ADVERTISEMENT

തിരുവനന്തപുരം ∙ കെഎസ്ഇബിയിലെ 7 പ്രധാന യൂണിറ്റുകളിൽ കേരള അഡ്മിനിസ്ട്രേറ്റീവ് സർവീസിൽ (കെഎഎസ്) നിന്നു ഡപ്യൂട്ടേഷൻ നിയമനം നടത്തുന്നതിന് ബോർഡ് സർക്കാരിനെ സമ്മതമറിയിച്ചു. ഐടി, പി ആൻഡ് എസ്‌സിഎം, ട്രാൻസ്മിഷൻ, വിതരണം, ഉൽപാദനം (സിവിലും ഇലക്ട്രിക്കലും), നിയമം, ഫിനാൻസ് അഡ്മിനിസ്ട്രേഷൻ എന്നീ യൂണിറ്റുകളുടെ തലപ്പത്തേക്കുള്ള നിയമന സമ്മതമാണ് ബോർഡ് ചെയർമാനും മാനേജിങ് ഡയറക്ടറുമായ രാജൻ എൻ.ഖൊബ്രഗഡെ സർക്കാരിനു നൽകിയ കത്തിലുള്ളത്. കെഎഎസിൽ നിന്നു നിയമിക്കുന്ന ഉദ്യോഗസ്ഥരുടെ സ്ഥാനപ്പേര് ഓഫിസർ ഓൺ സ്പെഷൽ ഡ്യൂട്ടി (ഒഎസ്ഡി) എന്നായിരിക്കും. ഇവർ സിഎംഡിക്കു നേരിട്ടു റിപ്പോർട്ട് ചെയ്യണം. അതതു സമയത്ത് ആവശ്യമുള്ള തസ്തികകളിലേക്കായിരിക്കും നിയമിക്കുക. 

അതേസമയം, സ്ഥാനക്കയറ്റ തസ്തികകളിലേക്കു കെഎഎസ് ഉദ്യോഗസ്ഥരെ നേരിട്ടു നിയമിക്കുന്നത് ത്രികക്ഷി കരാറിന്റെ നഗ്നമായ ലംഘനമാണെന്ന് കേരള ഇലക്ട്രിസിറ്റി ഓഫിസേഴ്സ് കോൺഫെഡറേഷൻ (കെഇഒസി) ആരോപിച്ചു. കമ്പനിയാകുന്നതിനു മുൻപുള്ള പ്രമോഷൻ മാനദണ്ഡങ്ങൾ പിന്നീടും തുടരുമെന്ന് കെഎസ്ഇബിയും സർക്കാരും കരാറിലൂടെ ട്രേഡ് യൂണിയൻ/ ഓഫിസർ സംഘടനകൾക്ക് ഉറപ്പു നൽകിയിരുന്നു. വൈദ്യുതി മേഖലയിലെ ഓഫിസർമാരുടെ പ്രമോഷൻ സാധ്യത ഇല്ലാതാക്കുന്ന നിർദേശം അംഗീകരിക്കാനാകില്ലെന്നും കോൺഫെഡറേഷൻ അറിയിച്ചു. 

English Summary:

KSEB to appoint head of seven units from KAS

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com