നെടുങ്കണ്ടം കസ്റ്റഡിമരണം: 6 പൊലീസുകാരെ പിരിച്ചു വിടും; 45 ലക്ഷം രൂപ നഷ്ടപരിഹാരം
Mail This Article
×
തൊടുപുഴ ∙ നെടുങ്കണ്ടം കസ്റ്റഡി മരണ കേസിലെ ജുഡിഷ്യൽ കമ്മിഷൻ റിപ്പോർട്ടിൽ സർക്കാർ നടപടി. കേസിൽ ഉൾപ്പെട്ട ആറ് പൊലീസുകാരെ പ്രോസിക്യൂട്ട് ചെയ്യും. ആറു പേരെയും പിരിച്ചുവിടാൻ പൊലീസ് മേധാവിക്ക് നിർദേശം നൽകി.
അഞ്ച് പൊലീസുകാർക്ക് എതിരെ കർശന വകുപ്പുതല നടപടി എടുക്കും. കുറ്റക്കാരെന്ന് കണ്ടെത്തിയ മൂന്നു ഡോക്ടർമാർക്ക് എതിരെ അച്ചടക്ക നടപടി സ്വീകരിക്കും. മരിച്ച രാജ്കുമാറിന്റെ ബന്ധുക്കൾക്കും ഇരകൾക്കുമായി 45 ലക്ഷം രൂപ നഷ്ടപരിഹാരം നൽകും. നടപടി റിപ്പോർട്ട് നിയമസഭയെ അറിയിച്ചു.
English Summary: Nedumkandam Custody Death: Action Against Culprits
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.