ADVERTISEMENT

കോട്ടയം∙ കോട്ടയം മുണ്ടക്കയം വണ്ടൻ പതാലിൽ ഉരുൾപൊട്ടൽ. ഉരുൾപൊട്ടലിൽ ആളപായം ഇല്ല. മുണ്ടക്കയം, കൂട്ടിക്കൽ മേഖലയിൽ 3 മണി മുതൽ കനത്ത മഴയാണ്. മുണ്ടക്കയം കോസ് വേ മുങ്ങി. മണിമലയാറ്റിൽ ജലനിരപ്പ് ഉയർന്നു. മഴ കനത്തതോടെ മുണ്ടക്കയം മേഖലയുടെ താഴ്ന്ന പ്രദേശങ്ങളിൽ വെള്ളം കയറി. എരുമേലി, മുണ്ടക്കയം സംസ്ഥാന പാതയിൽ വെള്ളം കയറി ഗതാഗതം തടസപ്പെട്ടു. ജില്ലയിൽ ചെറുതോടുകൾ കരകവിഞ്ഞു. 

അതേസമയം, അടുത്ത മൂന്നു മണിക്കൂറിൽ കൊല്ലം, പത്തനംതിട്ട, ഇടുക്കി, എറണാകുളം, ആലപ്പുഴ, കോട്ടയം, തൃശൂർ, വയനാട് ജില്ലകളിലെ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടുകൂടിയ മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ വീശിയടിച്ചേക്കാവുന്ന കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. തെക്കൻ തമിഴ്നാട് തീരത്ത് രൂപപെട്ട ചക്രവാതച്ചുഴി നിലനിൽക്കുന്നതിനാൽ ഇന്നും നാളെയും കേരളത്തിൽ വ്യാപക മഴയ്ക്ക് സാധ്യതയുണ്ട്.

English Summary: Landslide in Kottayam Mundakayam

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com