തീ കൊളുത്തി മരിച്ച അര്‍ച്ചനയുടെ മൃതദേഹവുമായി നാട്ടുകാരുടെ പ്രതിഷേധം

Mail This Article
തിരുവനന്തപുരം∙ വെങ്ങാനൂരില്‍ തീ കൊളുത്തി മരിച്ച നിലയില്‍ കാണപ്പെട്ട അര്‍ച്ചനയുടെ മൃതദേഹവുമായി നാട്ടുകാരുടെ പ്രതിഷേധം. സംഭവത്തില്‍ കുറ്റക്കാരെ പൊലീസ് സംരക്ഷിക്കുന്നെന്നാരോപിച്ചായിരുന്നു പ്രതിഷേധം.
അര്‍ച്ചനയുടെ ഭര്‍ത്താവ് സുരേഷിനെ കഴിഞ്ഞ ദിവസം പൊലീസ് കസ്റ്റഡിയിലെടുത്തെങ്കിലും സ്റ്റേഷന്‍ ജാമ്യത്തില്‍ വിട്ടയച്ചിരുന്നു. സ്വാധീനത്തിനു വഴങ്ങിയാണ് സുരേഷിനെ വിട്ടയച്ചതെന്നാണ് ആരോപണം. നാട്ടുകാരുമായി പൊലീസ് ഉദ്യോഗസ്ഥര്‍ സംസാരിച്ചു. അര്‍ച്ചനയുടെ മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനു ശേഷം ഇന്ന് രാവിലെയാണ് ബന്ധുക്കള്‍ക്ക് വിട്ടു നല്‍കിയത്.
English Summary: Protest with Archana's Deadbody at Venganoor