ADVERTISEMENT

ന്യൂഡൽഹി ∙ ബിജെപി ദേശീയ പ്രസിഡന്റ് തിരഞ്ഞെടുപ്പ് മാർച്ചിലേക്കു മാറ്റിയേക്കും. പല പ്രധാന സംസ്ഥാനങ്ങളിലും പ്രസിഡന്റ് തിര‍ഞ്ഞെടുപ്പു പൂർത്തിയാകാത്ത സാഹചര്യത്തിലാണിത്.   സംസ്ഥാന ഭാരവാഹികളുടെ തിരഞ്ഞെടുപ്പു ജനുവരിയിൽ പൂർത്തിയാക്കി ഫെബ്രുവരി പകുതിയോടെ ദേശീയ തിരഞ്ഞെടുപ്പു നടത്താനായിരുന്നു പാർട്ടി ലക്ഷ്യമിട്ടിരുന്നത്. എന്നാൽ ഇടയ്ക്കെത്തിയ ഡൽഹി നിയമസഭാ തിരഞ്ഞെടുപ്പു കാരണം നേതാക്കളുടെ ശ്രദ്ധ അതിലേക്കായി. ദേശീയ പ്രസിഡന്റ് തിരഞ്ഞെടുപ്പിനുള്ള നടപടികൾ ആരംഭിക്കുന്നതിനു മുൻപു പകുതി സംസ്ഥാനങ്ങളിലെങ്കിലും പ്രസിഡന്റിനെ കണ്ടെത്തേണ്ടതുണ്ട്. 36 സംസ്ഥാന–കേന്ദ്രഭരണ പ്രദേശങ്ങളിൽ 11 എണ്ണത്തിൽ മാത്രമാണു നിലവിൽ ഈ നടപടികൾ പൂർത്തിയായത്.

English Summary:

BJP National President Election: BJP national president election postponement is expected until March

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com