ADVERTISEMENT

ന്യൂഡൽഹി ∙ പ്രതിരോധ ഗവേഷണ, വികസന കേന്ദ്രം (ഡിആർഡിഒ) മുൻ മേധാവിയും മിസൈൽ ശാസ്ത്രജ്ഞനുമായ വി.എസ്.അരുണാചലം (87) അന്തരിച്ചു. ബെംഗളൂരു സ്വദേശിയായ അദ്ദേഹത്തിന്റെ അന്ത്യം യുഎസിലെ കലിഫോർണിയയിലായിരുന്നു.

അഗ്നി, പൃഥ്വി, ആകാശ്, നാഗ്, മിസൈലുകൾ, തേജസ്സ് യുദ്ധവിമാനം എന്നിവ വികസിപ്പിക്കുന്നതിൽ നിർണായക പങ്കുവഹിച്ചു. രാജ്യം പത്മവിഭൂഷൺ നൽകി ആദരിച്ചിട്ടുണ്ട്. 1982–92 കാലത്ത് കേന്ദ്ര പ്രതിരോധ മന്ത്രിയുടെ സാങ്കേതിക ഉപദേഷ്ടാവായിരുന്നു. ആജീവനാന്ത സംഭാവനയ്ക്കുള്ള ഡിആർഡിഒ പുരസ്കാരം 2015ൽ ലഭിച്ചു. 1980ൽ ശാന്തി സ്വരൂപ് ഭട്നാഗർ അവാർഡ് നേടി.

ഭാഭ ആറ്റമിക് റിസർച് സെന്റർ, നാഷനൽ എയ്റോനോട്ടിക്കൽ ലബോറട്ടറി, ഡിഫൻസ് മെറ്റലർജിക്കൽ റിസർച് ലബോറട്ടറി എന്നിവിടങ്ങളിലും പ്രവർത്തിച്ചു. യുകെയിലെ റോയൽ അക്കാദമി ഓഫ് എൻജിനീയറിങ്ങിലെ ആദ്യ ഇന്ത്യൻ ഗവേഷകനായിരുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദി അനുശോചിച്ചു.

English Summary: Former DRDO chief VS Arunachalam passed away

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com