ADVERTISEMENT

കൊച്ചി ∙ കുഞ്ഞുങ്ങൾക്കുള്ള കോവിഡ് വാക്സീനും ഉടൻ വരുമെന്നു ‌റിപ്പോർട്ട്. ഈ വർഷം ഒക്ടോബറോടെ വാക്സീൻ തയാറാകുമെന്നു പുണെ സീറം ഇൻസ്റ്റിറ്റ്യൂട്ട് ഗ്രൂപ്പ് എക്സിം ഡയറക്ടർ പി.സി.നമ്പ്യാരെ ഉദ്ധരിച്ച് ദേശീയ മാധ്യമം റിപ്പോർട്ട് ചെയ്തു. ജനിച്ച അതേമാസത്തിൽതന്നെ വാക്സീൻ നൽകാനാകുമെന്നാണ് ഇപ്പോഴത്തെ വിലയിരുത്തൽ. മുൻഗണനാ വിഭാഗക്കാർക്കുള്ള വാക്സിനേഷൻ പദ്ധതിയിൽ 15 ദിവസത്തിനകം 35 ലക്ഷത്തിലേറെ പേരാണു കുത്തിവയ്പെടുത്തത്.

നിലവിൽ മുതിർന്നവർക്കായി സീറം ഇൻസ്റ്റിറ്റ്യൂട്ട് നിർമിക്കുന്ന കോവിഷീൽഡും ഭാരത് ബയോടെക്ക് വികസിപ്പിച്ച കോവാക്സീനുമാണു രാജ്യത്തു കുത്തിവയ്പിന് ഉപയോഗിക്കുന്നത്. കൊച്ചിയിൽ നടന്നൊരു ചടങ്ങിലാണു കുട്ടികളുടെ വാക്സീനെപ്പറ്റി നമ്പ്യാർ സൂചന നൽകിയത്. കുട്ടികൾക്കു കോവിഷീൽഡ്തന്നെയാകും നൽകുക. ഇതിന്റെ പരീക്ഷണങ്ങൾ പുരോഗമിക്കുകയാണ്.

കോവിഡ് പോസിറ്റീവാകുന്ന കുട്ടികൾക്കു കോവിഷീൽഡ് മരുന്നാക്കി നൽകാനും ശ്രമമുണ്ട്. നാലു വാക്സീനുകൾ കൂടി സീറം നിർമിക്കുന്നുണ്ടെന്നും 2021 അവസാനത്തോടെ ലഭ്യമാകുമെന്നും അദ്ദേഹം പറഞ്ഞു. നോവവാക്സ് കമ്പനിയുടെ വാക്സീൻ പരീക്ഷണത്തിനു സീറം ഇൻസ്റ്റിറ്റ്യൂട്ട് അനുമതി തേടിയിരുന്നു. നോവവാക്സ് വാക്സീനുമായി സീറം ഇൻസ്റ്റിറ്റ്യൂട്ടും ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ചും (ഐസിഎംആർ) സഹകരിക്കുന്നുണ്ട്.

English Summary: Covid Vaccine for Babies May be Ready by Oct, Can be Given in Month of Birth: Group EXIM Dir at SII

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com