ക്യൂബയിൽനിന്നുള്ള മണിയാശാന്റെ വാക്സീൻ എവിടെപ്പോയി: കെ.സുരേന്ദ്രൻ
Mail This Article
×
തൊടുപുഴ∙ ലോക്ഡൗൺ കാലത്ത്, ക്യൂബയിൽനിന്നും കോവിഡ് വാക്സീൻ കേരളത്തിലെത്തിക്കുമെന്ന് പറഞ്ഞ മന്ത്രി എം.എംമണി ഇപ്പോൾ എന്തു പറയുന്നെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ. പ്രധാനമന്ത്രി നരേന്ദ്ര മോദി കോവിഡ് വാക്സീൻ എടുത്തിരിക്കുന്നു. കോവിഡിനെതിരായ പോരാട്ടം ലോകത്ത് നയിക്കുന്നത് ഇന്ത്യൻ പ്രധാനമന്ത്രിയാണെന്നും വിജയയാത്രയ്ക്ക് തൊടുപുഴയിൽ നൽകിയ സ്വീകരണ യോഗത്തിൽ അദ്ദേഹം പറഞ്ഞു.
മണിയാശാന്റെ മധുര മനോഹര ക്യൂബ പോലും ഭാരതത്തിന്റെ വാക്സീനായി കാത്തിരിക്കുകയാണ്. മലയാളിയായ ആരോഗ്യപ്രവർത്തക റോസമ്മയാണ് പ്രധാനമന്ത്രിക്ക് വാക്സീൻ നൽകിയത്. കേരളത്തിൽ അഴിമതി സാർവത്രികമാണ്. അഴിമതി തുടച്ച് നീക്കാൻ നരേന്ദ്രമോദിക്ക് മാത്രമേ സാധിക്കുകയുള്ളൂവെന്നും അദ്ദേഹം പറഞ്ഞു.
English Summary: K Surendran against MM Mani
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.