ADVERTISEMENT

ചെന്നൈ∙ ഹൃദ്രോഗികൾക്കുള്ള മരുന്നുകൾ, ആന്റിബയോട്ടിക്കുകൾ, വേദനസംഹാരികൾ എന്നിവ അടക്കമുള്ള അവശ്യമരുന്നുകളുടെ വില ഏപ്രിൽ 1 മുതൽ 12 ശതമാനത്തോളം ഉയരും. വാർഷിക മൊത്തവില സൂചിക (ഡബ്ല്യുപിഐ) അടിസ്ഥാനമാക്കി എല്ലാ സാമ്പത്തിക വർഷാരംഭവും മരുന്നു കമ്പനികൾക്കു വില വർധിപ്പിക്കാനുള്ള സർക്കാർ അനുമതിയെ തുടർന്നാണിത്. 12% ശതമാനം വരെ വില വർധിക്കാനിടയുണ്ടെന്നു മരുന്നുവില നിയന്ത്രണ സ്ഥാപനമായ നാഷനൽ ഫാർമസ്യൂട്ടിക്കൽ പ്രൈസിങ് അതോറിറ്റി (എൻപിപിഎ) അറിയിച്ചു.

അവശ്യമരുന്നുകളുടെ ദേശീയ പട്ടികയുടെ ഭാഗമായ 384 മരുന്നു തന്മാത്രകൾ (മോളിക്യൂൾസ്) ഉൾപ്പെടുന്ന 900 മരുന്നുകളുടെ (ഫോർമുലേഷൻസ്) വിലയാണു വർധിക്കുക. ഇവ നിലവിൽ വില നിയന്ത്രണപ്പട്ടികയിൽ ഉൾപ്പെട്ടവയാണ്. വില നിയന്ത്രണത്തിനു പുറത്തുള്ള നോൺ-ഷെഡ്യൂൾഡ് മരുന്നുകളുടെ വിലയിലും 10 % വർധനയുണ്ടാകും. തുടർച്ചയായി രണ്ടാം വർഷമാണു വില നിയന്ത്രണ പട്ടികയിലുള്ള മരുന്നുകളുടെ വില നോൺ-ഷെഡ്യൂൾഡ് മരുന്നുകളെക്കാൾ വർധിക്കുന്നത്. ചില മെഡിക്കൽ ഉപകരണങ്ങളുടെ വിലയും ഉയരും. പുതുക്കിയ വില എൻപിപിഎ ഉടൻ പുറത്തുവിടും.

English Summary: Prices of essential medicines will increase by up to 12%

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com