യുവനടൻ ശരത്ചന്ദ്രൻ മരിച്ച നിലയിൽ; അങ്കമാലി ഡയറീസിലൂടെ ശ്രദ്ധേയൻ

Mail This Article
പിറവം ∙ യുവനടൻ ശരത്ചന്ദ്രനെ (37) വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. ഇന്നലെ രാവിലെ കക്കാട്ടിലെ വീട്ടിലാണു മൃതദേഹം കണ്ടത്. ഉറക്കമുണരാൻ താമസിച്ചതിനെ തുടർന്നു മാതാപിതാക്കൾ നടത്തിയ അന്വേഷണത്തിലാണു മരണവിവരം അറിഞ്ഞത്.
കംപ്യൂട്ടർ എൻജിനീയറായ ശരത് കളമശേരിയിലെ കമ്പനിയിൽ ജോലി ചെയ്തിരുന്നപ്പോഴാണു സിനിമയിലേക്ക് എത്തിയത്. അങ്കമാലി ഡയറീസ് ആണ് ശരത്തിനെ ശ്രദ്ധേയനാക്കിയത്. മെക്സിക്കൻ അപാരത, സിഐഎ, കൂടെ തുടങ്ങിയ ചിത്രങ്ങളിലും അഭിനയിച്ചു.
ആത്മഹത്യയാണെന്നു കരുതുന്നതായി പൊലീസ് അറിയിച്ചു. സംസ്കാരം ഇന്ന് ഉച്ചയ്ക്കു ശേഷം. കൊച്ചി പോർട്ട് ട്രസ്റ്റ് റിട്ട. ഉദ്യോഗസ്ഥൻ ഉൗട്ടോളിൽ ചന്ദ്രന്റെയും ലീലയുടെയും മകനാണ്.
English Summary: Actor Sarath Chandran found dead