ADVERTISEMENT

കൊച്ചി∙ വി.ഡി. സതീശൻ എംഎൽഎ പ്രളയദുരിത ബാധിതരെ സഹായിക്കാനായി ഇംഗ്ലണ്ടിൽ നിന്നു സഹായം സ്വീകരിച്ചതു സംബന്ധിച്ചു സിബിഐ അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ടു ഹൈക്കോടതിയിൽ പൊതുതാൽപര്യ ഹർജി.

സമാന ആവശ്യം ഉന്നയിച്ചു നേരത്തേ ഹർജി നൽകിയപ്പോൾ പൊതുതാൽപര്യ ഹർജിയായി പരിഗണിക്കേണ്ട വിഷയമാണെന്നു കോടതി ചൂണ്ടിക്കാട്ടിയിരുന്നു. തുടർന്നാണു ഹർജിക്കാരനായ എറണാകുളം സ്വദേശി ജയ്സൺ പാനികുളങ്ങര അതു പിൻവലിച്ചു പൊതുതാൽപര്യ ഹർജി നൽകിയത്.

English Summary: Public interest litigation against V.D. Satheesan

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com