ADVERTISEMENT

കോഴിക്കോട്∙ ‘അക്ഷര’ത്തിന്റെ പടികളിറങ്ങി അദ്ദേഹം യാത്രയായി; സാഹിത്യകാരൻ യു.എ.ഖാദറിന് തൃക്കോട്ടൂരിന്റെ മണ്ണിൽ അന്ത്യവിശ്രമം. തിക്കോടി മീത്തലെപ്പള്ളി ജുമാമസ്ജിദ് ഖബർസ്ഥാനിൽ ഇന്നലെ ഉച്ചയ്ക്ക് രണ്ടോടെ പൂർണ ഔദ്യോഗിക  ബഹുമതികളോടെയാണ് കബറടക്കം നടത്തിയത്.  

ഭൗതികദേഹം  രാവിലെ പത്തോടെ പൊക്കുന്ന് കോന്തനാരി പള്ളിയിൽനിന്ന് മാനാഞ്ചിറ പട്ടാളപ്പള്ളിയിലെത്തിച്ചു. തുടർന്ന് മയ്യത്ത് നമസ്കാരത്തിനുശേഷം കോഴിക്കോട് ടൗൺഹാളിൽ പൊതുദർശനം. സാമൂഹിക, സാംസ്കാരിക, രാഷ്ട്രീയ രംഗത്തെ പ്രമുഖർ അന്തിമോപചാരം അർപ്പിക്കാനെത്തിയിരുന്നു. തുടർന്ന് 12 ന് കൊയിലാണ്ടി ടൗൺഹാളിലും അനേകം പേർ അന്തിമോപചാരമർപ്പിച്ചു.

 ഒന്നിന് തിക്കോടി റെയിൽവേ സ്റ്റേഷനു സമീപം ‘സീതീസ്’ എന്ന വീട്ടിൽ വച്ച് ഔദ്യോഗിക ബഹുമതികളർപ്പിച്ചു. തുടർന്ന്   തിക്കോടി മീത്തലെപ്പള്ളി ജുമാമസ്ജിദ് ഖബർസ്ഥാനിൽ കബറടക്കി. 

മുഖ്യമന്ത്രിക്കുവേണ്ടി കലക്ടർ സാംബശിവറാവു റീത്ത് സമർപ്പിച്ചു. മന്ത്രിമാരായ എ.കെ.ശശീന്ദ്രൻ, ടി.പി.രാമകൃഷ്ണൻ, എംപിമാരായ എം.കെ.രാഘവൻ, എളമരം കരീം, ബിനോയ് ബിശ്വം എന്നിവരും സാമൂഹിക സാംസ്കാരിക രംഗത്തെ പ്രമുഖരും അന്തിമോപചാരമർപ്പിച്ചു. മലയാളമനോരമയ്ക്കു വേണ്ടി ചീഫ് ന്യൂസ് എഡിറ്റർ പി.ജെ.ജോഷ്വ അന്തിമോപചാരമർപ്പിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com