ADVERTISEMENT

തൃശൂർ ‌∙ മനോരമ ന്യൂസ് കോണ്‍ക്ലേവ് വേദിയില്‍ വ്യക്തമായ നിലപാടുകള്‍ പറഞ്ഞ് ‘ഹരിത’ നേതാവ് നജ്‌‌മ തബ്ഷിറ. അര്‍ഹമായ ഇരിപ്പിടത്തിന് വേണ്ടി പുതിയ തലമുറയിലെ പെണ്‍കുട്ടികള്‍ ശബ്ദിക്കുമെന്നും അതില്ലാത്തയിടങ്ങളില്‍ ഒരിക്കല്‍ പൊട്ടിത്തെറികള്‍ ഉണ്ടാകുമെന്നും നജ്മ പറഞ്ഞു. ഹരിത -മുസ്‍ലിം ലീഗ് വിഷയം ഒറ്റപ്പെട്ടതല്ല.

കേരളം പുരോഗമിച്ചു കൊണ്ടിരിക്കുന്ന സംസ്ഥാനമാണെന്ന് പറയാം. പൂര്‍ണമായും നല്ല സമൂഹം എന്ന രൂപത്തിലേക്ക് എത്തിയിട്ടില്ല. നമ്മുടെ ഉള്ളില്‍ ജാതിയുണ്ട്, അസമത്വം ഉണ്ട്, എന്തിനൊക്കെയോ വിരോധവുമുണ്ട്. പക്ഷേ, നമ്മള്‍ അങ്ങനെയാകാതിരിക്കാന്‍ ശ്രമിക്കുന്നു. വ്യക്തിയുടെ കാര്യങ്ങളില്‍ ഇടപെടാന്‍ സമൂഹത്തിന് ഒരിടമുണ്ട്. പക്ഷേ അതിന് പരിധിയുണ്ട്. അതിന് കാരണം ഇവിടെയുള്ള ചില സംഘടനകളാണ്. എന്നാല്‍ അവിടെയെല്ലാം ആണ്‍ അതിപ്രസരം ഉണ്ട്.

ജനാധിപത്യപരമായിട്ടുള്ള പരിധികള്‍ നിര്‍ണയിക്കാന്‍ സ്ത്രീകള്‍ക്കും ഇടം വേണം. ഇവിടെ ജനാധിപത്യപരമായ നിര്‍മിതികളുണ്ടാകണം. ‌താന്താങ്ങളുടെ ഇടത്തിനു വേണ്ടി നിരന്തരം കലഹിച്ചു കൊണ്ടിരുന്ന ഒരുകൂട്ടം പെണ്‍കുട്ടികളാണ് ഹരിതയിലുണ്ടായിരുന്നത്. നമുക്ക് സ്വാതന്ത്ര്യമുണ്ട്. അതുപോലെ തന്നെ പരിമിതിയുമുണ്ട്. മറ്റൊരാള്‍ ചെയ്യുന്ന കാര്യങ്ങള്‍ വൃത്തിക്ക് ഓഡിറ്റ് ചെയ്യപ്പെടണം. സമൂഹത്തിന് ചില മൂല്യങ്ങള്‍ വേണം. പക്ഷേ, അതിന് പരിധി നിര്‍ണയിക്കാന്‍ സ്ത്രീകള്‍ക്കും സാധ്യമാകണം. ജീവിതത്തില്‍ നമുക്കുവേണ്ടി കുറച്ച് സമയം വേണം. അതിനെ മറ്റുള്ളവര്‍ ബഹുമാനിക്കണം– നജ്‌‌മ പറഞ്ഞു.

English Summary: Najma Thabsheera share her ideas in Manorama News Conclave 2022

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com