സിദ്ധാർഥനെതിരായ പരാതി ആസൂത്രിതം?
Mail This Article
കൽപറ്റ ∙ ജെ.എസ്.സിദ്ധാർഥനെതിരെ വിദ്യാർഥിനി നൽകിയ പരാതി ആസൂത്രിതമെന്നു സംശയം. സിദ്ധാർഥന്റെ മരണശേഷമാണു കോളജിലെ ഇന്റേണൽ കംപ്ലെയ്ന്റ്സ് കമ്മിറ്റിക്കു പരാതി ലഭിക്കുന്നത്. മലയാളം എഴുതാനറിയാത്ത വിദ്യാർഥിനിയുടെ പേരിൽ മറ്റാരോ എഴുതിക്കൊടുത്തതാണു പരാതിയെന്ന് പൊലീസ് കണ്ടെത്തി.
18നു സിദ്ധാർഥനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയശേഷം ലഭിച്ച പരാതിയിൽ അഡ്മിഷൻ നമ്പറോ പേരോ മറ്റു വിവരങ്ങളോ ഉൾപ്പെടുത്തിയിരുന്നില്ലെന്നതിനാൽ പരാതിക്കാരിയെ കണ്ടുപിടിക്കാനായില്ല. 2 ദിവസത്തിനുശേഷം മറ്റൊരു പരാതികൂടി ലഭിച്ചു. ഇതിന്റെ അടിസ്ഥാനത്തിലാണു പരാതിക്കാരിയെ കണ്ടെത്താനായത്. എന്നാൽ, പൊലീസിൽ പരാതി നൽകാൻ പെൺകുട്ടി തയാറായിട്ടുമില്ല.
സിദ്ധാർഥൻ ജീവിച്ചിരിപ്പില്ലെന്നതിനാൽ കുറ്റാരോപിതന്റെ ഭാഗം കേൾക്കാൻ കഴിയാത്തതുകൊണ്ട് ഇന്റേണൽ കംപ്ലെയ്ന്റ്സ് കമ്മിറ്റി പരാതി തീർപ്പാക്കുകയാണു ചെയ്തത്. സിദ്ധാർഥന്റെ മരണശേഷം കുറ്റകൃത്യത്തിന്റെ തീവ്രത കുറച്ചുകാണിക്കാനായി കെട്ടിച്ചമച്ചതാണു പരാതിയെന്നു കരുതുന്നു.