ADVERTISEMENT

തിരുവനന്തപുരം ∙ സിപിഎം സംസ്ഥാന സമിതിയംഗം വി.ശിവദാസനും മുഖ്യമന്ത്രിയുടെ മുൻ മാധ്യമ ഉപദേഷ്ടാവ് ജോൺ ബ്രിട്ടാസും രാജ്യസഭാ സ്ഥാനാർഥികളായി നാമനിർദേശ പത്രിക നൽകി. എൽഡിഎഫ് കൺവീനർ എ.വിജയരാഘവൻ, സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ തുടങ്ങിയവർക്ക് ഒപ്പം എത്തിയാണ് നിയമസഭാ സെക്രട്ടറി എസ്.വി.ഉണ്ണിക്കൃഷ്ണൻ നായർക്കു പത്രിക നൽകിയത്. നാളെ സൂക്ഷ്മ പരിശോധന നടക്കും. 

എൽഡിഫിനു രണ്ടും യുഡിഎഫിന് ഒരു സീറ്റിലുമാണ് സ്ഥാനാർഥികളെ ജയിപ്പിക്കാൻ കഴിയുക. യുഡിഎഫ് സ്ഥാനാർഥിയായി മുസ്‌ലിം ലീഗിലെ പി.വി.അബ്ദുൽ വഹാബ് പത്രിക നൽകിയിട്ടുണ്ട്. ഒരു സ്വതന്ത്ര സ്ഥാനാർഥി പത്രിക നൽകിയിട്ടുണ്ടെങ്കിലും ആരും പിന്താങ്ങിയിട്ടില്ലാത്തതിനാൽ സൂക്ഷ്മ പരിശോധനയിൽ തള്ളിയേക്കും. 3 പേർ മാത്രം മത്സര രംഗത്തു വരുന്നതോടെ 30 ലെ വോട്ടെടുപ്പ് ഒഴിവാകും.

English Summary: Rajyasabha elections, nomination

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com