ശാഖാകുമാരിയുടെ മരണം ഷോക്കേറ്റ്; പോസ്റ്റ്മോർട്ടം റിപ്പോർട്ട് പൊലീസിന്

Mail This Article
തിരുവനന്തപുരം∙ ത്ര്യേസ്യാപുരം സ്വദേശി ശാഖാകുമാരിയുടെ മരണം ഷോക്കേറ്റെന്നു പോസ്റ്റ്മോർട്ടം റിപ്പോർട്ട്. പ്രാഥമിക റിപ്പോർട്ട് പൊലീസിന് കൈമാറി. പ്രതി അരുണിന്റെ അറസ്റ്റ് ഇന്ന് രേഖപ്പെടുത്തും. പൊലീസിന്റെ ചോദ്യം ചെയ്യലിനിടെ അരുൺ കുറ്റം സമ്മതിക്കുകയായിരുന്നു. ശാഖ ഷോക്കേറ്റു മരിക്കുകയായിരുന്നുവെന്നാണ് അരുണ്‍ ആദ്യം പറഞ്ഞത്. ചോദ്യം ചെയ്യലിൽ കുടുങ്ങിയതോടെ ശാഖയെ കൊലപ്പെടുത്തിയതാണെന്നു സമ്മതിച്ചു.
അരുണുമായി പ്രണയത്തിലായ ശാഖ മുൻകയ്യെടുത്ത് രണ്ടുമാസം മുൻപാണു ഇവരുടെ വിവാഹം നടന്നത്. വിവാഹത്തിനു ശേഷം ഇരുവരും തമ്മിൽ വഴക്ക് പതിവായിരുന്നെന്ന് പറയപ്പെടുന്നു. പത്താംകല്ല് സ്വദേശി എന്നു മാത്രമാണ് അരുണിനെപ്പറ്റി നാട്ടുകാർക്കുള്ള വിവരം. അരുണിന്റെ പെരുമാറ്റത്തിൽ ആദ്യംമുതലേ നാട്ടുകാർക്കു ചില സംശയങ്ങളുണ്ടായിരുന്നു. ബന്ധുക്കളുടെ മൊഴി പൊലീസ് രേഖപ്പെടുത്തി.
English Summary: Shakhakumari murder case, postmortem report