ADVERTISEMENT

തിരുവനന്തപുരം ∙ പിണറായി സർക്കാരി‍ന്റെ ചട്ടവിരുദ്ധ നിയമനങ്ങൾക്ക് കൂട്ടുനിന്ന ഗവർണർ ചെയ്ത തെറ്റ് ഇപ്പോൾ തിരുത്താൻ തയാറായതിനെ സ്വാഗതം ചെയ്യുന്നതായി പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ പറഞ്ഞു. യുജിസി മാനദണ്ഡങ്ങളും നടപടിക്രമങ്ങളും കാറ്റിൽ‍പ്പറത്തി വൈസ് ചാൻസലർമാരെ നിയമിച്ച സർക്കാർ നടപടിക്കുള്ള തിരിച്ചടിയാണ് ഗവർണറുടെ തീരുമാനം. സാങ്കേതിക സർവകലാശാല വിസി നിയമനത്തിലെ സുപ്രീം കോടതി വിധിയുടെ പശ്ചാത്തലത്തിലാണ് ഗവർണർ ഈ തീരുമാനം എടുത്ത‍തെന്നാണ് മന‍സ്സിലാക്കുന്നത്.  

സർവകലാശാലയുമായി ബന്ധമു‍ള്ളവരെ സേർച് കമ്മിറ്റിയിൽ ഉൾപ്പെടുത്തരു‍തെന്ന മാനദണ്ഡം സംസ്ഥാനം പല തവണ ലംഘിച്ചു. ചട്ടവിരുദ്ധമായി ഒരാളെ മാത്രം വിസി സ്ഥാനത്തേക്ക് ശുപാർശ ചെയ്ത സംഭവങ്ങളുമുണ്ട്– സതീശൻ പറഞ്ഞു. 

 

ഗവർണറുടെ നടപടി അതിരുകടന്നത്:  ലീഗ്

മലപ്പുറം ∙ വിസിമാരോട് രാജി ആവശ്യപ്പെട്ട ഗവർണർ ആരിഫ് മുഹമ്മദ് ഖാന്റെ നടപടി അതിരുകടന്നതാണെന്നു മുസ്‌ലിം ലീഗ്. എപിജെ അബ്ദുൽ കലാം സാങ്കേതിക സർവകലാശാലയുമായി ബന്ധപ്പെട്ട സുപ്രീം കോടതി വിധി അവിടത്തെ വിസിയുടെ നിയമനത്തിലാണ്. ഇതിന്റെ അടിസ്ഥാനത്തിൽ മറ്റുള്ളവരുടെ രാജികൂടി ആവശ്യപ്പെടുന്നതിനു പിന്നിൽ രാഷ്ട്രീയ ലക്ഷ്യമുണ്ട്. അതേസമയം, സുപ്രീം കോടതി വിധിയിലേക്കു നയിച്ച സാഹചര്യം സർക്കാർ ഗൗരവമായി കാണണം– ജനറൽ സെക്രട്ടറി പി.എം.എ.സലാം പറഞ്ഞു.

 

ഗവർണക്കെതിരെയുള്ള നീക്കം ബിജെപി പ്രതിരോധിക്കും: സുരേന്ദ്രൻ 

കോഴിക്കോട്∙ സാങ്കേതിക സർവക‌ലാശാല വിസി നിയമനവുമായി ബന്ധപ്പെട്ട് സുപ്രീം കോടതിയിൽ നാണം കെട്ടതിന്റെ ക്ഷീണം തീർക്കാനാണ് ഇടതുപക്ഷം ഗവർണർക്കെതിരെ തെരുവിൽ സമരം ചെയ്യാനൊരുങ്ങുന്നതെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രൻ.  ഗവർണറെ ഭീഷണിപ്പെടുത്താനുള്ള ഇടതുപക്ഷ നീക്കത്തിനെതിരെ  പ്രതിരോധത്തിന് ബിജെപി നേതൃത്വം നൽകുമെന്നും സുരേന്ദ്രൻ പറഞ്ഞു.

 

English Summary: VD Satheesan supports Governor

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com