നമീബിയൻ പ്രസിഡൻറ് ഹാഗെ ഗെയ്ഗോബ് അന്തരിച്ചു; അർബുദ ബാധിതനായി ചികിത്സയിലിരിക്കെ അന്ത്യം
Mail This Article
വിൻഡ്ഹോക്ക്∙ നമീബിയൻ പ്രസിഡൻറ് ഹാഗെ ഗെയ്ഗോബ് (82) അന്തരിച്ചു. ഞായറാഴ്ച പുലർച്ചെയാണ് അന്ത്യം. അർബുദബാധിതനായി വിൻഡ്ഹോക്കിലെ ലേഡി പൊഹാംബ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. വിദഗ്ധ ചികിത്സയ്ക്കായി അമേരിക്കയിലേക്കു പോകുമെന്നും റിപ്പോർട്ടുണ്ടായിരുന്നു.
2014ൽ പ്രോസ്റ്റേറ്റ് കാൻസർ അതിജീവിച്ചതായി അദ്ദേഹം സ്ഥിരീകരിച്ചിരുന്നു. തൊട്ടടുത്ത വർഷമാണ് അദ്ദേഹം പ്രസിഡന്റായി ചുമതലയേറ്റത്. ഹാഗെയുടെ മരണത്തിന്റെ പശ്ചാത്തലത്തിൽ, വർഷാവസാനം നടക്കുന്ന പ്രസിഡൻറ് –പാർലമെന്ററി തിരഞ്ഞെടുപ്പ് വരെ വൈസ് പ്രസിഡൻറ് നങ്കോളോ എംബുംബ താൽക്കാലിക ചുമതല വഹിക്കും.
1941ലാണ് ഗെയ്ഗോബ് ജനിച്ചത്. 1990ൽ ദക്ഷിണാഫ്രിക്കയിൽ നിന്ന് നമീബിയ സ്വാതന്ത്ര്യം നേടുന്നതിനു മുൻപേ തന്നെ രാഷ്ട്രീയത്തിൽ സജീവമായിരുന്നു. നമീബിയൻ ഭരണഘടന തയ്യാറാക്കിയ സമിതിയുടെ അധ്യക്ഷനായിരുന്നു