വനിത വീട് ആർക്കിടെക്ചർ പുരസ്കാരങ്ങൾ സമ്മാനിച്ചു

Mail This Article
കൊച്ചി ∙ രൂപകൽപനാരംഗത്തെ മികവിനുള്ള വനിത വീട് ആർക്കിടെക്ചർ പുരസ്കാരങ്ങൾ സമ്മാനിച്ചു. ഡൗൺ ടു എർത്തിലെ ആരതി ബിനായക്കിനാണ് മികച്ച വീടിനുള്ള പുരസ്കാരം. എലമെന്റലിലെ അമൃത കിഷോർ ആണ് യങ് ആർക്കിടെക്ട്. ജോൺസൺ ഡിസൈനേഴ്സ് ചോയ്സിന്റെ സഹകരണത്തോടെ സംഘടിപ്പിച്ച പരിപാടിയിൽ 8 വിഭാഗത്തിലെ വിജയികൾക്കാണ് പുരസ്കാരങ്ങൾ സമ്മാനിച്ചത്. ട്രോജൻ പ്ലൈവുഡ് സഹപ്രായോജകരും എബ്കോ, ഡിസൈൻ ആൻഡ് ഇന്നവേഷൻ പാർട്ണറുമായിരുന്നു.
പ്രശസ്ത ആർക്കിടെക്ടുമാരായ നൃപാൽ അധികാരി (അബാരി, നേപ്പാൾ), അർജുൻ മാലിക് (മാലിക് ആർക്കിടെക്ചർ, മുംബൈ), ടോണി ജോസഫ് (സ്ഥപതി, കോഴിക്കോട്), റോയ് ആന്റണി (റോയ് ആന്റണി ആർക്കിടെക്ട്സ്, കൊച്ചി) എന്നിവരടങ്ങുന്ന ജൂറിയാണ് മൂന്നൂറിലധികം എൻട്രികളിൽനിന്ന് വിജയികളെ തിരഞ്ഞെടുത്തത്. ജേതാക്കൾ: റസിഡൻസ്– ഡൗൺ ടു എർത് (ഗോൾഡ്), കൊച്ചിൻ ക്രിയേറ്റീവ് കലക്ടീവ് (സിൽവർ), ദ് ഡിസൈൻ റൂം (സിൽവർ), റോഷിത് ഷിബു (പ്രത്യേക പരാമർശം), യുഗ ഡിസൈൻസ് (പ്രത്യേക പരാമർശം), ഡി എർത്ത് (പ്രത്യേക പരാമർശം), തോമസ് ജോസ് (പ്രത്യേക പരാമർശം), റസിഡൻഷ്യൽ ഇന്റീരിയർ– സ്റ്റുഡിയോആർക് പ്ലസ് പാർട്നേഴ്സ് (ഗോൾഡ്), മൈൻഡ്‌സ്പാർക് ആർക്കിടെക്ട്സ് (സിൽവർ), ദ് ഡിസൈൻ റൂം (സിൽവർ), സാബ്സ് ആർക്കിടെക്ട്സ് (പ്രത്യേക പരാമർശം), യങ് ആർക്കിടെക്ട് – എലമെന്റൽ (ഗോൾഡ്), ആർക് ആർക്കിടെക്ചർ സ്റ്റുഡിയോ (സിൽവർ), സ്റ്റുഡിയോ ആരണ്യ (സിൽവർ), തൗഫിൽ സലിം (പ്രത്യേക പരാമർശം), പബ്ലിക് /ഇൻസ്റ്റിറ്റ്യൂഷൻ– തൗഫിൽ സലിം (ഗോൾഡ്), കെ.എം. മുഹമ്മദ് യാസിൻ (പ്രത്യേക പരാമർശം), ആർക്കിടെക്ചർ ഡയലോഗ് (പ്രത്യേക പരാമർശം), സ്റ്റുഡിയോ ആസിസ് (പ്രത്യേക പരാമർശം), കമേഴ്സ്യൽ ഇന്റീരിയർ– കൊച്ചിൻ ക്രിയേറ്റീവ് കലക്ടീവ് (ഗോൾഡ്), ആർക് ആർക്കിടെക്ചർ സ്റ്റുഡിയോ (സിൽവർ), ഇടം ഡിസൈൻ സ്റ്റുഡിയോ (സിൽവർ), കെ.എം. മുഹമ്മദ് യാസിൻ (പ്രത്യേക പരാമർശം), ലാൻഡ്സ്കേപ് ഡിസൈൻ– ഡൗൺ ടു എർത് (ഗോൾഡ്), ഐടുഎ ആർക്കിടെക്ട്സ് സ്റ്റുഡിയോ (പ്രത്യേക പരാമർശം), ഗ്രീനറ ലൈഫ് (പ്രത്യേക പരാമർശം), കൺസർവേഷൻ– ഡിസൈൻ കംബൈൻ (ഗോൾഡ‍്), ആർക് ആർക്കിടെക്ചർ സ്റ്റുഡിയോ (ഗോൾഡ്), അർബനാന്റ്സ് സ്റ്റുഡിയോ (സിൽവർ), പരിണാമ ആർക്കിടെക്ട്സ് (പ്രത്യേക പരാമർശം), മൾട്ടിപ്പിൾ ഡ്വല്ലിങ് – ജിബു ആൻഡ് തോമസ് ആർക്കിടെക്ട്സ് (ഗോൾഡ്), മാജിക്‌ലൈൻ സ്റ്റുഡിയോ (സിൽവർ). ജോൺസൺ ഡിസൈനേഴ്സ് ചോയ്സ് ഡിസൈൻ ചാലഞ്ച് മത്സരം–വി.പി.രഹ്ന.
പുരസ്കാരച്ചടങ്ങിൽ എംഎം പബ്ലിക്കേഷൻസ് ലിമിറ്റഡ് സിഇഒ വി.സജീവ് ജോർജ്, പ്രിസം ജോൺസൺ ലിമിറ്റഡ് പ്രസിഡന്റ് പങ്കജ് ശർമ, എബ്കോ പ്രൈവറ്റ് ലിമിറ്റഡ് റീജനൽ മാനേജർ റോജർ ആന്റണി, ട്രോജൻ പ്ലൈ സീനിയർ ജനറൽ മാനേജർ ആർ. ജയിംസ് എന്നിവർ പ്രസംഗിച്ചു. ഡിസൈൻ ടോക്ക് സെമിനാറിന് അർജുൻ മാലിക്, നൃപാൽ അധികാരി എന്നിവർ നേതൃത്വം നൽകി. ഗായിക സിത്താര കൃഷ്ണകുമാറിന്റെ പ്രോജക്ട് മലബാറിക്കസ് ബാൻഡ് പുരസ്കാരനിശയുടെ പൊലിമ കൂട്ടി. മലയാള മനോരമ ചീഫ് റസിഡന്റ് എഡിറ്റർ ഹർഷ മാത്യു പങ്കെടുത്തു. െഎപിഎൽ കമന്റേറ്ററായ ഭാവന ബാലകൃഷ്ണനായിരുന്നു അവതാരക.