കളമശേരി ∙ എച്ച്എംടി ജംക്‌ഷനിൽ ലോറി സ്കൂട്ടറിൽ തട്ടിയുണ്ടായ അപകടത്തിൽ കെഎസ്ഇബി എറണാകുളം ഡിവിഷൻ ഓഫിസിലെ സീനിയർ സൂപ്രണ്ട് എടത്തല കുഴിവേലിപ്പടി കരിയാമ്പുറം തേക്കിലക്കാട്ടിൽ വി.എം. മീന (52) മരിച്ചു. വൈകിട്ട് 5.30നാണ് അപകടം. മീന സഞ്ചരിച്ചിരുന്ന സ്കൂട്ടറിൽ ഗ്യാസ് സിലിണ്ടറുകൾ കയറ്റിപ്പോവുകയായിരുന്ന ലോറി തട്ടിയതിനെത്തുടർന്നു നിയന്ത്രണംവിട്ട് സ്കൂട്ടർ മറിയുകയും മീന ലോറിക്കടിയിൽ വീഴുകയുമായിരുന്നു. മൃതദേഹം പോസ്റ്റ്മോർട്ടത്തിന് എറണാകുളം ഗവ. മെഡിക്കൽ കോളജ് ആശുപത്രി മോർച്ചറിയിലേക്കു മാറ്റി. വിദ്യാഭ്യാസ വകുപ്പിലെ റിട്ട. സീനിയർ സൂപ്രണ്ട് സുനിൽകുമാറാണു മീനയുടെ ഭർത്താവ്. മക്കൾ: ഹരിശങ്കർ, ജയശങ്കർ.
Kalamassery Road Accident: A fatal road accident in Kalamassery claimed the life of a KSEB Senior Superintendent. V.M. Meena, 52, died after a lorry hit her scooter at the HMT Junction.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.