ADVERTISEMENT

നാദാപുരം (കോഴിക്കോട്) ∙ കല്ലാച്ചിയിൽ ഭക്ഷ്യവിഷബാധയെ തുടർന്ന് സ്ത്രീകൾ ഉൾപ്പെടെ മൂന്ന് പേർ താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടി. കല്ലാച്ചി ടൗണിലെ അപ്പക്കടയിൽനിന്ന് മുട്ടപ്പത്തൽ കഴിച്ചവർക്കാണ് ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടായത്.

വാണിമേൽ സ്വദേശി കളരിച്ചാലിൽ കാവ്യ (23), വരിക്കോളി സ്വദേശിനി വിയ്യോത്ത് ഹസീന (32), വിഷ്ണുമംഗലം സ്വദേശി അങ്ങേക്കരായി മീത്തൽ ബിജീഷ് (36) എന്നിവരാണ് ആശുപത്രിയിൽ ചികിത്സ  തേടിയത്. കഠിനമായ വയറു വേദനയും ഛർദിയും വയറിളക്കവും അനുഭവപ്പെട്ടതായി രോഗികൾ പറഞ്ഞു.

ശനിയാഴ്ച രാത്രിയാണ് കടയിൽ നിന്ന് ഇവർ ഭക്ഷണം കഴിച്ചത്. ഞായറാഴ്ച പുലർച്ചെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടർന്ന് ആശുപത്രിയിൽ ചികിത്സ തേടി. സംഭവത്തെ തുടർന്ന് കടയിൽ ഭക്ഷ്യസുരക്ഷാ അധികൃതർ പരിശോധന നടത്തി.

English Summary: Food Infection At Kozhikode

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com