യുദ്ധവീരൻ
പുറത്ത്; സ്കൂളിന്റെ പേരുമാറ്റി

Mail This Article
ഗാസിപുർ (യുപി) ∙ 1965ലെ പാക്ക് യുദ്ധത്തിലെ ധീരരക്തസാക്ഷിയും പരംവീർചക്ര ജേതാവുമായ അബ്ദുൽ ഹമീദിന്റെ പേര് സ്കൂൾ ഗേറ്റിൽനിന്നു മായ്ച്ചതിനെച്ചൊല്ലി വിവാദം. ഹമീദ് പഠിച്ച പ്രൈമറി സ്കൂളിനു ഹമീദിന്റെ പേരാണു നൽകിയിരുന്നത്. 4 ദിവസം മുൻപു സ്കൂളിന്റെ പേര് ‘പിഎം ശ്രീ കംപോസിറ്റ് സ്കൂൾ’ എന്നാക്കി മാറ്റുകയായിരുന്നു. ഇതിനെതിരെ ഹമീദിന്റെ കുടുംബം പരാതി നൽകിയെങ്കിലും സ്കൂളിന്റെ മറ്റൊരു ഭാഗത്തു യുദ്ധവീരന്റെ പേര് എഴുതിയിട്ടുണ്ടെന്നായിരുന്നു വിശദീകരണം. സംഭവം വിവാദമായതോടെ സ്കൂൾ ഗേറ്റിൽതന്നെ പേരു വയ്ക്കുമെന്ന് അധികൃതർ അറിയിച്ചു.
-
Also Read
ന്യൂഡൽഹി സ്റ്റേഷനിൽ സുരക്ഷ കൂട്ടി
യുദ്ധത്തിനിടെ പാക്കിസ്ഥാന്റെ 3 പാറ്റൺ ടാങ്കുകളാണ് അബ്ദുൽ ഹമീദിന്റെ നേതൃത്വത്തിൽ തകർത്തത്. യുഎസ് നിർമിത പാറ്റൺ ടാങ്ക് തകർക്കാൻ കഴിയില്ലെന്നായിരുന്നു അവകാശവാദം.