ്യകക്ഷിയും ഗോത്രവർഗ സംഘടനയുമായ ഐപിഎഫ്ടിക്ക് നൽകും. കഴിഞ്ഞ തവണ ഐപിഎഫ്ടിക്ക് 9 സീറ്റ് നൽകിയിരുന്നു. അടുത്ത 16നാണ് നിയമസഭയിലെ 60 സീറ്റുകളിലേക്കുള്ള തിരഞ്ഞെടുപ്പ്.മുഖ്യമന്ത്രി മണിക് സാഹയ്ക്കു പുറമേ കേന്ദ്ര