ഇവിടെ കാറ്റിന് പുസ്തകമണം; 7500 ടൈറ്റിലുകളിലായി 3 ലക്ഷത്തോളം പുസ്തകങ്ങൾ വിലക്കുറവിൽ!
Mail This Article
×
കോഴിക്കോട്∙ പുതുപുസ്തകം തുറക്കുമ്പോഴത്തെ പുത്തൻ മണമാണ് കടലോരത്തെ കാറ്റിനിപ്പോൾ.ഹോർത്തൂസിനെത്തുന്ന അക്ഷരപ്രേമികൾക്കു പുസ്തകങ്ങളുമായി മടങ്ങാൻ മനോരമ ബുക്സ് ഒരുക്കുന്ന പുസ്തകശാല സന്ദർശിക്കാം. മലയാളത്തിലെയും രാജ്യാന്തരതലത്തിലെയും പ്രസാധകരുടെ 7,500 ടൈറ്റിലുകളിലായി 3 ലക്ഷത്തോളം പുസ്തകങ്ങൾ വിൽപനയ്ക്കുണ്ട്.
-
Also Read
ഹോംജ്യുവിന്റെ കിംചി: ‘കൊറേയാ’ രുചി!
നവംബർ 10 വരെ ദിവസേന രാവിലെ 10.30 മുതൽ രാത്രി 8 വരെയാണു മേളയിലേക്കു പ്രവേശനം. പുസ്തകങ്ങൾക്കു 10 മുതൽ 50 ശതമാനം വരെ ഡിസ്കൗണ്ട് ഉണ്ട്. മനോരമ ബുക്സിന്റെ തിരഞ്ഞെടുക്കപ്പെട്ട ടൈറ്റിലുകൾക്ക് 50 ശതമാനംവരെ സ്പെഷൽ ഡിസ്കൗണ്ടും ഉണ്ട്. കുട്ടികളുടെ പുസ്തകങ്ങൾക്ക് പുസ്തകശാലയിൽ വിപുലമായ വിഭാഗമുണ്ട്. പ്രശസ്ത എഴുത്തുകാരുടെ പുസ്തകങ്ങളായി മനോരമ ബുക്സിന്റെ ഹോർത്തൂസ് സ്പെഷൽ എഡിഷൻ വിപുല ശേഖരമുണ്ട്.
English Summary:
Book sale in Manorama Hortus
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.