ADVERTISEMENT

മുംബൈ∙ ലഹരി മരുന്നു കേസിൽ നടി റിയ ചക്രവർത്തിയുടെ സഹോദരൻ ഷോവിക് ചക്രവർത്തി പ്രത്യേക കോടതിയിൽ വീണ്ടും ജാമ്യാപേക്ഷ നൽകി. തന്റെ പക്കൽ നിന്ന് എൻസിബി ലഹരിമരുന്ന് കണ്ടെടുത്തിട്ടില്ലെന്നു ഷോവിക് ചൂണ്ടിക്കാട്ടി.

അറസ്റ്റിലായ മറ്റൊരാളുടെ മൊഴി മാത്രമാണ് തനിക്കെതിരെ ഉള്ളത്. എൻസിബി ഉദ്യോഗസ്ഥർക്ക് നൽകുന്ന മൊഴി കുറ്റസമ്മതമായി കണക്കാക്കാനാവില്ലെന്നു കഴിഞ്ഞ മാസത്തെ സുപ്രീംകോടതി വിധിയിൽ ഉണ്ടെന്നും അപേക്ഷയിൽ പറയുന്നു.

നടൻ സുശാന്ത് സിങ് രാജ്പുത്തിന്റെ മരണവുമായി ബന്ധപ്പെട്ട് ലഹരി ഇടപാടുകളെ സംബന്ധിച്ച് അന്വേഷണത്തിനിടെ കഴിഞ്ഞ സെപ്റ്റംബർ 4ന് ആണ് ഷോവികിനെ അറസ്റ്റ് ചെയ്തത്. സുശാന്തിന് ലഹരിമരുന്ന് നൽകാൻ ഇടപാടുകാരുമായി സമ്പർക്കം പുലർത്തിയിരുന്നു എന്നാണ് ആരോപണം. ഷോവികിന്റെ ജാമ്യാപേക്ഷ പ്രത്യേക കോടതിയും ഹൈക്കോടതിയും നേരത്തേ തള്ളിയിരുന്നു.

കരിഷ്മയുടെ മുൻകൂർ ജാമ്യാപേക്ഷ: വാദം 10ന്

ലഹരിമരുന്ന് കേസിൽ നടി ദീപിക പദുക്കോണിന്റെ മാനേജർ കരിഷ്മ പ്രകാശ് സമർപ്പിച്ച മുൻകൂർ ജാമ്യാപേക്ഷയിൽ പ്രത്യേക കോടതി 10ന് വാദം കേൾക്കും. അതു വരെ അവർക്ക് അറസ്റ്റിൽ നിന്ന് സംരക്ഷണം ലഭിക്കുമെന്ന് പബ്ലിക് പ്രോസിക്യൂട്ടർ അതുൽ സർപാണ്ഡെ അറിയിച്ചു. അന്വേഷണ ഏജൻസിയോട് സഹകരിക്കണമെന്നും കോടതി ആവശ്യപ്പെട്ടിട്ടുണ്ട്. കരിഷ്മയെ കഴിഞ്ഞ ബുധൻ, വ്യാഴം ദിവസങ്ങളിൽ എൻസിബി ചോദ്യം ചെയ്തിരുന്നു. കരിഷ്മയുടെ ഫ്ലാറ്റിൽ നിന്ന് ലഹരിമരുന്ന് പിടിച്ചെടുത്തതുമായി ബന്ധപ്പെട്ടാണ് കേസ്.

English Summary: Drugs case: Showik Chakraborty moves fresh bail application

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com